Search This Blog

Thursday, February 20, 2014

അമൃതാനന്ദമയിയുടെ ആസ്തി 33ലക്ഷം കോടിയെന്ന് വിമര്‍ശകര്‍ , (ഇന്ത്യാ ബജറ്റിന്റെ രണ്ടിരട്ടി). തന്റെ അറിവില്‍ 70000കോടി സ്വിസ് ബാങ്കിലെന്ന് ഗെയില്‍

അമൃതാനന്ദമയിയുടെ സമ്പത്ത് അതിശയിപ്പിക്കുന്ന രീതിയില്‍ പുറത്തുവരികയാണു. 33ലക്ഷം കോടിയിലധികം അമൃതാനന്ദമയിക്കും മഠത്തിനും സ്വത്തുണ്ടെന്നായിരുന്നു ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അരോപണം. അമ്മയുടെ 20വര്‍ഷത്തേ ഇന്നര്‍ ക്യാബിനറ്റ് ശിഷ്യയും പേഴ്സണല്‍ അസിസറ്ററ്റുമായിരുന്ന ഗായത്രി എന്ന ഗെയില്‍ പറയുന്നത് അവരുടെ അറിവില്‍ 100മില്ല്യണ്‍ സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കില്‍ അമ്മയ്ക്കുണ്ടന്നാണു. അതായത് 70000കോടിയിലധികം ഇന്ത്യ രൂപ. 1999ലാണു ഗെയില്‍ ആശ്രമം വിട്ടത്. അമൃതാനന്ദമയീ സ്ഥപനങ്ങളിലേക്ക് പണം ഒഴുകാന്‍ തുടങ്ങിയ കാലഘട്ടം അതായത് പണത്തിന്റെ പൂക്കാലം ഗെയില്‍ ആശ്രമം വിട്ടശേഷമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. 2000 കാലഘട്ടങ്ങളില്‍ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അമ്മയും മഠവും. ഗെയില്‍ പറയുന്നതു ശരിയെങ്കില്‍ ഈ 70000 കോടി റൂപയ്ക്കുമീതേ എത്രയോ ലക്ഷം കോടി രൂപകള്‍ സിസ് ബാങ്കിലേക്കു വീണിരിക്കണം. 2013-2014 ബജറ്റിലേ ഇന്ത്യയുടെ ബജറ്റ് ചിലവ് മൊത്തം 16.58 ലക്ഷം കോടിരൂപയാണ്‌. അമൃതാന്ദമയിയുടെ സമ്പത്തിന്റെ കണക്കുകള്‍ പലരും മെനഞ്ഞെടുക്കുന്നതാണങ്കിലും ഇന്ത്യമഹാരാജ്യത്തിന്റെ മൊത്തം വരുമാനവും ചിലവിനേക്കാളും ഒക്കെ ഇരട്ടിവരികയാണു ഈ സാമ്രാജ്യത്തീന്റെ സമ്പത്തെന്ന് റിപ്പോര്‍ട്ടുകളില്‍നിന്നും കാണുന്നു.
ഇവിടെയാണു നമ്മള്‍ മനസിലാക്കേണ്ടത്, അമ്മ എത്ര ഉന്നതങ്ങളിലും, ഇന്ത്യയും അതിലേ 120കോടിയിലധികം ജനസാഗരവും എത്ര ദരിദ്രവുമാണെന്ന്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് അബാനിയും, ബില്‍ഗേറ്റ്സും പോലും ഈ സാമ്പത്തിക ശക്തിക്കുമുന്നില്‍ മുട്ടുമടക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് അമ്മയുടെ ആളുകള്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആവില്ല. ഈ രാജ്യത്തേ സ്ഥിതിവിവര കണക്കുകള്‍ക്കും അക്കൗണ്ടിങ്ങ് നിയമങ്ങള്‍ക്കും അവരുടെ സാമ്പത്തികരംഗം പരിശോധനയ്ക്ക് വിട്ടുകൊടുക്കണം. ഗെയില്‍ പറയുന്ന സ്വിസ് ബാങ്കിലേ ഉണ്ടാകാവുന്ന ലക്ഷം കോടികളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. സര്‍ക്കാരും, നിയമങ്ങളും അതിനു തയ്യാറാകാത്ത കാലത്തോളം പണത്തിന്റെ ദുരൂഹത കൂടികൊണ്ടേയിരിക്കും. സമുദ്രം പോലെ പണത്തിന്റെ കണക്കുകള്‍ കണക്കില്ലാതെ പരന്നൊഴുകും. അതിലും നല്ലത് സര്‍ക്കാരും, മഠവും സത്യം പറയുന്നതായിരിക്കും. സ്വിസ് ബാങ്കിലേ ഒളിപ്പിച്ചുവയ്ച്ചിരിക്കുന്നപണം ദരിദ്രര്‍ക്കായും രോഗികള്‍ക്കായും ഒക്കെ ദാനമായി കിട്ടിയതാകയാല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരണം. ആം ആദ്മി പാര്‍ട്ടി ഇതിനായി മുന്നിട്ടിറങ്ങണം. കേരളത്തിലേ അവരുടെ ഒന്നാം അജണ്ട ഇതാക്കണം.
