Search This Blog

Thursday, October 31, 2013

ചാലാ ദുരന്തം: അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്രിമം, ഐ.ഒ സിയെ കുറ്റവിമുക്തമാക്കിയത് ക്രൂരത!!.

ചാല ദുരന്തത്തിൽ ഡ്രൈവർ ഐ.ഒ.സി പ്രതിയല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയ ഡി.വൈ.എസ്.പി സന്തോഷ് കുമാറിനേ ഈ കേസിൽ പ്രതിയാക്കണമെന്നാണു എന്റെ അഭിപ്രായം. അവിഹിതമായ സ്വാധീനത്തിനു വഴങ്ങുകയും ഐ.ഒ.സിയെ നിയമപരമായി വെള്ളപൂശാൻ അന്വേഷണത്തിൽ കൃത്രിമം നടത്തിയെന്നുമുള്ളതാണു അദ്ദേഹത്തിനെതരായ കുറ്റം. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളൊ, ബന്ധുക്കളോ ഈ കാലയളവിലോ, വരുന്ന നാളുകളിലോ അവിഹിതമായി പണം കൈപ്പറ്റുകയോ, സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. മുൻകാല പ്രാബല്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വിലയിരുത്തണം.




''2012 ആഗസ്ത് 27നായിരുന്നു സംഭവം. മംഗലാപുരത്തു നിന്ന് തലശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കര്‍ലോറി ചാല അമ്പലത്തിനുസമീപം ഡിവൈഡറില്‍ തട്ടിമറിഞ്ഞു തീപിടിക്കുകയായിരുന്നു. 20പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുപറ്റി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് ഒട്ടേറെ മരണവും നാശനഷ്ടവും ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ച ടാങ്കര്‍ ഡ്രൈവര്‍ കണ്ണയ്യനും കഴിവുറ്റ ഡ്രൈവറെ നിയമിക്കാത്തതിന് ടാങ്കര്‍ ഉടമ കണ്‍മണിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോധപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേസില്‍ പ്രതിയല്ല. ഗ്യാസ് കടത്താന്‍ പൂര്‍ണമായും സുരക്ഷിതമായ ടാങ്കറാണ് ഉപയോഗിച്ചത്. വാഹനത്തിന് യന്ത്രത്തകരാറോ പോരായ്മയോ ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പുണ്ടായ തകരാര്‍പോലും പരിഹരിച്ചിട്ടുണ്ട് -റിപ്പോര്‍ട്ടില്‍ പറയുന്നു.'' 


ദുരന്തത്തിൽ മരിച്ചവരുടെയും വെന്തു ജീവിക്കുന്നവർക്കും, കത്തിചാമ്പലായ ഒരു ഗ്രാമത്തിന്റെ മേലും ഈ അന്വേഷണ ഉദ്ദ്യോഗസ്ഥൻ വീണ്ടും അഗ്നിവർഷം നടത്തുകയാണു, പരിഹാസം ചൊരിയുകയാണു. ചാല ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ തന്നെ ഇദ്ദേഹത്തിന്റെ പഴുതടക്കൽ കാണാം. ടാങ്കർ ഉടമയെ പ്രതിയാക്കി. അതിനു പറഞ്ഞ കാരണം മികവുറ്റ ഡ്രൈവറെ നിയമിച്ചില്ല എന്ന കുറ്റമാണു. ഇത് അംഗീകരിക്കുന്നു. എന്നാൽ ടാങ്കർ ഉടമ ഇവിടെ പ്രതിയാകുന്നത് അദ്ദേഹത്തിന്റെ നിയമപരമായ ഒരു ഏജന്റ് നടത്തിയ കുറ്റകൃത്യത്തിലൂടെയാണു. നേരിട്ടോ മനസറിവോ ഇടപെടലോ ഒന്നും ഈ ദുരന്തത്തിൽ ടാങ്കർ ഉടമയ്ക്ക് ഇല്ല. മാത്രവുമല്ല, അദ്ദേഹത്തിനെതിരായ ഈ കുറ്റാരോപണം കേവലം അപേക്ഷികവും, സാഹചര്യ പരവുമാണു. ഈ ഡ്രൈവർ കഴിവില്ലാത്തവനാണെന്നും, ക്രിമിനലാണെന്നും, ടാങ്കർ ഓടിക്കാൻ ശേഷിയില്ലാത്തവനാണെന്നും മുമ്പൊന്നും റോഡ്, പോലീസ്, അധികാരികളോ മറ്റോ ഒരിടത്തും ടാങ്കർ ഉടമയെ അറിയിച്ചിട്ടില്ല.

