Search This Blog

Sunday, July 21, 2019

ലോകം ഇവര്ക്കുനേരെയും കരുണകാട്ടുക; കണ്ണ് തുറന്നുകാണുക ഇറാക്കിലെ ക്രിസ്ത്യാനികള്ക്ക് എന്തുസംഭവിച്ചു ?


ലോകം ഇവര്ക്കുനേരെയും കരുണകാട്ടുക; കണ്ണ് തുറന്നുകാണുക ഇറാക്കിലെ ക്രിസ്ത്യാനികള്ക്ക് എന്തുസംഭവിച്ചു ? പറഞ്ഞാല് !... ദൈവവും മതവും ഒക്കെ കാരണം മനുഷ്യര് കൂട്ടമായി കൊല്ലുകയും കൊലചെയ്യപ്പെടുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുമ്പോള്, അതില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന യുക്തിവാദികളെ വിമര്ശിക്കാന് സമൂഹത്തിനു എന്ത് അര്ഹതയാണുള്ളത്? യുക്തിവാദികള് ലോകത്ത് യുദ്ധവും, കൂട്ടകുരുതിയും, ലോക നശീകരണവും വരുത്തിയിട്ടില്ല എന്നത് പച്ചയായ സത്യമല്ലേ? ഒരു മനുഷ്യ ജീവനെപോലും അവര് നശിപ്പിച്ച ചരിത്രം ഇല്ല. ........ ഇറാക്കില് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് സ്ഥാപിച്ച ഐ.എസ്.ഐ.എസ് ക്രിസ്ത്യാനികള്ക്കെതിരെ ഫത് വ പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസ്സൂളിലെ ക്രിസ്ത്യാനികളുടെ വീടുകളില് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ഒട്ടിച്ചത് ആഴ്ച്ചകള്ക്ക് മുമ്പാണ്. നോര്ത്തേണ് ഇറാക്കില്നിന്നും ക്രിസ്ത്യാനികള് പൂര്ണ്ണമായും പാലായനം ചെയ്തുകഴിഞ്ഞു. ലോകത്തെ ഏറ്റവും പഴക്കംചെന്ന ക്രിസ്ത്യന് ജനസമൂഹമാണ് 2000വര്ഷത്തെ ആത്മബന്ധം അവസാനിപ്പിച്ച് രാജ്യം വിട്ടിരിക്കുന്നത്. അവരുടെ, വാഹനങ്ങള് ആഭരണങ്ങളും, പണവും, മൊബൈല് ഫോണും വരെ കവര്ച്ചക്കാര് എടുത്തു. സ്വത്തും, രാജ്യവും എല്ലാം വിട്ട് പാലായനം ചെയ്യുന്ന ഇവര് അയല് രാജ്യങ്ങളിലേക്കും വിമിതര് കടന്നുവരാത്ത മറ്റ് മേഖലകളിലും അഭയം തേടുകയാണ്. പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ വധഭീഷണിമുഴക്കി ഭീകരര് മതം മാറ്റി. അതിനു തയ്യാറാകാതിരുന്നവരാണ് രാജ്യം വിടുന്നത്. മുസ്ലീങ്ങള് അല്ലാത്ത എല്ലാ ആളുകളും നോണ് മുസ്ലീം നികുതി തങ്ങള്ക്ക് കൈമാറണമെന്ന് തീവൃവാദികള് ഉത്തരവിറക്കികഴിഞ്ഞു. എന് (N) നോട്ടീസാണ് വിമിത പോരാട്ടക്കാര് ഇറക്കിയിരിക്കുന്നത്. നസ്രായന് അല്ലെങ്കില് ക്രിസ്ത്യന് എന്നാണ് ഇതിലൂടെ അര്ഥമാക്കുന്നത്. ഇന്ത്യയില് വര്ഗീയവാദത്തിനും തീവൃവാദത്തിനും എതിരേ ന്യൂന പക്ഷങ്ങള് നടത്തുന്ന ഭയാശങ്കകള് എന്തേ ഇറാക്കിലെ ക്രിസ്ത്യാനികള് കാര്യത്തില് ഇല്ലാത്തത്?. അതോ ജീവിക്കുന്ന രാജ്യത്ത് ന്യൂനപക്ഷം ആയാല് അവിടെമാത്രം സംരക്ഷണവും, തങ്ങള്ക്ക് മത ഭൂരിപക്ഷമുള്ളിടത്തേ രാജ്യത്തേ ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടകുരുതികള്ക്ക് കൂട്ടും നില്ക്കാമെന്നാണോ?. ഇറാക്കില് ഒരു പതിറ്റാണ്ടുമുമ്പ് 14ലക്ഷം ഉണ്ടായിരുന്ന ക്രിസ്ത്യാനികള് ഇന്ന് 50000 ആയി ചുരുങ്ങി. ബാക്കി 13.5ലക്ഷം വരുന്ന ആളുകള്ക്ക് എന്തു സംഭവിച്ചുവെന്ന് എന്തുകൊണ്ട് ആരും ഉല്കഠയോടെ ചോദിക്കുന്നില്ല. അവരെ കൂട്ടകുരുതി നടത്തിയും, നാടുകടത്തിയും, ഓടിച്ചുവിട്ടും മത ഭൂരിപക്ഷം നാമാവിശേഷമാക്കി. ബാഗ്ദാദ് അടക്കമുള്ളടത്തെ ക്രിസ്ത്യന് പള്ളികള് എല്ലാം ത്കര്ത്തു. 2000വര്ഷത്തേ ക്രിസ്ത്യന് ചരിത്രമുറങ്ങുന്ന മണ്ണില്നിന്നും അവരെ പുറത്താക്കിയത് ദരിദ്രരായാണ്. ഇറാക്കിലെ ആദ്യ മത, ജനസമൂഹമാണ് കൂട്ടകുരുതിയിലൂടെയും, പാലായനത്തിലൂടെയും ഇല്ലാതായതെന്ന് ഓര്ക്കണം. മാതൃ രാജ്യത്തിനു പുറത്ത് ലക്ഷങ്ങള് രാജ്യമില്ലാതെ അഭ്യാര്ഥികളായി സിറിയയിലും, ജോര്ദ്ദാനിലും, മറ്റ് പല രാജ്യങ്ങളിലും കഴിയുന്നു. ലോകത്ത് ഏറ്റവും വലിയ ന്യൂനപക്ഷ കൂട്ടകുരുതിയും പീഢനവും ഇറാക്കില് നടന്നുകഴിഞ്ഞു. ഇനി അവിടെ രക്ഷിക്കാനും അവകാശങ്ങള് സ്ഥാപിക്കാന് പോലും ഈ വിഭാഗം ഇല്ല. ഭൂരിപക്ഷത്തിനെതിരെ കുരച്ചുചാടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും ഇറാക്കിലെ ഭീകരത കാണുന്നില്ല. അവിടെയാകാം, ഇവിടെയാകത്തില്ല എന്ന രീതി ശരിയല്ല. ഇതെല്ലാം വയ്ച്ച് നോക്കുമ്പോള് ഇന്ത്യയിലേ ന്യൂനപക്ഷങ്ങള്ക്ക് ഇവിടെ എന്തിന്റെ കുറവാണുള്ളത്. ഇറാക്കിലെ ഭൂരിപക്ഷ തീവൃവാദം വയ്ച്ച് ഇന്ത്യയിലെ ഭൂരിപക്ഷ വര്ഗീയത എത്രയോ നിര്ദ്ദോഷമാണ്. ഈ ഹൈന്ദവ ഭൂരിപക്ഷ രാജ്യത്തിന്റെ അന്തസ് എത്രയോ വലുതാണ്. അക്രമവും വര്ഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിര്ക്കപ്പെടേണ്ടതാണ്. എന്റെ മതം മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാല് അതിനേ അഭിമാനത്തോടെ കണ്ട് നാവടക്കിയിരിക്കുകയും, സ്വന്തം മതക്കാര് കൊലചെയ്യപ്പെടുമ്പോള് കണ്ണുനീരു പൊഴിക്കുന്നതും കണ്ണില്ചോരയില്ലാത്ത കപട മാനവീകതയാണ്. ഇത്തരക്കാര്ക്ക് മനുഷ്യനും അവന്റെ ജീവനും രക്തവുമല്ല മറിച്ച് എന്റെ മതം എന്ന ചിന്തയാണ് ഈ ലോകത്ത് വലുത്. സ്വന്തം മതക്കാരെ കൂട്ടകുരുതി നടത്താന് കൈയ്യടിപ്പിച്ച് പ്രോല്സാഹിപ്പിക്കുന്ന കൊലപാതകികള്ക്ക് കൂട്ടുനില്ക്കുന്നവരാകരുത് ഒരു മത വിശ്വാസിയും. ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയപാര്ട്ടികള്, പൊതുപ്രവര്ത്തകര്, രാഷ്ട്രീയ സാഹിത്യ നിരീക്ഷകന്മാര് എല്ലാവരും ലോകത്ത് നടക്കുന്ന അതിക്രമങ്ങള്ക്കെതിരെ പ്രതികരിക്കുകയും സമരം നടത്തുകയും ചെയ്യാറുണ്ട്. എന്നാല് ഇവരാരും എന്തുകൊണ്ട് ഇറാക്കിലെ മത ന്യൂനപക്ഷത്തിനെതിരായ നൂറ്റാണ്ടുകളായ ക്രൂരതകള്ക്കെതിരെ കണ്ണടയ്ക്കുന്നു?. ഭൂരിപക്ഷ വിഭാഗം ഒരു രാജ്യത്തെ ദുര്ബല ന്യൂനപക്ഷത്തേ കൂട്ടകൊലയിലൂടെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന ഇറാക്കിലെ ഭീകരതയ്ക്കെതിരെ നിലയുറപ്പിക്കാന് ലോകത്തെ സമാധാനത്തിനും സഹവര്തിത്വത്തിനും ആകുന്നില്ല, ഐക്യരാഷ്ട്ര സഭയെവിടെപോയി, ലോകത്ത് സമാധാനവും നീതിയും സ്ഥാപിക്കാന് മുന്നിട്ടിറങ്ങുന്ന അമേരിക്കയെവിടെ?. ലോകത്തിന്റെ മുഴുവന് ശ്രദ്ധയും ഇസ്രായേല്-പാലസ്തീനിലേക്ക് തിരിയുമ്പോള് ഇറാക്കിലേ ന്യൂനപക്ഷങ്ങളേ എല്ലാവരും മറന്നിരിക്കുന്നു. വര്ഗീയതയും, ന്യൂനപക്ഷപീഢനവും, കൂട്ടകൊലകളും ലോകത്തെവിടെയാണെങ്കിലും വിമര്ശിക്കപ്പെടണം. ഇറാക്കില്നിന്നും പാലായനം നടത്തിയ ക്രിസ്ത്യാനികള് ദരിദ്രരായി അഭയാര്ഥികളായി പലരാജ്യങ്ങളില് അലയുകയാണ്. അവശേഷിക്കുന്നവര് മരണഭയത്താല് എല്ലാം ഉപേഷിച്ചെന്നവിധം കഴിയുന്നു. കൂട്ടകൊലയില് ഇല്ലാതായ ഈ വംശാവലിക്കെതിരായ അനീതികള് വേറെ. ഇറാക്കിലെ ന്യൂനപക്ഷം ലോകത്തിന്റെ കാരുണ്യവും പ്രതികരണവും തേടുകയാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തു ശിഷ്യന്മാരായ സെന്റ്. തോമസും, തദ്ദേവൂസും ഇറാക്കില് ക്രിസ്തുമതവുമായി എത്തിയത്. 