അമ്മ ഭക്തിയും, അതിന്റെ മെറിറ്റിലേക്കുമൊന്നും കടക്കുന്നില്ല. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ , അതവരുടെ സ്വാതന്ത്ര്യം അതെല്ലാം വിശ്വാസപരമായ അവകാശമാണ്‌. എന്നാല്‍ ഇത് ഹിന്ദു വിശ്വാസമോ, ഹൈന്ദവീകതയോ അല്ല. ആര്‍ഷ ഭാരതീയതയുമല്ല. ഇനി ആണെന്നു ചൂണ്ടിക്കാട്ടാന്‍ ആങ്കിലും ശ്രമിച്ചാല്‍ നമ്മള്‍ക്ക് പകര്‍ന്നു കിട്ടിയ ഹൈന്ദവീക സസ്കാരവും, പൗരാണിക ഭാരതീയ വിശ്വാസങ്ങളും, മിത്തുകളും, ആര്‍ഷഭാരതീയതയുമെല്ലാം കുഴിച്ചുമൂടേണ്ടിവരും. ഇന്ത്യയുടെ പൗരാണിക പൈതൃകത്തിനും, അടിസ്ഥാനപരമായ ഭാരത സങ്കല്പ്പങ്ങളും വേറെതന്നെയാണ്‌. അതിനേയും അമ്മയുടെ ഭക്തി വിശ്വാസത്തേയും തമ്മില്‍ കൂട്ടികലര്‍ത്തുകയോ തുലനം ചെയ്യുകയോ ചെയ്യുന്നത് വലിയ തെറ്റും അസംബന്ധവുമാണ്‌. അമ്മയും കൂട്ടരും സഹസ്രകോടി രൂപ സമ്പാദിച്ചത് നമ്മുടെ ഭാരതീയ മിത്തുകളെയും, ആര്‍ഷ ഭാരതീയതയും, ഹൈന്ദവീകതയും വിറ്റഴിച്ചാണ്‌. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യവും, ഹൈന്ദവീകതയിലൂന്നിയ ചില ദര്‍ശനങ്ങളും പാശ്ചാത്യരില്‍ അമ്മയും സംഘവും കച്ചവട ചരക്കാക്കി.
ഇത്രമാത്രം പണം അമ്മയിലേക്ക് എത്തിയതില്‍ നല്ലൊരു പങ്കും ലോകത്തുള്ള ക്രിസ്ത്യാനികളില്‍നിന്നുമാണ്‌ എന്നതാണ്‌ ഏറെ ശ്രദ്ധേയം.
യൂറോപ്പിലും, അമേരിക്കയിലും, ഗള്‍ഫിതര രാജ്യങ്ങളിമുള്ള ക്രിസ്തുമതക്കാര്‍ ആകൃഷ്ടരായി അമ്മയ്ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വാരി കോരി പണം നല്കി. ഒരു പരിധിവരെ ഇന്ത്യയിലേ പിന്നോക്കാവസ്ഥയ്ക്കും, സാഹചര്യങ്ങള്‍ക്കും ചേരികള്‍ക്കും ഒക്കെയായിരുന്നു ഈ തുക ലഭിച്ചത്. നമ്മുടെ രാജ്യത്തിന്റെ ദയനീയത, പട്ടിണി, അഴിമതി എന്നിവയെല്ലാം കണ്ടറിഞ്ഞ് ധര്‍മ്മസ്ഥാപന പ്രവര്‍ത്തനത്തിനായിരുന്നു വിദേശത്തുനിന്നും പണം കിട്ടികൊണ്ടിരുന്നത്. ഈ പണം ഉപയോഗിച്ച് പണിത അമ്മയുടെ സ്ഥാപനങ്ങളില്‍ എന്തു പുണ്യപ്രവര്‍ത്തിയാണു ചെയ്യുന്നത്. സ്വാശ്രയ കോളെജ്ജുകളില്‍ ഫീസെത്ര, സര്‍ക്കാര്‍ കൊളേജ്ജില്‍ ഫീസെത്ര? അമൃത മെഡിക്കല്‍ കോളെജ്ജില്‍ ശമ്പളമെത്ര, രോഗികള്‍ക്ക് ബില്ലെത്ര?