നിയമപ്രകാരമുള്ള യോഗ്യതകളോടെ തന്നെയാണു ഡ്രൈവർ ടാങ്കർ ഓടിച്ചതും ഉടമ അദ്ദേഹത്തേ ആ പണി ഏൽപ്പിച്ചതുമെന്ന് മനസിലാക്കാം. എന്നിരുന്നാലും അപകടം നടന്ന സാഹചര്യത്തിൽ ഉടമ ഡൈവറുടെ മേലധികാരിയും മാസ്റ്ററും ആകയാൽ കുറ്റക്കരൻ തന്നെ. ഇത്തരത്തിലുള്ള ടാങ്കർ ഉടമ കേസിൽ പ്രതിയായാൽ അതേ രീതിയിൽ തന്നെ ഐ.ഒ.സിയും ഈ കേസിൽ 100%വും പ്രതി തന്നെയാണു. ടാങ്കർ ഉടമ എന്തേലും കുറ്റകൃത്യത്തിൽ ഏർപ്പെടുകയൊ ഐ.ഒ.സിയുമായുള്ള കരാർ ജോലിക്കിടയിൽ അത് പൊതുജനങ്ങൾക്ക് അതീവ ഗുരുതര ഹാനി ഉണ്ടാക്കുകയും ചെയ്താൽ ഐ.ഒ സി അതിനുത്തരവാദിയാണു.  ടാങ്കർ ഉടമ എങ്ങിനെ ഈ കേസിൽ പ്രതി സ്ഥാനത്തു വരുന്നുവോ അതേ കാരണം കൊണ്ടുതന്നെ ഐ.ഒ.സിയും ഈ കേസിൽ പ്രതിയാണു. ഡ്രൈവർ ചെയ്ത കുറ്റത്തിനു അദ്ദേഹത്തിന്റെ യജമാനൻ ഉത്തരവാദിയാണു. അതേപോലെതന്നെ ടാങ്കർ ഉടമ ചെയ്ത കുറ്റത്തിനു അദ്ദേഹത്തിന്റെ യജമാനനും, നിയമന അതോറിറ്റിയുമായ ഐ.ഒ.സി പൂർണ്ണമായും ഉത്തരവാദിയാണു. ഐ.ഒ.സിക്കുവേണ്ടിയാണിവിടെ ടാങ്കർ ഉടമയും ഡ്രൈവറും പ്രവർത്തിച്ചിരിക്കുന്നത്. മാത്രവുമല്ല ടാങ്കർ വാഹനത്തിനു യാതൊരു യന്ത്ര തകരാറും ഉള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതൊരു 100%വും പെട്ടെന്നുണ്ടായ അപകടമാണു. ടാങ്കർ, ഉടമയുടേതെങ്കിലും അതിനുള്ളിൽ അപകടത്തിനു ഇടയാക്കിയ ഗ്യാസ് ഐ.ഒ.സിയുടേതാണു. പൊതുജനങ്ങൾക്കും മറ്റും ഇത്തരം കേസുകളിൽ സംഭവങ്ങളിൽ ജോലിചെയ്യുന്ന പണിക്കാരുമായും കരാറുകാരനുമായും ഉള്ള കണക്ഷനും അവരുടെ ജാതകവും അന്വേഷിക്കലല്ല പണി. ആർക്ക് വേണ്ടി അവർ ജോലിചെയ്യുന്നുവോ അവരോടായിരിക്കും ചോദ്യങ്ങളും സംസാരങ്ങളും. ഇത്രയും വലിയ തീ ബോംബ് ഒരു കരാറുകാരനെ ഏൽപ്പിച്ച ശേഷം അയാൾക്ക് എന്തും ചെയ്യാം ഞങ്ങൾക്കൊന്നും അറിയില്ല എന്ന മട്ടിലുള്ള ഐ.ഒ.സിയുടെ നിലപാട് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇത് കൊള്ളക്കാർ മയക്കുമരുന്ന് കടത്തുവാൻ ആളുകളെ ഉപയോഗിക്കുന്ന പോലെയാണു. വഴിയിൽ പിടിക്കപ്പെട്ടാൽ കടത്തുകാരൻ പ്രതി, മാഫിയ തലയൂരും. മയക്കുമരുന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയാലോ മാഫിയ അതിന്റെ ഉടമയായി രംഗത്തും എത്തും. ഇതു പോലെ മാഫിയ ആകരുത് ഐ.ഒ.സി. ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം മുഴുവൻ ഐ.ഒ.സിക്കു തന്നെയാണു. ഡ്രൈവറും , ടാങ്കൾ ഉടമയും ഇത്തരം സാഹചര്യത്തിൽ വെറും കരാറുകാരും ജോലിക്കാരും മാത്രമാണു. അപകടത്തിരിനയാക്കിയ സാധനത്തിന്റെ യഥാർഥ ഉടമ ഐ.ഒ.സിയാണു. ഒന്നാലോചിക്കുക, ഇതേ ടാങ്കർ പോകുന്നവഴി അപകടത്തിനു പകരം ഗ്യാസുമായി കരാറുകാരനോ, ടാങ്കർ ഉടമയോ കടന്നുകളഞ്ഞാലോ, കുറേ ഗ്യാസ് നഷ്ടപ്പെടുത്തിയാലോ, ഗ്യാസ് ലീക് വന്നാലോ ഇത്തരം സന്ദർഭങ്ങളിൽ ഐ.ഒ.സി രഗത്തു ഉടനെത്തും, സ്വയം രക്ഷാകൃത്വം ഏറ്റെടുത്ത്. അതിനേക്കാൾ ഒക്കെ എത്രയോ വലിയ വിഷയമായിട്ടും ഈ ദുരന്തത്തിൽ നിന്നും തലയൂരാവാൻ ഐ.ഒ.സി നടത്തുന്ന ക്രൂരവും നിന്ദ്യവുമായ നീക്കം അപലനീയമാണു. ലളിതമായി പറഞ്ഞാൽ നമ്മുടെ റോഡിലൂടെ പോകുന്ന ഗ്യാസ്, എണ്ണ ടാങ്കറുകൾക്ക് തന്തയില്ലാത്ത സ്ഥിതി വരുത്തുകയാണു ഇതിലൂടെ ഐ.ഒ.സി. ഐ.ഒ സിയും കരാറുകാരുമായും ഇതിനൊക്കെ വിരുദ്ധമായി എന്തേലും കരാർ നിലവിൽ ഉണ്ടെങ്കിൽ തന്നെ നിയമപ്രകാരം നിലനിൽക്കുന്നതല്ലാത്ത ക്ലോസുകൾ ഉൾപ്പെട്ട അത്തരം കരാറുകൾ അസാധുവും ആണു.


ഐ.ഒ.സി ഇത്തരം വാദം ഉയർത്തി തലയൂരാൻ നടത്തുന്നതിനു പ്രധാനമായും 3 കാരണങ്ങൾ ഉണ്ട്.

1). ചാല ചദുരന്തത്തിൽ മരിച്ചവറുടെ ആശ്രിതർക്കും, നാശവും, പരിക്കുമുണ്ടായവർക്കും മതിയായ നഷ്ട പരിഹാരം കൊടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുക.

2). ഭാവിയിൽ ഇത്തരം സംഭവങ്ങളിൽ പ്രതികൂലമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വയ്ക്കാതിരിക്കുക.

3). ഇത്തരം സംഭവങ്ങളിൽ പൂർണ്ണ ഉത്തരവാദിത്വം ഇപ്പോഴും ഭാവിയിലും കരാറുക്കരുടെയും ഡ്രൈവർ മാരുടെയും തലയിൽ നിയമപരമായി തന്നെ കെട്ടിവയ്ക്കുക.