2000വര്ഷത്തിലേറെയായി ഇറാക്കിലും മൊസൂളിലും ക്രിസ്ത്യാനികള് പള്ളികള് സ്ഥാപിച്ച് അരാധന നടത്തുകയും, ജീവിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് ഈ മതവിഭാഗമായിരുന്നു ഇറാക്കില് നിര്ണ്ണായകം. 13നൂറ്റാടില് ഇറാക്കില് 12രൂപതകള് വരെ നിലവിലുള്ള പ്രബലമായ മതമായിരുന്നു ക്രിസ്ത്യാനിറ്റി. 14ആം നൂറ്റാണ്ടില് മുസ്ലീം രാജവംശങ്ങളുടെ പടയോട്ടത്തേതുടര്ന്ന് ക്രിസ്ത്യാനികള ഉന്മൂലനം ചെയുകയായിരുന്നു. ടിമൂര് ചക്രവര്ത്തി നടത്തിയ പടയോട്ടത്തില് ബാഗ്ദാദില് 90000 ത്തിലധികവും തിക്രിത്തില് 70000 ക്രിസ്ത്യാനികളുടെ ശിരശ്ചേദനം നടത്തിയെന്നാണ് ചരിത്രത്തില് പറയുന്നത്. ഇതു പോലെ തന്നെ കിഴക്കന് മേഖലയിലും ക്രിസ്ത്യന് മതത്തിന്റെ ആധിപത്യം പൂര്ണ്ണമായും ഉന്മൂലനം ചെയ്തു. ഈ സംഭവത്തോടെ ഇറാക്ക് മേഖലയിലേ ക്രിസ്ത്യന് മതം ഏറെക്കുറെ തുടച്ചുനീക്കപ്പെടുകയായിരുന്നു.17നൂറ്റാണ്ടില് അമീര് അഫ്രാസിയാബ് പോര്ച്ചുഗീസുകാര്ക്ക് നഗര മേഖലയ്ക്ക് പുറത്തു പള്ളി പണിയാന് അനുമതി നല്കുന്നതോടെയാണ് ക്രിസ്ത്യന് മതം പിന്നീട് ഇറാക്കില് നാമെടുക്കുന്നത്. ഇതിനുശേഷം ക്രിസ്ത്യാനികള കൂട്ടമായി ഇറാക്കില്നിന്നും ഉന്മൂലനം ചെയ്യപ്പെട്ടത് 1914- 1933 കാലഘട്റ്റത്തിലായിരുന്നു. ഇവിടെത്തേ ക്രിസ്ത്യാനികള നേരിട്ട ചരിത്രത്തിലേ രണ്ടാമത്തേ ദുരന്തം ആയിരുന്നത്. ഇറാക്കിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ഈ ക്രിസ്ത്യന് കൂട്ടക്കുരുതികള് ലോക ചരിത്രത്തിലെ തന്നെ പ്രധാന സഭവമാണ്. ബ്രിട്ടീഷുകാര്ക്കെതിരായി നടന്ന പോരാട്ടത്തില് അധികവും ബലിയാടാവേണ്ടിവന്നത് ഇറാക്കിലെ ക്രിസ്ത്യാനികള യിരുന്നു. ഇറാക്കിലെ പ്രാദേശിക മിലിട്ടറി നടത്തിയ അക്രമണത്തിലും മറ്റും ലൗസാനേ ഉടമ്പടിയിലെ റിപ്പോര്ട്ട് പ്രകാരം 2,75000 ക്രിസ്ത്യാനികള് ആളുകള് മരണപ്പെട്ടതായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല് ക്രിസ്ത്യാനികള്ടെ തിട്ടപ്പെടുത്താതെ പോയ മരണങ്ങള് ഉള്പ്പെടെ 3ലക്ഷത്തിലധികം കൊലപാതകങ്ങള് ഉണ്ടായെന്നും ചരിത്രം പറയുന്നു. അസ്സീറിയന് ജെനോസൈഡ് (അസ്സീറിയന് കൂട്ടക്കുരുതി) എന്നപേരില്തന്നെയാണ് ചരിത്രത്തില് ഈ കൂട്ടക്കുരുതികള് അറിയപ്പെടുന്നതും. ഇതിലൂടെ ഇന്നത്തേ ഇറാക്ക് മേഖലയിലേ പകുതിയിലധികം ക്രിസ്ത്യാനികളേയും ഉന്മൂലനം നടത്തി. 1950ഓടെ ജനസംഖ്യയില് 10 ശതമാനമായി ക്രിസ്ത്യാനികള് ചുരുങ്ങി. പിന്നീട് ഓരോ ആഭ്യന്തിര സംഘര്ഷത്തിലും ക്രിസ്ത്യാനികളുടെ എണ്ണത്തില് കുറവുണ്ടായി തുടങ്ങി. 1987ലെ അവസാനത്തെ ഇറാക്ക് സെന്സസ് പ്രകാരം 14ലക്ഷം ആയിരുന്നു ക്രിസ്ത്യാനികളുടെ എണ്ണം. തുടര്ന്നുള്ള സദ്ദാം ഹുസൈന്റെ ഏറെക്കുറെ സുക്യുലര് രീതിയിലുള്ള ഭരണത്തില് കൃസ്ത്യാനികള് സംതൃപ്തരും സുരക്ഷിതരും ആയിരുന്നു. എന്നാല് പിന്നീടുള്ള ഇറാക്ക് യുദ്ധവും സദ്ദാം ഹുസൈന്റെ വിചാരണയും ഇറാക്കിലെ ക്രിസ്ത്യാനികളുടെ ജീവിതം വീണ്ടും കശക്കിയെറിഞ്ഞു.2003ലെ ഇറാക്ക് യുദ്ധശേഷം വധഭീഷണിയും, നാടുകടത്തലും ഭീഷണിപ്രയോഗിച്ച് ഇറാക്കിലെ ക്രിസ്ത്യാനികളെ വ്യാപകമായി പീഢിപ്പിക്കുനയും മതം മാറാന് ആവശ്യപ്പെടുകയും ഉണ്ടായി.2004ലും 2008ലും ഇറാക്കിലും ബാഗ്ദാദിലുമുള്ള ക്രിസ്ത്യന് ദേവാലയങ്ങള് ഒട്ടുമിക്കവയും തകര്ക്കുകയും, വൈദീകരെയും പള്ളിയില് വരുന്നവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. 2010ല് മൊസൂളില് ഐഡന്ന്റിറ്റി കാര്ഡില്ലാതെ ക്രിസ്ത്യാനികള് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ട് തീവൃവാദികള് ഫത്വ ഇറക്കി. ക്രിസ്ത്യാനികള്ക്ക് അവരുടെ പേരിന്റെ അവസാനം അസ്സിരിയന് എന്നോ ക്രിസ്ത്യന് എന്നോ എഴുതിചേര്ക്കുവാന് തുടങ്ങി.2010 ജനവരിയിലാണ് ബാഗ്ദാദിലെ അതിപുരാതനമായ ദേവാലയത്തില് പ്രാര്ഥിച്ചുകൊണ്ടിരുന്ന വൈദീകരടക്കം 58പേരേ കൊലപ്പെടുത്തുകയും പള്ളി നശിപ്പിക്കുനയും ചെയ്തത്. 2003ലെ ഇറാക്ക് യുദ്ധത്തെ തുടര്ന്ന് ക്രിസ്ത്യാനികളുടെ എണ്ണം വീണ്ടും ചുരുങ്ങി. അമേരിക്കയുടേയും പാശ്ചാത്യ ശക്തികളുടേയും ഇറാക്കിനുമേലുള്ള അക്രമണത്തിനു ഇറാക്കിലെ ക്രിസ്ത്യന് സമൂഹം ബലിയാടാവുകയായിരുന്നു. ആഭ്യന്തിര സംഘര്ഷത്തില് ക്രിസ്ത്യാനികള് നല്ലെരുഭാഗത്തേയും തീവൃവാദികള് കൊന്നൊടുക്കുകയായിരുന്നു. കുറെപേര് സിറിയയിലേക്ക് പാലായനം നടത്തി. അല്ക്വയ്ദയുടെയും, മറ്റ് തീവൃവാദ ഗ്രൂപ്പുകളുടെയും അക്രമത്തില് ഇറാക്ക് ക്രിസ്ത്യാനികള് വീണ്ടും ചിതറി. മരിച്ചവര് എത്രയെന്നോ പാലായനം ചെയ്തവര് എത്രയെന്നോ കൃത്യമായ കണക്കുകള് നിലവിലില്ല. 3.3ലക്ഷത്തോളം പേര് സിറിയയില് അഭയം തേടിയതായി പറയുന്നു. 10000പേര് യു.കെയില് അഭയാര്ഥികളായി. ഇറാക്കില് നിന്നും പലരും വെറും കൈയ്യുമായി ഒളിച്ചോടുകയും, കടല്മാര്ഗം രക്ഷപെടുകയുമായിരുന്നു. 2003ല് 12ലക്ഷമുണ്ടായിരുന്ന ക്രിസ്ത്യാനികള് 2014ലെ യു.എന് കണക്കുകള് പ്രകാരം 2.9ലക്ഷമായി ചുരുങ്ങി. ഇപ്പോഴത്തെ ആഭ്യന്തിര യുദ്ധത്തോടെ ഇറാക്കിലെ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോള് വെറും 50000ത്തിലേക്ക് ചുരുങ്ങിയതായി റിപ്പോര്ട്ട് ചെയ്യുന്നു. വിമിതപോരാട്ടക്കാര് തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളില് ക്രിസ്ത്യാനികളുടെ സംഖ്യ എണ്ണം 60000ആയിരുന്നത് പൂജ്യമായിരിക്കുന്നു ഇപ്പോള്. ഇറാക്കിലെ ക്രിസ്ത്യാനികള് ഏറ്റവും കൂടുതലുള്ള പട്ടണത്തില് ഒന്നായിരുന്നു ഇത്.