ഇന്ത്യയിലേ ദാരിദ്ര്യവും, പട്ടിണിയും, അഴിമതിയും, പിന്നോക്ക്ക്കാവസ്ഥയും ഒക്കെ അമ്മ പാശ്ചാത്യ ലോകത്ത് ചൂടപ്പം പോലെ വിറ്റഴിച്ചു. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മതം ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു. അവര്‍ പള്ളി കുര്‍ബാന മധ്യേ തുറന്ന പാത്രത്തില്‍ പിരിവ് വാങ്ങിക്കുകയാണ്‌ സാധാരണ ഗതിയില്‍. ലോകം മുഴുവന്‍ കത്തോലിക്കാ പള്ളികളില്‍ ഈ രീതിയാണു പിന്തുടരുന്നത്. മാത്രമല്ല അമ്മയ്ക്കും, ശ്രീ, ശ്രീ. രവിശങ്കള്‍ക്കും, പുട്ടപര്‍ത്തിയിലേക്കും, ഇന്ത്യയിലേ മറ്റ് ഹൈന്ദവ ആശ്രമത്തിലേക്കും പണം പാശ്ചാത്യ ജനങ്ങളില്‍നിന്നും ഒഴുകുന്നതില്‍ ക്രിസ്തുമതത്തിന്റെ അപചയം കൂടി കാരണമാണ്‌. പാശ്ചാത്യ ലോകത്ത് ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷവും പള്ളികളില്‍നിന്നും അകന്നു ജീവിക്കുന്നവരാണ്‌. പള്ളിയോട് താല്പര്യവും ഇല്ലാത്തവരാണ്‌. ഇവരില്‍ ചിലര്‍ക്കെങ്കിലും അധ്യാത്മിക അപചയം പരിഹരിക്കാന്‍ ആര്‍ഷ ഭാരതീയതയും, ഹൈന്ദവ സസ്കാരവും കാരണമാകുന്നുണ്ട്. പാശ്ചാത്യ നാടുകളില്‍ ഇന്ത്യക്കനുകൂലമായി വളരുന്ന ഈ ആധ്യാത്മിക ജനസഞ്ചയത്തേ ഞ്ക്കിപിഴിയുകയാണ്‌ ഇന്ത്യയിലേ അമ്മയും കൂട്ടരും ഒക്കെ. ഇന്ത്യക്ക് പുറത്ത് വളരുന്ന ആര്‍ഷ, ഹൈന്ദവീക സസ്കാര കൂട്ടായ്മയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്‌ .
വിദേശീയരില്‍ ഇന്ത്യ എന്നാല്‍ അഴിമതിയുടെ ആസ്ഥാന ഭൂമിയെന്നാണു കണക്കുകൂട്ടല്‍. ആത്മീയ നേതൃത്വവും കൂടി അഴിമതി തരവഴിയാക്കിയാല്‍ എന്താകും സ്ഥിതി. അതും നമ്മുടെ രാജ്യത്തിലെ ജനത്തിന്റെ പണമല്ല. വിദേശത്തുള്ളവര്‍ നല്കുന്ന സംഭാവനകള്‍ ഇത്തരം അഴിമതിക്കും, കള്ളത്തരത്തിനും, കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും, സ്വിസ് ബാങ്കിലും ഒക്കെ കൊടുക്കാന്‍ ആയിരുന്നെങ്കില്‍ ലോകം ഇന്ത്യയെ വീണ്ടും വെറുക്കും.

published 20/02/14 on  http://www.dailyindianherald.com/home/details/xWbI4Vq4/9#sthash.2Ds2OTcr.dpuf