രാജ്യത്തേ ജനങ്ങൾക്ക് എണ്ണയും, ഗ്യാസും വിതരണം നൽകി കണക്കുപറഞ്ഞ് പണം വാങ്ങുകയും ചെയ്യുന്ന സ്ഥാപനമാണു ഐ.ഒ.സി. ചെറിയ നഷ്ടം വരുമ്പോൾ പോലും എണ്ണ വില കൂട്ടി വൻ ലാഭം ഉണ്ടാക്കുകയും ജനത്തേ ആകമാനം പിഴിയുകയും ചെയ്യുന്ന ഈ ബിസിനസിൽ ഇത്തരം റിസ്ക്കുകൾ വരുമ്പോൾ ഒഴിഞ്ഞുമാറുന്നത് മാന്യതയും നെറിയുമുള്ള ഒരു കച്ചവടക്കാരന്റെ ലക്ഷണമല്ല. ലാഭത്തോടോപ്പം റിസ്ക്കും ഏറ്റെടുക്കുന്ന നാട്ടിലേ ഒരു ശരാശരി കച്ചവടക്കാരന്റെ നിലവാരത്തിലേക്കെങ്കിലും ഈ സ്ഥാപനം കള്ളചൂത് നിർത്തി ഉയരണം. ഐ.ഒ.സിയെ വെള്ള പൂശി ക്രൈം ബ്രാഞ്ച് ഉണ്ടാക്കിയ അന്വേഷണം റിപ്പോർട്ടിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയിരിക്കുമല്ലോ?. വെന്തു മരിച്ചവരും, മരിച്ചു ജീവിക്കുന്നവരും , വെന്തു ചാമ്പാലായ ഈ ഗ്രാമത്തിനും സഹതപിക്കാം....മിടുക്കനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്റെ മികവിനും കഴിവിനും ഏറെ റിസ്ക് എടുത്ത് ഉണ്ടാക്കിവയ്ച്ച അദ്ദേഹത്തിന്റെ റിപ്പോർട്ടിനും മൂർദ്ധാബാദ്...

Monday, October 14, 2013

താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ? മുലക്കരത്തിനെതിരെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തസാക്ഷിത്വം വരിച്ച' നങ്ങേലി

Story Dated: Monday, October 14, 2013 2:59 pm IST

;
ഡി.ഐ.എച്ച് ന്യുസിന്റെ ഓസ്ട്രേലിയന്‍ റസിഡന്റ് എഡിറ്റര്‍ അഡ്വ.വിന്‍സ് മാത്യു തയ്യാറാക്കിയ ലേഖനം .മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന വിന്‍സ് മാത്യു അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോള്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് .നിങ്ങളുടെ വാര്‍ത്തകളും അഭിപ്രായങ്ങളും വിന്‍സുമായി പങ്കു വെക്കാന്‍ ബന്ധപ്പെടുക - ഇമെയില്‍ : nmvins@gmail.com
-എഡിറ്റര്‍
താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ?
.
വിന്‍സ് മാത്യു//
ഭാര്യയുടെ പേരില്‍ ഓര്‍മ്മകുടീരം പണിയാനും, തിന്നും , ജീവിച്ചും , മദിക്കാനും ഒക്കെ പഴയ നമ്മുടെ രാജ വംശം ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് രീതി നമ്മുടെ മോശമായ പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലത്തേ ഭരണാധികാരികള്‍ നികുതിപിരിച്ച് എടുത്ത പണം ഉപയോഗിച്ച് താജ് മഹലും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും, നിലവറകളിലെ അമൂല്യ ശേഖരങ്ങളുമൊക്കെ ഉണ്ടാക്കി. രാജ്യവും ജനങ്ങളും പുരോഗതിയിലേക്ക് നീങ്ങേണ്ടിയിരുന്ന ഒരുകാലത്തേ സമ്പത്ത് ഇത്തരത്തില്‍ കൊള്ളനടത്തുകയും ധൂര്‍ത്തടിക്കുകയും ചെയ്തു. തിരുവതാംകൂര്‍ രാജാക്കന്മാരുടെ സ്വന്തം പണവും, വരുമാനവും കൊണ്ടാണോ പദ്മനാഭസ്വാമി ക്ഷേത്ര നിലവറയിലേ ശേഖരങ്ങള്‍ ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോഴോ താജ്മഹലും നിലവറയും, അങ്ങിനെ പലതും മതക്കാരുടെയും, രാജപിന്മുറക്കാരുടെയും അവകാശത്തിലല്ലേ എഴുതപ്പെട്ട് കിടക്കുന്നത്.
ജനങ്ങളെ കൊന്നും തിന്നും നാട് മുടിച്ചവര്‍ പണ്ട് കാലത്തും ഉണ്ടായിരുന്നു. ജനാധിപത്യ രീതിയില്‍ ഇപ്പോള്‍ പറഞ്ഞാള്‍ കുറെ ചെകുത്താന്‍ മാരുടെ പ്രവര്‍ത്തികള്‍ . തിരുവതാംകൂര്‍ രാജാക്കന്മാരുടെയും പരിപാടികള്‍ ഇതൊക്കെകൂടിയായിരുന്നു. കേരളത്തേ ഭ്രാന്താലായമാക്കാനും അന്ധകാരയുഗത്തിലേക്ക് കൊണ്ടുപോയതും ഇവരൊക്കെത്തന്നെ. എന്നിട്ടും ഇപ്പോഴും ജനാധിപത്യ സര്‍ക്കാരുകളും നമ്മളും ഒക്കെ തിരുവനന്തപുരത്തും മറ്റും വാലും ചുരുട്ടി രാജാക്കന്മാരുടെ വാലറ്റത്തേ വരെ കുമ്പിടുന്നു.
തൊടീലും, തീണ്ടലും, മുലക്കരവും, മീശക്കരവും, ചൂഷണവും, ജന്മിത്വവും അങ്ങിനെ മേനിപറയാന്‍ കാര്യമായൊന്നുമില്ലാത്ത അന്ധകാരം നിറഞ്ഞ മലയാളിയുടെ പിന്മുറക്കാലം. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മ്ലേശ്ചതകള്‍ , കേരളത്തിന്റെ ഭൂതകാലത്തിന്റെ ഒരു പരിശ്ചേദം ഇവിടെ വായിക്കുക.
ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍
തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു.
ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം.
അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നഞ്‌ജേലി. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്‌ക്കാരമായ മാറുമറക്കല്‍ ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട് മുലക്കരം ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്‌ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്‌ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍ ) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്‌ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു.
വൈകുന്നേരത്തോടെ നഞ്‌ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്‌ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ!ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്‌ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്‌ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.
****നങ്ങേലിയുടെ ത്യാഗം ചിത്രം 3 ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തോട് ചേര്‍ന്നുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ച് ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ 2013 ല്‍ തന്നെ ചിത്രകാരന്‍ വരച്ചിട്ടുണ്ട്. ഈ ചിത്രം ആ സീരീസിലെ മൂന്നാമത്തേതാണ്. കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ എട്ടുമാസക്കാലം വിഹ്വലതയുണ്ടാക്കുന്ന ആ സംഭവത്തെ അനുഗമിച്ച് ചേര്‍ത്തലയിലേക്ക് പല യാത്രകള്‍ നടത്തിയതിനു ശേഷമായിരുന്നു. എങ്കിലും, നങ്ങേലി എന്ന ചേര്‍ത്തലയിലെ വീര വനിതയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയെ നേരിട്ടു കാണാതെയായിരുന്നെന്ന് പറയാം. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയായശേഷം ആ ചിത്രങ്ങളുടെ കളറിലുള്ള ലേസര്‍ പ്രിന്റ് തയ്യാറാക്കി, അവ നങ്ങേലിയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന 65 വയസ്സുള്ള ലീല അമ്മക്ക് സമ്മാനിക്കാനായി ചിത്രകാരനും, സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദേഷുമൊത്ത് ചേര്‍ത്തലയില്‍ പോയിരുന്നു.
കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചിവരെയുണ്ടായിരുന്ന തിരുവിതാംകൂറിലെ സ്ത്രീജനങ്ങള്‍ക്ക് മുലക്കരം നല്‍കാതെ ബ്ലൌസു ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന മഹതിയായ നങ്ങേലിയെ എത്രവരച്ചാലും കേരളീയന്റെ ആത്മാഭിമാനത്തിനായി അവര്‍ ചിന്തിയ രക്തത്തിനും പകരംവക്കാന്‍ നമുക്കാകില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു.
മാത്രമല കേരളത്തിലെ ചരിത്രകാരന്മാരും, ഭരണാധികാരികളും, കലാസാഹിത്യ പ്രവര്‍ത്തകരും ആ ധീരരക്തസാക്ഷിയോടുകാണിച്ച കൃതഘ്‌നത മാപ്പര്‍ഹിക്കാത്തതുമാണ്. അതിനാല്‍ , നങ്ങേലിയുടെ ത്യാഗം കേരള ജനത തിരിച്ചറിയുന്നതുവരെ നങ്ങേലിയുടെ മഹത്വം നിറങ്ങള്‍കൊണ്ട് തുടര്‍ച്ചയായി അടയാളപ്പെടുത്താന്‍ ചിത്രകാരന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു. അതുകൂടാതെ, ചിത്രകാരന്‍ നേരത്തെ വരച്ച 1) നങ്ങേലിയുടെ ത്യാഗം, 2) ഗ്രേറ്റ് നങ്ങേലി എന്നീ ചിത്രങ്ങളില്‍ മുലയറുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കത്തി യാഥാര്‍ത്ത്യവുമായി പൊരുത്തപ്പെടാതിരിക്കുന്നു എന്ന ഒരു തിരിച്ചറിവുകൂടി നങ്ങേലിയുടെ മൂന്നാമത്തെ ചിത്രം വരക്കാന്‍ പ്രേരണയായിട്ടുണ്ടെന്ന സത്യവും പ്രധാനമാണ്.
നങ്ങേലി അനായാസം തന്റെ മുലകള്‍ അറുത്തു നല്‍കാന്‍ ഉപയോഗിച്ച ആയുധം കൊയ്ത്തരിവാള്‍ തന്നെയായിരുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ അതു സൂചിപ്പിക്കുന്നതുവരെ അക്കാര്യത്തെക്കുറിച്ച് ചിത്രകാരന്‍ ബോധവാനായിരുന്നില്ല. അങ്ങനെയൊരു തിരുത്തി വരക്കല്‍ കൂടിയാണ് നങ്ങേലിയെക്കുറിച്ചുള്ള ഈ മൂന്നാമത്തെ ചിത്രം.
ചിത്രം കടപ്പാട്‌: http://chithrakaran.blogspot.in/2013/10/nangelis-sacrifice-3-3.html
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/5XMWrOv8/9#sthash.C1kI0rrr.dpuf