Thursday, December 1, 2016

Declaration Letter

Declaration Letter


XX, 2016.
We the under signed hereby declare and confirm that we are Indian origin citizens living at
full address.
We have Indian currency total amount Rs.         /- having Rs.500 denominate notes XX and Rs.1,000 denomination notes XX.
We also declare that this amount is kept with us since our last few trips to India. We are sending here with to deposit the same in our bank account in Indian bank.

my source of money is ..................
 


I am attaching here with my Indian ID proof aadhar card/ passport/voters card/NREGA card, driving licence/ pan card


Thanks for your co operation,
name
signature
place
date

Monday, November 28, 2016

Declaration Letter

Declaration Letter

XX, 2016.
We the under signed hereby declare and confirm that we are Indian origin citizens living at
full address.
We have Indian currency total amount Rs.         /- having Rs.500 denominate notes XX and Rs.1,000 denomination notes XX.
We also declare that this amount is kept with us since our last few trips to India. We are sending here with to deposit the same in our bank account in Indian bank.
Thanks for your cooperation,

Saturday, January 30, 2016

ചുടുകാടുകൾ....തീ വിഴുങ്ങുന്ന ഓസ്ട്രേലിയൻ കാടുകളിലൂടെ ഒരു യാത്ര.


പുതുവർഷത്തിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിൽ കത്തി ചാമ്പലായത് 1.75ലക്ഷം ഏക്കർ വനമാണ്‌. ജനവരി 6നായിരുന്നു കാട്ടു തീ ശക്തമായത്. വെസ്റ്റേൺ ഓസ്ട്രേലിയയുടെ 200ലധികം ചതുരശ്ര കിലോമീറ്ററിലധികം പടർന്ന കാട്ടു തീ നിയന്ത്രണങ്ങൾക്ക് അപ്പുറം ആയെന്ന റിപ്പോർട്ടുകൾ ജനവരി 6ന്‌ രാത്രി തന്നെ തന്നെ കിട്ടിയിരുന്നു. വനത്തിലെവിടെയോ തീ നാമ്പിട്ടത് ജനവരി 4നായിരുന്നു എന്നും അറിയാൻ വൈകിയെന്നുമാണ്‌ വാർത്തകൾ വരുന്നത്. ലോകത്തേ തന്നെ ഏറ്റവും വലിയ കാട്ടുതീ കാണാനും പ്രതിരോധ പ്രവർത്തനങ്ങൾ കാണാനും ഉള്ള താല്പര്യം മനസിൽ വളർന്നു. ആകാംഷ ഉൽസാഹമായി.. പിന്നെ സാഹസികമായി ചിന്തിക്കാൻ തുടങ്ങി. ജനവരി 7ന്‌ പുലർച്ചെ 5മണിക്ക് തന്നെ പെർത്തിന്‌ 200 കിലോമീറ്റർ അകലെയുള്ള യാലൂപ് ഭാഗത്തേക്ക് ആദ്യം യാത്ര തിരിച്ചു.
bush fire australia
എന്നാൽ 120 കിലോമീറ്ററോളം യാത്ര ചെയ്തപ്പോൾ തന്നെ പ്രധാന ഹൈവേകൾ അടച്ചിരുന്നു. തുടർന്ന് വനത്തിനു ഉള്ളിലൂടെയുള്ള തുറന്ന റോഡുകളിലൂടെ സഞ്ചരിച്ചു. എല്ലായിടത്തും ഫയർ റെസ്ക്യൂ വിഭാഗവും, പോലീസും, അടിയന്തിര വാഹനങ്ങളും. റോഡുകൾ പലയിടത്തും അടച്ചിരിക്കുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ ജീവ നാഡിയായ 110 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള 2ഹൈവേകളും പൂർണ്ണമായും അടച്ചു. ഈ ഹൈവേകളിൽ മുഴുവൻ അഗ്നികുണ്ഠങ്ങളാണ്‌. ചില റോഡുകൾ ഹെലികോപ്റ്റർ സർവീസിനായി അടച്ചിരിക്കുന്നു. ഹെലികോപ്റ്റർ ഡസൻ കണക്കിന്‌ പറന്ന് വെന്തെരിയുന്ന വന ഭൂമിയില്ലൂടെ വെള്ള പൊടികൾ തൂളുന്നത് ദൂരെ നിന്നും കാണാം. അടിയന്തിര ഘട്ടത്തിൽ ഫയർ ടാങ്കറുകൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത ജലാശയത്തിൽ നിന്നും വെള്ളം ശേഖരിച്ച് ടാങ്കറുകളിലേക്ക് ഹെലികോപ്റ്റർ ആണ്‌. ഹെലികോപ്റ്ററുകൾ ജലാശയത്തിന്റെ മുകളിൽ പറന്നു നിന്ന് ദൂരെ ടാങ്കറുമായി കണക്ട് ചെയ്ത പൈപ്പുകളിലൂടെ ജലം പമ്പ് ചെയ്യും.
bush fire 2
മഹാ ദുരന്തം വേട്ടയാടുന്ന നൂറുകണക്കിന്‌ കിലോമീറ്റർ വന ഭൂമിയിൽ നിന്നും തീയും പുകയും ഉയരുന്നു. ഉച്ചയ്ക്ക് 2മണിക്ക് പോലും കാറിന്റെ ഹെഡ് ലൈറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. കാരണം റോഡ് പുക മൂലം ദൂര കാഴ്ച്ച കുറവാണ്‌. എങ്ങും പുക മണം. അന്തരീക്ഷവും ആകാശവും എല്ലാം ചുരുങ്ങി പുകപടലം കൊണ്ട് ലോകം തന്നെ ചെറുതായി. ദിക്കും, ലക്ഷ്യവും ഒന്നും തിരിയാൻ പറ്റാത്തവിധം എല്ലായിടത്തും പുക. വനത്തിന്റെ ഉൾവശത്ത് ഫോൺ നെറ്റ് വർക്ക്, മൊബൈൽ ഇന്റർ നെറ്റ് ഒന്നും ലഭിക്കുന്നില്ല. റോഡ് നാവിഗേറ്ററിൽ രേഖപ്പെടുത്താത്ത പാതകൾ..എങ്ങോട്ടാണ്‌ പോകുന്നതെന്ന് അറിയില്ല. തീ കാട്ടിലേക്ക് യാത്ര തുടങ്ങുമ്പോൾ തന്നെ പോലീസ് നിർദ്ദേശിച്ചിരുന്നു ഫുൾ ടാങ്ക് എണ്ണ അടിച്ചുവേണം പോകാൻ എന്ന്. ഫുൾ ടാങ്ക് അടിച്ച് എണ്ണ വൈകിട്ടായപ്പോഴേക്കും തീരാൻ തുടങ്ങിയത് അങ്കലാപ്പുണ്ടാക്കി. പല റോഡുകളിലൂടെയും ചെല്ല്ലുമ്പോൾ അവസാനമാകുമ്പോൾ അവിടെയും തീ പടരുന്നു . അടിയന്തിരമായി റോഡ് അടച്ച് ഫയർ മാന്മാരും, പോലീസും, ആമ്പുലൻസും എല്ലാം അവിടെ ക്യാമ്പ് ചെയ്യുന്നു. പിന്നെ അവിടെ നിന്നും മടങ്ങി തുറന്നു കിടക്കുന്ന അടുത്ത റോഡിലൂടെ യാത്ര തുടരും.
എന്തായാലും ജനവരി 7ന്‌ പകൽ മുഴുവൻ പലയിടങ്ങളിലൂടെ യാത്ര ചെയ്ത് അഗസ്ത്യ എന്ന സ്ഥലത്ത് രാത്രി തങ്ങി വിശ്രമിച്ചു. പിറ്റേന്ന് വീട്ടിൽ മടങ്ങി എത്തിയപ്പോഴേക്കും 1300ഓളം കിലോമീറ്റർ യാത്ര ചെയ്തിരുന്നു.
ഉയർന്ന് പൊങ്ങി ലോകത്തേ മുഴുവൻ വിഴുങ്ങുന്ന തീ ഗോളങ്ങൾ പോർ വിമാനങ്ങളുടെ മാരക ബോബിങ്ങിനേക്കാൾ എത്രയോ ഭയാനകം. തീവിഴുങ്ങുവാൻ വരുന്ന പ്രദേശങ്ങളിൽ നിന്നും ഫയർ ആന്റ് റിസ്ക്യൂ സേന പൂർണ്ണമായും മാറി നില്ക്കും. അഗ്നി കീഴടക്കിയാൽ അതിനോട് പൊരുതി
തോല്ക്കാതെ പിൻ വാങ്ങുക മാത്രമേ നിവർത്തിയുള്ളു. അത്ര ഭയാനകമാണ്‌ കാട്ടു തീ. മനുഷ്യൻ ഇന്നു വരെ കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും കൈയ്യിലിരിക്കുന്ന ലോകത്തേ വികസിത രാജ്യമായ ഓസ്ട്രേലിയ എന്നും കാട്ടു തീയെ കണ്ട് നോക്കി നിക്കുകയാണ്‌ ചെയ്യാറ്‌.വരൂണ എന്ന സ്ഥലത്ത് ഒരു റോഡിൽ ഫയർ റിസ്ക്യൂ ഫോഴ്സ് തീ പിടുത്തം നടക്കുന്ന ഭാഗത്തുനിന്നും പിൻ വാങ്ങി പുറത്ത് തങ്ങുന്നു. അതിലേ ചീഫ് കമാണ്ടർ മാർ ലൂകുമായി സംസാരിച്ചു. കാട്ടു തീ അണക്കുക എന്നത് അസാധ്യമാണെന്നും അതിനെ പടരാതെ തടയാനുള്ള വഴിയേ നോക്കാൻ പറ്റൂ എന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തവണത്തേ തീപിടുത്തം ചില കണക്കുകൂട്ടൽ തെറ്റിച്ചു. വനത്തിലൂടെ പോകുന്ന ഹൈവേകൾക്ക് 200 മീട്ടറോളം വീതിയുണ്ട്. എന്നാൽ സാധാരണ ഇത്രയും വലിയ ദൂരം കാട്ടു തീ ചാടി മറുവശം കടക്കാറില്ല. എന്നാൽ ഇത്തവണ 200 മീറ്റർ ദൂരം വൻ അഗ്നികുണ്ഠങ്ങൾ പറന്ന് കടന്നു. പച്ച മരങ്ങൾ നുന്നു കത്തി. 200 മീറ്റർ വരെ അഗ്നിഗോളങ്ങൾ ഉയർന്ന് ഒരു ലോകം മുഴുവൻ നിന്നു കത്തുന്ന കാഴ്ച്ച ഓർത്തു നോക്കുക. ആകാശത്തോളം ഉയരെ പൊങ്ങുന്ന ചാരവും പുകയും വേറെ. 200-300 കിലോമീറ്റർ വരെ ദൂരെ സൂര്യ പ്രകാശത്തേ മറയ്ക്കാൻ ശേഷിയുള്ള കരി പുക കെട്ടുകൾ. വനത്തിലെ തീ ചില ഭാഗത്ത് ജനവാസ കേന്ദ്രത്തിലേക്ക് എത്തി നോക്കി. ശക്തമായി വന്ന കാറ്റ് ദൂരെ നിന്നും ജനവാസ കേന്ദ്രത്തിലും തീവയ്പ്പ് നടത്തുകയായിരുന്നു. എന്നാൽ ഇവിടെ അടങ്ങി നില്ക്കാൻ പോലീസും അടിയന്തിര ശേനയും തയ്യാറായില്ല. അവർ അതി ശക്തമായി തിരിച്ചടിച്ചു. ഹെലികോപ്റ്ററുകളും, നൂറുകണക്കിന്‌ ഫയർ ട്രക്കുകളും തീക്കെതിരെ പോരാടി. എങ്കിലും 140ഓളം വീടുകൾ കത്തുകയും 2പേർ മരിക്കുകയും ചെയ്തു. എന്തായാലും കാട്ടു തീ താഢവമാടിയ വെസ്റ്റേൺ ഓസ്ട്രേലിയയുടെ വന ഭൂമികൾ തീ അണഞ്ഞ ശേഷം വീണ്ടും വന്ന് കാണണം എന്ന് ഉറപ്പിച്ചാണ്‌ ജനവരി 7ന്‌ പുറപ്പെട്ട് 8ന്‌തിരിച്ചെത്തിയത്.

”അങ്ങിനെ വെന്തെരിഞ്ഞ ചുടുകാടിലൂടെ വീണ്ടും ജനവരി 30ന്‌ വീണ്ടും ഒരു യാത്ര. തീ പിടുത്തത്തേക്കാൾ ഭയാനകമായ കാഴ്ച്ചകൾ..ചുട്ട് ചാമ്പലായ ഒരു ലോകം. എങ്ങും ചാരവും, കരിയും, മരങ്ങൾ കരി കൊള്ളികളായി നില്ക്കുന്നു. ഒരു ഉറുമ്പോ, കരികിലയോ പോലും ഇല്ലാത്ത മരിച്ച മണ്ണ്‌. അതേ പറ്റി അടുത്ത ഭാഗത്തിൽ.”
എന്തൊകൊണ്ടാണ്‌ അടിക്കടി കാട്ടുതീ ഉണ്ടാകുന്നത്?.

10 മാസത്തേ കാലപരിധിക്കുള്ളിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ മാത്രം 173000 ഹെക്ടർ വനഭൂമിയാണ്‌ കത്തി ചാമ്പലായത്. അതായത് 4.27ലക്ഷം ഏക്കർ ഭൂമി. ഒരു വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിൽ മൊത്തം കത്തി ചാമ്പലായ ഭൂ പ്രദേശം 289700 ഹെക്ടർ ആണ്‌. അതായത് 715864 ഏക്കർ ഭൂമി. തീപിടുത്തത്തിന്റെ പിടിയിൽ പെടാത്ത ഓസ്ട്രേലിയൻ വന ഭൂമി കുറവാണ്‌. 1851ൽ ഓസ്ട്രേലിയ വിക്ടോറിയയിൽ ഉണ്ടായ കാട്ടുതിയാണ്‌ ലോക ചരിത്രത്തിലേ തന്നെ വലിയ ഒരു കാട്ടുതീ. 50ലക്ഷം ഹെക്ടർ വന ഭൂമിയാണ്‌ അന്ന് ചുട്ടെരിഞ്ഞത്. 10ലക്ഷം ചെമ്മരിയാടുകൾ ചത്തൊടുങ്ങിയ ആ വൻ ദുരന്തത്തിൽ മരിച്ചത് 12 മനുഷ്യരാണ്‌. അതായത് മനുഷ്യർക്ക് ജീവഹാനി കുറവാണ്‌. വീടുകളും പരാമാവധി സുരക്ഷിതമാക്കി നിർത്തിയിരിക്കും. ഇന്ത്യയുടെ ഏതാണ്ട്‌ 3ഇരട്ടിക്കടുത്ത് വലിപ്പം
ഉള്ള ഓസ്ട്രേലിയയിൽ എന്തൊകൊണ്ടാണ്‌ അടിക്കടി കാട്ടുതീ ഉണ്ടാകുന്നത്?. വരണ്ട കാടുകൾ…ജല കണങ്ങൾ ഒട്ടുമില്ലാത്ത യൂക്കാലീ വിഭാഗത്തിൽ പെട്ട മരങ്ങൾ, 2മാസമേ ചൂടുള്ള കാലാവസ്ഥ ഉള്ളു എങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം ഒട്ടുമില്ല. ലക്ഷകണക്കിന്‌ ഹെക്ടർ മണൽ കാടുകൾ നിറഞ്ഞ സ്ഥലത്ത് നൂറുകണക്കിന്‌ വർഷങ്ങളായി കുറ്റിക്കാ
ടുകൾ മാത്രമാണ്‌ വളരുന്നത്. വലിയ വൃക്ഷങ്ങൾ പിടിക്കില്ല. മില്യൺ വർഷങ്ങൾ മുന്നും കടൽ ഇറഞ്ഞി പോയ സ്ഥലമാണിതെന്നും കടലിന്റെ അടിത്തട്ട് ഭൂമിയാണിതെന്നും ശസ്ത്രീയമായ ചരിത്ര വിലയിരുത്തലുകൾ ഉണ്ട്. ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം വന്യ മൃഗങ്ങൾ ഇല്ല എന്നു പറയാം. ആകെയുള്ളത് കങ്കാരുവും, കുറെ ചെറു മൃഗങ്ങളും മാത്രം. മഹാ ഭൂരിപക്ഷം വനത്തിലും ഒരു ഉറുമ്പ് തരിപോലും ഇല്ല.

Monday, November 16, 2015

പാരീസ് ഭീകരക്രമണം: തുടർ ചലനങ്ങളും ഭയാനകം. വരുന്നത് ആഗോള വർഗീയത.

 പാരീസിലെ ഭീകരാക്രമത്തിൽ ഫ്രാൻസ് നിലം പരിശാകുമെന്ന് ഭീകരരെ അനുകൂലിക്കുന്നവർ കരുതിയാൽ തെറ്റി. ഇസ്ലാം മതം ലോകത്ത് കരുത്താർജ്ജിക്കുന്നതിനു മുമ്പേ ഫ്രഞ്ചുകാർ യുദ്ധവും, തോൽ വിയും ജയവും ഒക്കെ കണ്ടതാണ്‌. ലോകം ഇന്നുവരെ കാണാത്ത ഒറ്റയാൾ പോരാളിയായ നെപ്പോളിയൻ ബോണാപാർട്ടിന്റെ നാടാണത്.ഫ്രഞ്ചുകാരുടെ പേരിൽ ലോക ചരിത്രത്തിൽ തന്നെ പഠിക്കാൻ എത്ര യുദ്ധങ്ങൾ. ഫ്രഞ്ചുകാർ ലോകത്ത് നടത്തിയ യുദ്ധത്തിന്റേയും പടയോട്ടത്തിന്റേയും ചരിത്ര ശേഷിപ്പുകളായി ഇന്നും ഇന്ത്യയിലെ പോണ്ടിച്ചേരിയും, മയ്യഴിയും ഒക്കെ നമുക്ക് കാണാം.



''കടലിൽനിന്ന് വിലപിച്ചപ്പോൾ വിളിച്ചുകയറ്റി കിടക്കാൻ ഇടവും, കഴിക്കാൻ ഭക്ഷണവും, ഉടുക്കാൻ വസ്ത്രവും നല്കി. സ്വന്തം ജനത്തിൽ ഒരുവനേപോലെ കണ്ട് അഭയം നല്കി. ഒടുവിൽ അഭയം നല്കിയ കരങ്ങൾക്കിട്ട് പത്തിവിടർത്തി ആഞ്ഞുകൊത്തി. എന്നാൽ പകയോടെ പകരം വീട്ടുകയാണ്‌ ഫ്രഞ്ചുകാർ. ലോകത്തേ യുദ്ധമുറകളുടെ കുലകൂടസ്ഥരും വാരിയർ മാരുമാണവർ. ഭീകരർക്കും- പക വീട്ടലുകൾക്കും ഇടയിൽ പിടയുന്നത് ലോകത്തേ മുസ്ലീം ജനവിഭാഗത്തിന്റെ വിശ്വാസ്യതയാണ്‌. അന്നേ പലരും പറഞ്ഞു...മിഡിലീസ്റ്റുകാരെ അടുപ്പിക്കരുതെന്ന്. അതൊന്നും അന്ന് യൂറോപ്പ് ചെവികൊണ്ടില്ല. ഇപ്പോൾ യൂറോപ്പ് യു ടേൺ അടിച്ച് ചിന്തിക്കുന്നു.''