http://www.dailyindianherald.com/home/details/5XMWrOv8/9

Monday, October 7, 2013

മക്കൾ സാഹിത്യങ്ങൾ

മക്കളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും സമൂഹത്തില്‍ അവനവന്റെ സ്റ്റാറ്റസ് കുറയ്ക്കുന്ന പരിപാടിയാണോ?. സ്വന്തം മക്കളെ സ്വന്തം കൈകളിലിട്ടു വളര്‍ത്തുന്നതില്‍ സമൂഹത്തില്‍ അന്തസു കുറയ്ക്കുന്നുണ്ടോ?. ഇതെഴുതുന്നത് ഈയിടെയായി ഫേസ്ബുക്കില്‍ മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വരുന്ന ചില പോസ്റ്റുകള്‍ വായിക്കനിടയായതുകൊണ്ടാണ്. പ്രധാനമായും ഗള്‍ഫ് ഇതര രാജ്യത്തിലേ മലയാളി പിതാക്കന്മാര്‍ക്ക് നേരെയാണ് വീട്ടില്‍ മക്കളെ നോക്കുന്നതിനെതിരെ കളിയാക്കി ഹാസ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കില്‍ മാത്രമല്ല യു.കെയില്‍ നിന്നും അയര്‍ലന്റില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ മലയാളം പത്രങ്ങളിലും കുട്ടികളെ പിതാക്കന്മാര്‍ വീട്ടില്‍ നോക്കുന്നതിനെതിരെ ഹാസ്യ കൃതികളും മറ്റും വരുന്നു. പ്രവാസി ഡോക്യുമെന്ററികളില്‍ പലപ്പോഴുംഅപ്പന് കുട്ടികളെ നോട്ടമാണ് പണി അല്ലേ എന്നത് വിഷയമാവുന്നു. സ്വന്തം പിതാവിന്റെ സ്വന്തം മക്കളാണ്, ഇത്തരം മൗലീകമായ കാര്യങ്ങള്‍ക്കെതിരായ ക്രൂരതകള്‍ നിര്‍ത്തിക്കൂടേ!... ഇത്തരം സാഹിത്യങ്ങള്‍ എന്ത് സന്ദേശവും, നന്മയുമാണ് സമൂഹത്തിന് കൊടുക്കുന്നത്. ലോകത്തില്‍ മക്കളെ വളര്‍ത്തുന്നതിലും അവരെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലേക്ക് കൈപിടിച്ച് കയറ്റുന്നതിനും അപ്പനും അമ്മയും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു കുട്ടി ജന്മമെടുത്താല്‍ എല്ലാവിധ ദൈനം ദിന ചര്യകളിലും അപ്പനും അമ്മയ്ക്കുംഅവരുടേതായ കര്‍ത്തവ്യങ്ങള്‍ ചെയ്യാനുണ്ട്. അമ്മ മാത്രമാണ് മക്കളെ വളര്‍ത്തേണ്ടത് എന്നും പിതാവ് എല്ലാ ദിവസവും രാത്രിയില്‍ വന്ന് എത്തിനോക്കിയാല്‍ മതിയെന്നുമുള്ള ഒരു കാഴ്ചപ്പാട് മലയാളികളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാവ് വളര്‍ത്തുകയും അപ്പന്‍ എത്തിനോക്കുകയും ചെയ്യുന്ന നാട്ടിന്‍ പുറത്തേ ശീലത്തില്‍ വളരുകയും അതാണ് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതില്‍ പിതാവിന്റെ കടമയെന്ന് പഠിക്കുകയും ചെയ്ത ഒരു സംസ്‌കാരം നമ്മള്‍ മലയാളികളില്‍ എവിടെയൊക്കയോ ഒളിഞ്ഞുകിടപ്പുണ്ട്.തന്റെ വളര്‍ച്ചയില്‍ പിതാവിന്റെ സ്ഥാനം കണ്ട് ശീലിച്ച , പാഠമാക്കിയ ചിലര്‍ അത് ശീലവും ശരിയുമായി മുറുകെ പിടിക്കും. അതില്‍ നിന്നുമാണ് ഇത്തരം മോശം കളിയാക്കലുകള്‍ വിദേശത്ത് മക്കളെ മാതാവിനൊപ്പം സജീവമായി തുല്യ സ്ഥാനം പങ്കിട്ട് പരിപാലിക്കുന്ന പിതാക്കന്മാര്‍ക്കെതിരെ അരങ്ങേറുവാന്‍ കാരണം. ചിലര്‍ക്ക് ചിലതെല്ലാം ജീവിത ശീലവും ശൈലിയുമാണ്. തെറ്റായാലും അതൊന്നും മാറ്റാനും മറ്റും കഴിയില്ല. തെറ്റായ നാട്ടിന്‍ പുറത്തേ ചില ശീലങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാല്‍ പോലും അത് തെറ്റാണെന്നും അതിനൊക്കെ അപ്പുറത്ത് ലോകത്തിലെ ചില നല്ല ക്രമങ്ങള്‍ ഉണ്ടെന്ന് കാണുകയും മനസിലാക്കുകയും വേണം.അപ്പന്റെകൂടി ലാളനവും പരിപാലനവും വളര്‍ച്ചയുടെ ഓരോ ചുവടിലും ഒരു കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും വലിയഭാഗ്യമാണ്. അതൊന്നും കിട്ടാതിരുന്ന ഒരു വ്യവസ്ഥിതിയില്‍ ജീവിച്ച് വളര്‍ന്നവര്‍ അതുതന്നെയാണ് മലയാളികളുടെ സംസ്‌കാരവും ശരിയെന്നും ഇനിയെങ്കിലും പ്രചരിപ്പിക്കരുത്. ഇത്തരം അസ്തിത്വ ശ്യൂന്യര്‍ പറഞ്ഞുപരത്തിയ തെറ്റുകള്‍ക്ക് പരസ്യമായി മാപ്പെഴുതി തിരുത്തുവാന്‍ തയ്യാറാകണം. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ ലക്ഷകണക്കിനാണ് മലയാളികള്‍ പ്രവാസികളായുള്ളത്. ഗള്‍ഫില്‍ നിന്നും വ്യത്യസ്തമായി മഹാഭൂരിപക്ഷം പേരും യൂറോപ്പിലും, അമേരിക്കയിലും, ഓസ്‌ടേലിയയിലും കുടുംബമായാണ് കഴിയുന്നതും. അത് ഒരു മനുഷ്യ ജീവിതത്തിലേ തന്നെ ഏറ്റവും മഹത്തായ കാര്യവുമാണ്. ഗള്‍ഫിലേതുപോലെ പാശ്ചാത്യ രാജ്യങ്ങളില്‍ നാട്ടില്‍നിന്നും വീട്ടുപണിക്കും മറ്റും ആളുകളെ കൊണ്ടുവരാനാകില്ല. പകരം വീട്ടുകാര്യങ്ങള്‍ മുഴുവനും നിര്‍വ്വഹിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും മാത്രമാണ്. ഇവര്‍ക്കിടയില്‍ അയല്പക്കക്കാരോ, സുഹൃത്തുക്കളോ, ബന്ധുക്കളോ ആരുമില്ല. വീട്ടിലിരുന്ന് മാത്രമായി ആര്‍ക്കും പാശ്ചാത്യ രാജ്യത്തേ ചിലവുകളും മറ്റും താങ്ങാനാവില്ല. മാത്രമല്ല എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളെസ്‌കൂളില്‍ കൊണ്ടുപോകേണ്ടതും തിരികെ കൊണ്ടുവരേണ്ടതും മാതാപിതാക്കളുടെ നിര്‍ബന്ധമായുള്ള ചുമതലയാണ്. അത് നിയമമാണ്. കുട്ടികളെ വീട്ടിലോ വാഹനത്തിലോ തനിച്ച് ഒരു സമയവും ഇരുത്താന്‍ പാടില്ല. ഇതിനെല്ലാം പുറമേ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍, ഷോപ്പിങ്ങ്, രോഗം വന്നാലുള്ള കാര്യങ്ങള്‍ എല്ലാം നോക്കേണ്ടത് അപ്പനും അമ്മയും മാത്രമാണ്. കുട്ടികളുടെ പരിചരണത്തില്‍ നിര്‍ബന്ധിതവും കര്‍ശനവുമായ ഉത്തരവാദിത്വം നിയമപരമായിതന്നെ മാതാപിതാക്കളില്‍ ഏല്പ്പിക്കപ്പെട്ടിരിക്കുകയാണ്. ചെറിയ കാര്യങ്ങളില്‍ പോലും നിയമ നടപടിയും, രാജ്യം കടത്തലും, ജയിലും, പ്രോസിക്യൂഷനും നേരിടുന്ന മലയാളികളായ മാതാപിതാക്കള്‍ തന്നെ പാശ്ചാത്യലോകത്ത് നിരവധിയാണ്. ഇതാണ് വ്യവസ്ഥിതി. ഒരു മലയാളിക്ക് നാട്ടിലേ പിതാവിനേപോലെ ജീവിക്കണമെന്ന് വയ്ച്ചാല്‍ പോലും നടക്കില്ല. ഒരാള്‍ മറ്റൊരു രാജ്യത്തു ചെല്ലുമ്പോള്‍ അവിടുത്തേ നിയമങ്ങളാണ് അയാളെ ഭരിക്കുക. അവിടുത്തേ നിയമം അനുസരിക്കണം. അവിടുത്തേ ചില ശീലങ്ങള്‍ പകര്‍ത്തേണ്ടതായും വരും.അതിലൊന്നും മഹാല്‍ ഭുതം ഒന്നുമില്ല. എല്ലാ ശീലങ്ങളും പകര്‍ത്തി വഴിതെറ്റിപോകുന്നത് അവനവന്റെ കൈയ്യിലിരുപ്പുകൊണ്ടാണ്. അതും സംഭവിക്കാം. എന്തായാലും അമ്മ ജോലിക്ക് പോകുമ്പോള്‍ പിതാവ് സ്വന്തം കുട്ടിയേ അതിന്റെ ദൈനം ദിനകാര്യങ്ങള്‍ എല്ലാം നോക്കി പരിപാലിക്കുന്നതില്‍ മലയാള സമൂഹത്തിനും കേരള സംസ്‌കാരത്തിനും അപമാനവും അപകടവും ഒന്നും ഉണ്ടാക്കില്ലെന്നാണ് എന്റെ അഭിപ്രായം. യാതൊരു സങ്കടകരവുമല്ല അത്. അതോ നമ്മുട നാട്ടില്‍ നിന്നു വരുന്ന വാര്‍ത്തകളിലേ ക്രൂരതകളോപിഞ്ചോമനകളോട് അനുവര്‍ത്തിക്കേണ്ടത്?. വീട്ടുജോലിയും, വീടു വൃത്തിയാക്കലും, അടുക്കളപ്പണിയും , തുണികഴുകലും ഒക്കെ സ്ത്രീകള്‍ക്ക് മാത്രമല്ല ഗ്രഹനാഥനും കൂടിചെയ്യേണ്ടതുതന്നെയാണ്. ജനാധിപത്യം നാട്ടില്‍ മാത്രം പുലര്‍ന്നാല്‍ പോരാ അതു നമ്മളിലും നമ്മുട എല്ലാ രംഗത്തും കൂടി വേണം. എന്നിട്ടുവേണം നമ്മള്‍ മൂല്യവും , ച്യുതിയുമൊക്കെ പ്രസംഗിക്കാനും തട്ടിവിടാനും. വീട്ടിലേ എല്ലാ കാര്യത്തിലും ഭര്‍ത്താവിന് പങ്കാളിത്തമൊന്നും വേണ്ടന്ന് കരുതുന്നവര്‍ പഴയ നാടുവാഴിത്വത്തിലും, ജന്മിത്വത്തിലും ഒക്കെ മുങ്ങി കിടക്കുകയാണ്. വീട്ടില്‍ പിതാവിന് യജമാനത്വവും, മാതാവിന് ദാസ്യപ്പണിയും എന്നത് പഴയ പ്രാകൃത രീതിയാണ്. ഫ്യൂഡല്‍ വ്യവസ്ഥിതിതന്നെയാണത്. സ്വന്തം കുട്ടിയേ സ്വയം ഭക്ഷണം കഴിക്കാനും, ടോയ്‌ലറ്റില്‍ പോകാനും ആകുംവരെ ഏതെങ്കിലും..., ആരെങ്കിലും.... ഒരുവാടകക്കാരെ ആശ്രയിക്കുന്നത് തന്നെയാണ് നല്ലതല്ലാത്ത ശീലവും ശൈലിയും. ഈ ശീലത്തിന്റെ മൂര്‍ത്തീഭാവമാണ് പിതൃത്വത്തിനും ഗര്‍ഭം ചുമക്കാനും ശേഷിയുണ്ടായിട്ടും വാടക ഗര്‍ഭപാത്രങ്ങളില്‍ സ്വന്തം ശിശുവിനെയിട്ടുവളര്‍ത്തുന്ന നടന്നുകൊണ്ടിരിക്കുന്ന കാലികമായ സത്യങ്ങള്‍.