ഫ്രാൻസിൽ ഭീകരാക്രമണം നടത്തിയതിന്റെ തുടർ ചലനങ്ങൾ ഏറെ ഭയാനകമായി തുടരുകയാണ്‌. ഭീകര അക്രമം ഉണ്ടായ അന്നു തന്നെ ഫ്രഞ്ചുകാർ കാലൈസ് എന്ന സിറ്റിയിലെ വനത്തോട്ചേർന്നുള്ള സിറിയൻ അഭയാർഥികളുടെ ക്യാപിനു തീയിട്ടിരുന്നു. അവിടെ 6000ത്തിനും 8000ത്തിനും ഇടയിൽ സിറിയയിൽ നിന്നും എത്തിയ ഇസ്ലാം മതക്കാർക്ക് അഭയം നല്കിയിരുന്നു. 40 ടെന്റുകൾ പൂർണ്ണമായും കത്തി നശിച്ചെന്നാണ്‌ റിപോർട്ടുകൾ. എന്നാൽ അവിടുത്തേ ആളപായം, പരിക്കു പറ്റിയവർ ഒന്നും വിവരം പുറത്തു വന്നിട്ടില്ല. അവരെ പിടിച്ചിട്ട് എന്തിനു തീവയ്ച്ചുകൊല്ലൂന്നു, കൊല്ലാതെ തുറന്നുവിടുക..അവർ എവിടേലും ഓടി
പോകട്ടെ എന്നാണ്‌ മുസ്ലീം പ്രൊഫൈലുകൾ ട്വിറ്ററിൽ കുറിച്ചത്.

ഫ്രാൻസിലെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ കാലൈസ്. അവിടെ അഭയാർഥികളിൽനിന്നും മറ്റും പിടിച്ചുവാങ്ങി ഖുറാൻ കത്തിച്ചുകളഞ്ഞു. കലൈസിലെ ഒരു തെരുവായ ബൊളുവാഡ് ജാക്വാഡ് എന്ന സ്ഥലത്ത് പരസ്യമായി റോഡിൽ ഖുറാൻ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന്‌ പത്രം ഓഫീസിൽ കയറി എല്ലാവരെയും വെടിവെയ്ച്ചുകൊന്ന നാട്ടിൽ തന്നെയാണ്‌ ഖുറാൻ ഇങ്ങിനെ കത്തിച്ചതെന്നും കരുതണം. ക്യാമ്പുകൾക്ക് തീകൊടുത്തപ്പോൾ അഭയാർഥികൾ ജീവനും കൊണ്ട്  ഓടിമറയുകയായിരുന്നു. അഭയം നല്കിയവർ തന്നെ അവരെ വേട്ടയാടുകയായിരുന്നു. ഫ്രാൻസിൽ ഭീകര അക്രമണം ഉണ്ടായ ഉടൻ രാജ്യം മുഴുവൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ യൂറോപ്പിലേ മറ്റെല്ലാ രാജ്യക്കാരിൽനിന്നും വ്യത്യസ്തമായി ഫ്രാൻസുകാർക്ക് ശൗര്യം കൂടുതലാണ്‌. അവർ പരമ്പരാഗത പോരാളികളാണ്‌. നമ്മുടെ മലയാളികളെപോലെ പെട്ടെന്ന് കുപിതരായി പ്രതികരിക്കും. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും ജനത്തേ ഒതുക്കി നിർത്താനായില്ല. അവർ കൂട്ടമായി തെരുവിലറങ്ങി പ്രതിഷേധിച്ചു.. ഇസ്ലാം മതക്കാരെ അക്രമിക്കുകയും പള്ളികളും ഖറാനും കത്തികുകയും ചെയ്തു. ജനത്തേ നിയന്ത്രിക്കാൻ മറ്റൊരു വെടിവയ്പ്പും കലാപവും നടത്തേണ്ടിവരുമെന്നതിനാൽ പോലീസും പട്ടാളവും പലയിടത്തും മൗനം പാലിച്ചു. ജനത്തേ അടിച്ചമർത്തിയിരുന്നെങ്കിൽ അത് രണ്ടാം ഫ്രഞ്ച് വിപ്ലവം പോലും ആകുമായിരുന്നു. ഖുറാനും ഇസ്ലാം മതവിഭാഗക്കാരും വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ ഫ്രാൻസിൽ. വാർത്തകൾ പോലും പുറം ലോകത്തേക്ക് വരാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമ വിലക്ക് പോലും ഏർപ്പെടുത്തുകയായിരുന്നു.

''കാര്യങ്ങൾ നീങ്ങുന്നത് ആഗോളതലത്തിൽ ഒരു വർഗീയ ധ്രുവീകരണത്തിലേക്കാണ്‌. അതിനേ ഒരു പക്ഷേ ക്രിസ്ത്യൻ മുസ്ലീം വർഗീയത എന്നു പറയാം. ലോകത്ത് വല്ലാത്ത അസ്വസ്ഥതകൾ അതുണ്ടാക്കും. നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത മത വിഭാഗീയത്ക്ക് ലോകം സാക്ഷ്യം വഹിച്ചേക്കാം.''




Thursday, July 23, 2015

ആക്സായി ചിൻ ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ ഭൂമി.

ചൈനയുമായി 2000ത്തിലധികം വർഷത്തേ ബന്ധങ്ങൾ ഇന്ത്യക്കുണ്ട്. 1950 മുതലാണ്‌ ആധുനിക കാലഘട്ടത്തിലേ ബന്ധങ്ങൾക്ക് തുടക്കം. ഇന്ത്യാ ചൈനാ ബന്ധങ്ങൾ ഉലയാൻ പ്രധാന കാരണം 1962ലെ യുദ്ധമായിരുന്നു. 1962ലെ യുദ്ധത്തിൽ ചൈന ഏകപക്ഷീയവും നിർണ്ണായകവുമായ വിജയമാണ്‌ ഇന്ത്യക്കുമേൽ നേടിയത്. അതിന്റെ നഷ്ടവും പരിക്കുകളും ആയിരം വർഷങ്ങൾ പിന്നിട്ടാലും ഇന്ത്യയ്ക്ക് തിരികെ ലഭിക്കില്ല. 19962 ഒക്ടോബർ 20വരെ ആക്സായി ചിൻ ആയിരുന്നു ഇന്ത്യാ- ചൈന അതിർത്തി വേർതിരിക്കുന്ന പോസ്റ്റ്. ആസ്കിൻ ചിൻ ഭൂപ്രദേശം പൂർണ്ണമായും ഇന്ത്യയുടെ സ്ഥലമായിരുന്നു. കൃത്യം ഒരു മാസത്തേ പടയോട്ടത്തിൽ ചൈന കയറിയെടുത്ത ഇന്ത്യൻ പ്രദേശം ഒരു ലക്ഷ്ത്തിലധികം കിലോമീറ്റർ സ്ക്വയർ ഇന്ത്യൻ ഭൂ പ്രദേശമായിരുന്നു. കാശ്മീർ, ലഡാക്ക് മേഖലകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുദ്ധത്തിൽ 10000 ത്തോളം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുത്തപ്പോൾ അതിന്റെ എട്ടിരട്ടി (80000) യോളം ചൈനീസ് പട്ടാളമായിരുന്നു മറുഭാഗത്ത്. 

ഇന്ത്യാ- ചൈനാ യുദ്ധത്തിനു ശേഷം. 

ലഡാക്കിൽനിന്നും കാശ്മീർ ഭാഗത്തുനിന്നും ചൈനീസ് പട്ടാളം സ്വയം പിൻ വാങ്ങി. ഇന്ത്യൻ ഭൂ പ്രദേശമായ ആക്സായി ചിൻ പൂർണ്ണമായും ചൈനയുടെ കീഴിലാക്കി. 42682 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ്‌ ഇന്ത്യക്ക് ഈ യുദ്ധത്തിൽ ഇല്ലാതായത്. ഇന്നും ചൈനയുടെ ഭരണത്തിൽ ആണത്. ഇന്ത്യയുടെ ഭാഗത്ത് 1383 പേർ കൊലപ്പെട്ടു. അതായത് യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യ പട്ടാളക്കാരുടെ 10%ത്തിലധികം പേർ. 4000ത്തോളം ഇന്ത്യൻ പട്ടാളക്കാരെയും, ആളുകളേയും ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോവുകയും 1700 പേരെ കാണാതാവുകയും, 1000ത്തിലധികം ആളുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. അതായത് ഇന്ത്യ സൈനീകമായി നിലമ്പരിശായ ഒരു യുദ്ധം. ചൈനയുടെ ഭാഗത്ത് 720 ആളുകൾ മരിക്കുകയും 1600പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. അന്നത്തേ യുദ്ധത്തിനുശേഷം അന്താരാഷ്ട്ര വെടിനിർത്തൽ രേഖയായി നിർണ്ണയിച്ചത് 42685 ചതുരശ്ര കിലോമീറ്റർ ഉൾപ്പെട്ട ആക്സായി ചിൻ ഭൂപ്രദേശത്തിനു പുറത്തായിരുന്നു. എന്നാൽ പരമ്പരാഗത അതിർത്തിരേഖയായി ഇന്നും നിലനില്ക്കുന്നത് ഈ ഭൂപ്രദേശം ഇന്ത്യയിലാണ്‌. ഇന്ന് ഇന്ത്യയുടെ ഭൂപടത്തിൽ നാം അഭിമാനത്തോടെ കാണുന്ന തലഭാഗത്തിന്റെ ഇടതുഭാഗം മുഴുവൻ ആക്സിൻ ചിൻ ആണ്‌. അതുമുഴുവൻ ചൈനയിലും ആണ്‌. 

Sunday, July 19, 2015

പ്രവാസികൾക്ക് വോട്ട് വിരൽതുമ്പിൽ. എതിർക്കുന്ന സി.പി.എം നീങ്ങുന്നത് ചരിത്രപരമായ തെറ്റിലേക്ക്.

പ്രവാസികള്‍ക്ക് വോട്ട് ഇതാ കൈയ്യെത്തും ദൂരത്തായി. പ്രവാസികള്‍ക്ക് വോട്ട് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അംഗീകരിച്ചു. നിയമം നിലവില്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതുമായി ബന്ധപ്പെട്ട ഭേദഗതി വരുത്തി. ഇനി വോട്ട് ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ മാത്രം നിലവിൽ വന്നാൽ മതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത് പ്രോക്‌സി വോട്ടും ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടുമാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലേ 24.8 ലക്ഷത്തോളം പ്രവാസികളില്‍ 17 ലക്ഷത്തോളം പേര്‍ക്കും വോട്ടവകാശത്തിനു നിയമപരമായ അര്‍ഹതയും അംഗീകാരവും ഉണ്ട്.