ഫേസ്ബുക്കിലൂടെ സി.പി.എം പാര്‍ട്ടിപ്രവര്‍ത്തനം.


ഈയിടയായി ഫേസ്ബുക്കിലൂടെ സി.പി.എം പാര്‍ട്ടിപ്രവര്‍ത്തനം നന്നായി നടത്തുന്നു. (മറ്റ് പാര്‍ട്ടിക്കാരും ഫേസ്ബുക്കില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നുണ്ട്, പക്ഷേ കൂടുതലായും പക്ക പാര്‍ട്ടിക്കാരായും കമ്മിറ്റികളുടെ നേതൃത്വത്തിലും, പാര്‍ട്ടികാര്യങ്ങള്‍ സ്ഥിരം പ്രചരിപ്പിക്കുന്നതായും കാണുന്നത് സി.പി.എമ്മുകാരിലാണ്. പിന്നെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ മറ്റുള്ള പാര്‍ട്ടിക്കാര്‍ക്ക് ജാള്യപ്പെടാനുമില്ല.)സി.പി.എ...ം ഫേസ്ബുക്ക് സെല്ലിന്റെ സസ്ഥാന സിക്രട്ടറി അരാണോ ആവോ, അങ്ങിനെയൊരാളുണ്ടാവാന്‍ സാധ്യതയുണ്ട്. അല്ലാതെ ഇത്ര കണ്ട് വലിയ പാര്‍ട്ടിപ്രവര്‍ത്തനം ഈ മീഡിയയിലൂടെ നടത്തുമെന്ന് കരുതാന്‍ വയ്യ. എവിടെയെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദ്ദിച്ചാല്‍, വെട്ടേറ്റാല്‍, കൊല്ലപെട്ടാല്‍ ഇനിമുതല്‍ സഖാക്കള്‍ ദേശാഭിമാനിപോലും വായിക്കേണ്ട,മറ്റ് ചാനലില്‍ വിശ്വാസമില്ലെങ്കില്‍ കൈരളി ചാനല്‍ കാണുന്ന സഖാക്കള്‍ ഇനി അതും കാണേണ്ടാ. ഫേസ്ബുക്കില്‍ പോയി നോക്കിയാല്‍ മതി. അത്ര വലിയ ലൈവ് ഹൈടെക്ക് പ്രവര്‍ത്തനമാണ് നടക്കുന്നത്. ചിലപ്പോള്‍ വരുന്ന ചില പോസ്റ്റുകള്‍ ഇങ്ങനെ നമ്മള്‍ എല്ലാ സഖാക്കളും ഇതു ഷെയര്‍ ചെയ്യണം.അതായത് പലപ്പോഴും സഖാക്കള്‍ക്ക് മാത്രമായി ഫേസ്ബുക്കില്‍ പോസ്റ്റുകളും പ്രചരണവും നടക്കുന്നുണ്ട്. സി.പി.എമ്മിന്റെ പുതിയ രീതികള്‍ അറിഞ്ഞ് ഫേസ്ബുക്ക് മേധാവി ചിരിക്കുകയല്ല, അറയ്ക്കുന്നുണ്ടാകും. കാരണം അമേരിക്കന്‍ മുതലാളിത്വവും അത് നടപ്പാക്കാനുള്ള പ്രചരണവുമായി ഫേസ്ബുക്കിനേ കളിയാക്കിയവരാണ് സി.പി.എമ്മുകാര്‍. ഫേസ്ബുക്ക് ഇടതുപക്ഷവിരുദ്ധമാണെന്ന് ഏറെപ്രചരണം ഒരുകാലത്ത് നടത്തി. കവലകളില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും മൈക്കുകെട്ടി വിളിച്ചുപറഞ്ഞു.ഇത്തരം മീഡിയകളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിതലത്തില്‍ തന്നെ മുന്‍ കാലത്ത് ഏറെ തീരുമാനം കൈക്കൊണ്ടിരുന്നു. ഇപ്പോഴെന്താ ഫേസ്ബുക്കിന്റെ മുതലാളി സി.പി.എമ്മില്‍ മെംബര്‍ ആയോ, അതോചൈനാ പൗരത്വം എടുത്തുവോ.. ഈ മീഡിയവഴി പാര്‍ട്ടിവളര്‍ത്തുവാനും പാര്‍ട്ടിപ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചതിനുപിന്നില്‍. കല്ലുവെട്ട് യന്ത്രം മുതല്‍ കമ്പ്യൂട്ടര്‍ വരെ എതിരു നില്ക്കുകയും സമരം നടത്തുകയും ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറി പല പരിപാടികളും നടത്തുകയാണ്. സ്വതന്ത്ര ചിന്തകളും, ആശയങ്ങളും ലോകം മുഴുവന്‍ പരത്തുന്ന ഈ മീഡിയയുടെ എല്ലാ നല്ലതിനിട്ടുംകയറി ഒരു പണികൊടുക്കാം എന്ന തരത്തിലാണ് പാര്‍ട്ടിക്കാരുടെ പലപ്പോഴുമുള്ള പോസ്റ്റുകള്‍. എതിരാളികളെ വികൃതമാക്കി ചിത്രീകരിക്കുക, ചിത്രവധം ചെയ്യുക തുടങ്ങി പലതും. ഇന്റര്‍നെറ്റ് കൊടുവാള്‍ പ്രയോഗവും , ബോംബും എങ്ങിനെ ഉപയോഗിക്കാമോ അത് നല്ല വൃത്തിയായി ചെയ്തു കാണുന്നു. പലപ്പോഴും പല പോസ്റ്റുകളും അസഹനീയത തന്നെയാണ് സൃഷ്ടിക്കുന്നത്. വല്ലപ്പോഴും നമ്മുടെ സുഹൃത്തുക്കളില്‍ നിന്നും സഹിക്കാം. പക്ഷേ സ്ഥിരം അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുകയും, ഫേസ്ബുക്കിലേ സമാധാന അന്തരീക്ഷത്തിനെതിരെ അക്രമം അഴിച്ചുവിടുകയുമാണ് ചില ചങ്ങാതിമാര്‍. ചിലപ്പോള്‍ ഫേസ്ബുക്ക് സി.പി.എം പ്രവര്‍ത്തകരുടെ നീക്കം കണ്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ പണ്ടൊക്കെ സഹകരണ ബാങ്ക് പിടിക്കാന്‍ പരിപാടിയിടുന്നപോലെയാണ്.ഫേസ്ബുക്ക് പിടിക്കാന്‍ പോലും നീക്കം നടത്തുവാന്‍ തക്ക കരുത്തുള്ള പാര്‍ട്ടിയാണല്ലോ ഇത്. എന്നാണ് ഇനി സി.പി.എം നിയന്ത്രണതില്‍ ഫേസ്ബുക്ക് വരുന്നത് എന്നാണ് ചില പ്രവര്‍ത്തകരെങ്കിലും ഉറ്റുനോക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ലോകത്ത് കമ്യൂണിസം പുലരുന്ന ഒരുസുപ്രഭാതം വരുമെന്നതാണ് അവര്‍ വിശ്വസിക്കുന്നതും പഠിച്ചുവയ്ച്ചിരിക്കുന്നതും അതിനായി മാത്രം ജീവിക്കുന്നതും. എന്തായാലും ഫേസ്ബുക്ക് വേണമെങ്കില്‍ വിലയ്ക്കെടുക്കാന്‍ നിസാര സമയം കൊണ്ട് കഴിയുന്ന പാര്‍ട്ടിയാണിതെന്ന് സത്യം. അതോ പത്രത്തിന് പത്രവും , പിന്നെ ചാനലും, ടൂറിസവും, ഫ്‌ളാറ്റുകളും, സൗധങ്ങളുമെല്ലം പടുത്തുയര്‍ത്തിയ പാര്‍ട്ടി ഫേസ്ബുക്കിന് ബദലായി സി.പി.എം ബുക്ക് തുടങ്ങിയാലും തെറ്റില്ല. - See more at: http://www.dailyindianherald.com/home/details/e3sOtR3S/10#sthash.7A5h2xW8.TxKW9mLf.dpuf

ഇന്ത്യയെ ഒറ്റുകൊടുത്താൽ എന്തുണ്ടാകും...ചുമ്മാ......