ലഭിച്ച വോട്ടവകാശം തര്‍ക്കിച്ച് നശിപ്പിക്കരുത്.
എല്ലാ പാര്‍ട്ടികള്‍ക്കും ചരിത്രപരമായ തെറ്റുകള്‍ പറ്റാറുണ്ട്. എന്നാല്‍ വീണ്ടും അറിഞ്ഞുകൊണ്ട് അതില്‍ ചാടുകയാണ് സി.പി.എം. 17 ലക്ഷം മലയാളികള്‍ക്ക് തീര്‍ച്ചയായും ലഭിക്കുന്ന വോട്ടവകാശം സി.പി.എം എതിര്‍ വാദങ്ങള്‍ നടത്തി ഇല്ലാതാക്കിയാല്‍ അത് പാര്‍ട്ടിക്ക് പറ്റുന്ന മറ്റൊരു തെറ്റായിരിക്കും. ഏറെ പഴിയും കേള്‍ക്കേണ്ടിവരും. 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഇപ്പോള്‍ വിരല്‍ തുമ്പില്‍ ഉണ്ട്. വോട്ട് രേഖപെടുത്താനുള്ള മാര്‍ഗ്ഗവും കണ്ടെത്തി കഴിഞ്ഞു. ഈ നിര്‍ണ്ണായാക ഘട്ടത്തില്‍ സി.പി.എം ചാടി കേറി പുറപ്പെട്ട് തടസവാദങ്ങളുമായി ഇറങ്ങുന്നത് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കും. പ്രോക്‌സി വോട്ടിനേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിനേ എല്ലാവരും അനുകൂലിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ ആരും എതിര്‍ത്തില്ലായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് സി.പി.എം അതിനെതിരെ എതിര്‍പ്പുമായി വന്നിരിക്കുകയാണ്‌. പാർട്ടി അതിൽ നിന്നും പിന്മാറി 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാരുടെ അംഗീകാരം നേടുകയാണ്‌ ഈ അവസരത്തിൽ ചെയ്യേണ്ടത്.
സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന എതിര്‍ വാദങ്ങള്‍ ഇവയാണ്. ഒണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികളില്‍ 60% വരുന്ന ഗള്‍ഫ് മലയാളികള്‍ കൃത്യമായി അത് വിനിയോഗിക്കില്ല. 50% വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ഇമെയില്‍ വിലാസം പോലും ഇല്ലാത്തവരും ഇമെയിലുകള്‍ എങ്ങനെ നോക്കണം എന്ന് പോലും അറിയാത്തവരുമാണ്. 50%ത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ തൊഴിലാളികളും കമ്പ്യൂട്ടര്‍ ഇല്ലാത്തവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിവില്ലാത്തവരുമാണ്. ഇമെയിലില്‍ അയക്കുന്ന ബാലറ്റ് പേപ്പറില്‍ ആണ് പ്രവാസിക്ക് വോട്ട് ചെയ്യാന്‍ അവരം ഒരുക്കുന്നത്. എന്നാല്‍ ഇപ്രകാരം ഇമെയില്‍ സ്വീകരിക്കുന്നതും, വോട്ട് ചെയ്യുന്നതും യഥാര്‍ഥ വോട്ടര്‍ അണെന്ന് ഉറപ്പാക്കാനാകില്ല. വിദേശ രാജ്യത്തുള്ള മലയാളികള്‍ക്ക് ഇത്തരത്തില്‍ വോട്ടവകാശം കിട്ടുമ്പോള്‍ മറ്റ് സംസ്ഥാനത്ത് ഇന്ത്യക്കകത്തുള്ള മലയാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇത് വിവേചനവും അനീതിയുമാണ്.
കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകള്‍ ഒറ്റ നോട്ടത്തില്‍ ശരിയാണ്. എന്നാല്‍ ഗള്‍ഫിലെ കുറെ മലയാളികള്‍ക്ക് ഇമെയില്‍ വിലാസം ഇല്ലെങ്കില്‍ അത് ഉണ്ടാക്കാവുന്നതും, അതിന്റെ പാസ് വേഡുകള്‍ അവര്‍ക്ക് സൂക്ഷിക്കാവുന്നതും ആണ്. എല്ലാവര്‍ക്കും ഇന്ന് എ.ടി.എം കാര്‍ഡ് ഉണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ അറിവില്ലാത്തവര്‍ പോലും അതിന്റെ പിന്‍ നമ്പര്‍ എ.ടി.എം മിഷ്യനില്‍ രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. ആരോടും തങ്ങളുടെ പിന്‍ നമ്പര്‍ പറയാറും വെളിപ്പെടുത്താരും ഇല്ല. എ.ടി.എം മിഷ്യനുകള്‍ ആരുടേയും സ്വന്തമല്ല. ഉപഭോക്താവ് തങ്ങളുടെ പാസ് വേഡുകള്‍ ഉപയോഗിച്ച് പലര്‍ ഉപയോഗിക്കുന്ന മിഷ്യന്‍ ഷേര്‍ ചെയ്ത് ഉപയോഗിക്കുന്നു. ഇതുപോലെ തന്നെയാണ്‌ മറ്റുവരുടെ കമ്പ്യൂട്ടറിൽനിന്നും ഇമെയിൽ തുറക്കുന്നതും ഇമെയിലുകൾ അയക്കുന്നതും. ഒരു ഇമെയില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നും തന്നെ പ്രവര്‍ത്തിപ്പിക്കണമെന്നും തുറക്കണെമെന്നുമില്ല. ആരുടെ കമ്പ്യൂട്ടറില്‍ നിന്നും തുറക്കാം. പാസ് വേഡുകള്‍ മാത്രം ഒരു വ്യക്തി രഹസ്യമായി സൂക്ഷിച്ചാല്‍ അയാള്‍ക്ക് ഇമെയില്‍ ഒരാളുടെ സഹായത്താല്‍ തുറക്കാം. പാസ് വേഡുകള്‍ ഉപയോഗിക്കുന്ന സമയം മുതല്‍ വോട്ട് ചെയ്യുന്ന സമയം വരെ വോട്ടര്‍ രഹസ്യമായി മറ്റുവരില്‍ നിന്നും മാറി നിന്നാല്‍ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാം. ഇനി അതിലും വിശ്വാസം ഇല്ലേല്‍ വോട്ടര്‍ക്ക് അതാത് രാജ്യത്തേ ഇന്ത്യന്‍ എമ്പസികളിലും, കോണ്‍സുലേറ്റുകളിലും അവിടെത്തേ കമ്പ്യൂട്ടറില്‍ വോട്ട് രേഖപെടുത്താനും ഉദ്യോഗസ്ഥരുടെ സഹായത്തിനും നിര്‍ദ്ദേശം നല്കാവുന്നതാണ്. ഓണ്‍ലൈന്‍ വോട്ട് രേഖപെടുത്താന്‍ ഇമെയില്‍ വിലാസവും കമ്പ്യൂട്ടറും ഇല്ലാത്തവര്‍ക്ക് നിരവധി പോം വഴികള്‍ ഈ ആധുനിക കാലത്ത് നിലവില്‍ ഉണ്ട്. ഇതെല്ലാം കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനും അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ്‌. പിന്നെന്തിനാവും പാർട്ടി പ്രവാസികൾക്ക് വളരെ അടുത്തെത്തിയ വോട്ടവകാശത്തേ തട്ടിതെറുപ്പിക്കുന്നത്? എന്താകും അതിനു പിന്നിലേ രഹസ്യം?. ഗൾഫ് മലയളികളിൽ 50% പേരും ഇമെയിലും, ഇന്റർനെറ്റും എന്തെന്ന് അറിയാത്ത നിരക്ഷരരാണെന്ന പരാമർശം ശരിയല്ല. അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണ്‌.
cpim-against-nri-vote
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സി.പി.എം ഉയര്‍ത്തിയ തടസവാദങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ അതെല്ലാം നിസാരമായ നീക്കങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ സുരക്ഷിതമായ മാര്‍ഗ്ഗം ഓണ്‍ലൈന്‍ രീതിയില്‍ കണ്ടെത്തേണ്ട ചുമതല അതാത് വോട്ടര്‍മാര്‍ക്കാണ്. അതില്‍ സര്‍ക്കാരിനും മറ്റും ഒന്നും ചെയ്യാന്‍ കഴിയില്ല. സുരക്ഷിതമായി തന്റെ ഇമെയിലുകൾ സൂക്ഷിക്കുക, പാസ്വേ ഡുകൾ രഹസ്യമാക്കി വയ്ക്കുക എന്നിങ്ങനെയുള്ള വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ലോകത്തേ ഒരു സർക്കാരും നിയമവും, പോലീസും കാത്തു സൂക്ഷിക്കുന്നില്ല. വ്യക്തികൾ സ്വയമാണ്‌ അത് സൂക്ഷിക്കുകയും കൈകാര്യം ചെയ്യുന്നതും.
സി.പി.എം പ്രവാസി വോട്ടിനേ എതിര്‍ക്കുന്നത് മേല്‍ സൂചിപ്പിച്ച അടിസ്ഥാനത്തില്‍ ശരിയായ നടപടിയല്ല. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്കുമെന്നും സി.പി.എം പറയുന്നു. അതായത് പ്രവാസി വോട്ടിനെതിരെ കര്‍ക്കശ നിലപാടിലാണ് സി.പി.എം.
മുന്നോട്ട് വെച്ച എല്ലാ വോട്ടിങ്ങ് രീതിയും പാര്‍ട്ടി എതിര്‍ത്തു. പാര്‍ട്ടി ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ പ്രവാസികളുടെ വിമശനത്തിനു കാരണമാകും. ഹൈടെക് വിദ്യകള്‍ക്കും ഐ.ടി വികസനത്തിനും ആദ്യം എതിരു നിന്ന പാര്‍ട്ടി പിന്നീട് വിമര്‍ശനം കേള്‍ക്കേണ്ടിവന്നു എന്നതും മറക്കരുത്. കല്ലുവെട്ട് യന്ത്രം മുതല്‍ കമ്പ്യൂട്ടറിനെതിരെ വരെ സമരം നടത്തിയ പാര്‍ട്ടി പ്രവാസി വോട്ടിന്റെ കാര്യത്തിലും അതേ നിലപാട് സ്വീകരിക്കരുത്. നൂതന വിദ്യകള്‍ ആദ്യം എതിര്‍ക്കുകയും രക്ഷയില്ലാതെ വരുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്ന നിലപാട് സി.പി.എം മാറ്റണം. പ്രവസികള്‍ക്ക് വോട്ട് കിട്ടിയാല്‍ സി.പി.എമ്മിനും ആ വോട്ടുകള്‍ ലഭിക്കും. സി.പി.എം നടത്തുന്ന അവകാശ യുദ്ധങ്ങളില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്ത് പ്രതികരിച്ച് പാര്‍ട്ടിക്കൊപ്പം നില്ക്കാന്‍ സാധിക്കും. ആ അവസരം സി.പി.എം കളഞ്ഞ് പ്രവാസികളെ നിരാശരാക്കരുത്. ഓണ്‍ലൈന്‍ രീതി സുരക്ഷിതവും സ്വതന്ത്രവുമാണ്. അല്ലായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് നാട്ടിലേ ബാങ്കുകളില്‍ യാതൊരു ഇടപാടും പറ്റിലായിരുന്നു.
നിലവില്‍ ബൂത്തുകളില്‍ ചെന്ന് രേഖപ്പെടുത്തുന്ന വോട്ടുകളേക്കാള്‍ സ്വതന്ത്രവും, മൂല്യവും ഓണ്‍ലൈന്‍ വോട്ടുകള്‍ക്ക് ഉണ്ട്.
  1. ചിലവുകള്‍ ഇല്ല
  2. കള്ള വോട്ടുകള്‍ 100%വും ഉണ്ടാകില്ല.
  3. ഭീഷണിയും, സ്വാധീനവും വോട്ടറെ ബാധിക്കില്ല. സ്വയം തീരുമാനിച്ച് ചെയ്യുന്ന വോട്ടാകും അത്.
  4. ബൂത്തുപിടുത്തം, അക്രമം, ആള്‍മാറാട്ടം എന്നിവ ഓണ്‍ലൈന്‍ വോട്ടില്‍ നടത്താന്‍ പറ്റില്ല.
ഇത്രമാത്രം സുരക്ഷിതവും കുറ്റമറ്റതും അതീവ സംരക്ഷിതവുമായ ഓണ്‍ലൈന്‍ രീതിയേ പിന്നെ എന്തിനാകും സി.പി.എം എതിര്‍ക്കുന്നത്?. 17 ലക്ഷം മലയാളികള്‍ക്ക് ഏറെ കുറെ അനുവദിച്ചു എന്ന രീതിയിലുള്ള ഓണ്‍ലൈന്‍ വോട്ടിനെതിരെ സി.പി.എം എന്തിനാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകുന്നത്?. 17 ലക്ഷം പ്രവാസികള്‍ക്ക് തല്ക്കാലം വോട്ട് വേണ്ടെന്ന് പറയുന്നത് ഏത് ജനാധിപത്യ മര്യാദയാണ്. ഒരു ജനകീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം അവരുടെ ഈ പ്രവര്‍ത്തിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?.http://www.pravasishabdam.com/cpim-against-nri-vote-by-vince-mathew/