കശ്മീര്‍ റിക്രൂട്ട്‌മെന്‍റ് : മൂന്ന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം, പത്തു പേര്‍ക്ക് ജീവപര്യന്തം അങ്ങിനെ സുപ്രധാന വിധി വന്നു. വിധിയില്‍ തൃപ്തരാണോ ഇന്ത്യയിലെ വിവിധ മുസ്ലീം അനുകൂല സംഘടനകള്‍? തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ ഒരു കേസായിരുന്നില്ല ഇത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിനേ വിലയിരുത്തിയത് മുംബൈ സ്‌ഫോടനം പോലെയുള്ള കൊടുംഭീകരതയായാണ്. ഈ കേസ് അന്വേഷിച്ച ചുറുചുറുക്ക് ഇന്ത്യയില്‍ കൊടിയ അഴിമതി നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ആവശ്യമാണ്. അവര്‍ ഇന്ത്യയെ തകര്‍ക്കുന്ന കൊടും ഭീകരന്മാര്‍ തന്നെയാണ്.പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ രാജ്യത്തിനെതിരായി യുദ്ധം നടത്തുന്നവരാണ്. ഇക്കുട്ടരെ എന്തുകൊണ്ട് ഇന്ത്യയുടെ ഭദ്രത തകര്‍ക്കുന്നവായി വിചാരണ ചെയ്യാന്‍ നിയമം നിര്‍മ്മിച്ചിട്ടില്ല. രാജ്യത്തിന്റെ പൊതുപണം മോഷ്ടിക്കുന്നവര്‍ ശരിക്കും രാജ്യത്തിനെതിരായി കുറ്റം നടത്തുകയല്ലേ? രാജ്യത്തിനെതിരായി യുദ്ധം ചെയ്യുകയല്ലേ?. ഭീകരവാദം വെടിവയ്ക്കല്‍ മാത്രമല്ല, രാജ്യത്തേ ഒറ്റുകൊടുക്കലും കൂടിയാണല്ലോ?. രാജ്യത്തേ ചിലര്‍ ഒറ്റുകൊടുത്താള്‍ അത് നിയമം മൂലം പരിരക്ഷിക്കപ്പെടുകയാണ്. ചിലര്‍ക്ക് ഒറ്റു കൊടുക്കാമെന്നും വേറെ ചിലര്‍ക്ക് രാജ്യത്തേ ഒറ്റു കൊടുക്കത്തില്ലെന്നുമാണ് നിലവിലെ നിയമം. ചിലര്‍ അത് ചെയ്താല്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്കരുതെന്നും പറയുന്ന നിയമത്തില്‍ ശരികേടുണ്ട്. രാജ്യത്തിന്റെ ധനം കട്ടെടുക്കുന്നവര്‍ക്കെതിരെകിട്ടുന്നത് കുറഞ്ഞവര്‍ഷങ്ങളുടെ സുഖവാസ ജയിലുകള്‍ മാത്രമാണ്. ഇത് കുസൃതികാട്ടുന്ന കുട്ടിക്ക് നല്കുന്ന ഒരു ചെവിക്ക് പിടുത്തം മാത്രമാണ്. അതും വിധി വരുന്നത് 18ഉം, 30ഉം ഒക്കെ വര്‍ഷം കഴിയുമ്പോള്‍.അതുവരെ ഈ ഒറ്റുകൊടുക്കലുകാരാണ് നിയമസഭയിലും പാര്‍ലമെന്റിലുംനിയമം നിര്‍മ്മിക്കാന്‍ കയറിയിരിക്കുന്നത്. ഇത്തരക്കാരെ കൂടി തൂക്കികൊല്ലാന്‍ നിയമം വേണം.ഇന്ത്യയില്‍ ഇരുന്ന് ഇന്ത്യയേ നശിപ്പിക്കുകയും ഒറ്റലുമാണ് ഇവരുടെ പണി. എന്തായാലും വധശിക്ഷ വേണമെന്ന റിക്രൂട്ട്‌മെന്റ് കേസിലേ പ്രോസിക്യൂഷന്‍ വാദം അമിതാവേശമായിപോയി. അതിരുകടന്ന വാദം....

മലയാളത്തിന്റെ പേരിൽ ഉണ്ടയില്ലാവെടികൾ...

ശ്രീകുമാറിന്റെ ഒരു പോസ്റ്റ് വായിക്കാനിടയായി......ഫോട്ടോ ഇമേജിലുള്ള പോസ്റ്റിനു എന്റെ ഒരു മറുപടിയും ഇട്ടു. കല്യാണ കത്തുകളിൽ മാത്രമല്ലല്ലോ, എല്ലാത്തരം കത്തിടപാടുകളും ഏറെകുറെ അങ്ങിനെതന്നെയല്ലെ. ശ്രീകുമാർ ഇതെഴുതി ഒട്ടിച്ചു വയ്ച്ചിരിക്കുന്ന ഫേസ്ബുക്കിന്റെ ചുവരും അതിന്റെ കോഡുകളും പിതൃത്വവും വരെ ഇംഗ്ലീഷിൽ തന്നെ. മലായാളം ഭരണഭാഷയാക്കണം, മുഖ്യമാവണം ഇതൊക്കെ ഒരർഥത്തിൽ
ഗീർവാണവുമാണെന്ന് കരുതുന്നു. ഒന്നും നടക്കില്ല. ലോക ക്രമത്തിൽ ഇംഗ്ലീഷിനു പകരം വയ്ക്കാൻ മലയാളം ആവില്ല. അതാണുസത്യം. പിന്നെ ഇതെല്ലാം മറക്കുന്നത് ഒരുതരം കപടതയും മലയാളികളെ പൊട്ടൻ മാരാക്കാനുമാണേ..നമ്മുടെ നിയമവും , കോടതിഭാഷയും ഭരണ സംവിധാനത്തിലെ മിക്ക കത്തിടപാടുകളും സംഭാഷണങ്ങളും ഒക്കെ ഇംഗ്ലീഷിൽ തന്നെ. നിയമ ഭാഷയിലേ അസംഖ്യം വാക്കുകൾക്ക് പകരം വയ്ക്കാൻ പോലും മലയാളത്തിൽ ഇനിയും വാക്കുകൾ കണ്ടെത്തിയിട്ടില്ല. ഇങ്ങിനെ ഇംഗ്ലീഷ് സർവ്വ സാധാരണമായി ഉപയോഗിക്കുന്ന നാട്ടിൽ എല്ലായിടത്തും സായിപ്പും മദാമയും വരുന്നുണ്ടായിട്ടല്ല. ഭരണഭാഷയും നിയമ ഭാഷയും പൂർണ്ണമായി ഇംഗ്ഗ്ലീഷിൽ ആക്കാൻ ആകില്ല. കാരണം കേരളത്തിനപ്പുറത്തും മലയാളത്തിനപ്പുറത്തും ഉള്ള പലതും നമുക്ക് വേണ്ടിയിരിക്കുന്നു, ആശ്രയിക്കുന്നു. കേരളത്തിലെ എല്ലാ കാര്യങ്ങളും കേരളത്തിൽ തന്നെ ലഭ്യമായിരുന്നെങ്കിൽ നടക്കുമായിരുന്നു. നമ്മൾ ഇന്ന് കാണുന്ന കേരളത്തിലേ പലതും മറ്റ് നാടുകളിൽനിന്നു കടമെടുത്തതും, കൊണ്ടുവന്നതുമാണല്ലോ. കേരളത്തിന്റെ സാമ്പത്തിക ശ്രോതസുതന്നെയായ പ്രവാസികളുടെ വരുമാനവും മറുനാട്ടിൽ അവർ മലയാളം പറഞ്ഞിട്ടല്ല. എല്ലാ ഭാഷയ്ക്കും അതിന്റേതായ പരിമിതികളുണ്ട്. കേരളവും മലയാളികളുടെ ജീവിതം കൂടുതൽ ആശയിക്കുന്നതിനാൽ കേരളത്തിനും സ്വ ഭാഷയ്ക്കും പരിമിതികൾ അഗോളതലത്തിൽ ഒരുപാടുണ്ട്.