Search This Blog

Tuesday, May 12, 2015

ജയലളിത കേസിൽ ചൊറിയാൻ വരണ്ട; ഇത് ഞങ്ങൾ ജഡ്ജിമാരുടെ സ്റ്റൈൽ. വിധിയുടെ ഐക്യം മൂർദ്ധാബാദ്


യലളിതയുടെ കേസിൽ എന്തിനധികം വികാരം കൊള്ളുന്നു. ഇതാണ് നീതിയുടേയും നിയമത്തിന്റേയും കോടതി സ്‌റ്റൈൽ. ഇത്രകാലം ആയിട്ടും മലയാളികൾ ഒരു പാട് വിധിന്യായങ്ങൾ വായിച്ചും, കേട്ടും മനസിലാക്കിയിട്ടും ഒന്നും പഠിച്ചില്ലേ? നീതി വ്യക്തിഗതമാണ്. അതിന് നീതിന്യായ കോടതികളിൽ ഏകരൂപവും ഒരു ശരീരഭാഷയുമില്ല. ഒരു കേസിൽ ഇന്ന ശിക്ഷ വിധിച്ചിരിക്കണം എന്നു ഒരു ജഡ്ജിയോടും നിയമം അനുശാസിക്കുന്നില്ല. ഒരു ജഡ്ജിയുടെ നീതിയും, വിധിയും മറ്റൊരു ജഡ്ജിക്ക് നീതിയും സത്യവും അല്ലാതെ ആകും. ഒരേ കേസിൽ തന്നെ പ്രതികളെ തൂക്കികൊല്ലാനും, മറ്റൊരു കോടതി അതേ പ്രതികളെ വെറുതേ വിടാനും പറയുന്ന എത്രയോ വിധികൾ നാം കണ്ടുകഴിഞ്ഞു.
ഒരു കോടതി തൂക്കാൻ വിധിച്ച പ്രതികൾ മേല്‌കോടതിയുടെ കാരുണ്യത്താൽ ഇന്ന് നാട്ടിൽ നീതിമാന്മാരായി നമുക്കിടയിൽ ജീവിക്കുന്നില്ലേ? നീതിയും, സത്യവും കണ്ടെത്തുന്നതിൽ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കണം എന്ന് എവിടേലും ഏതേലും നിയമത്തിൽ പറയുന്നുണ്ടോ? ഇല്ല. വ്യക്തികൾക്കനുസരിച്ച് നീതി വ്യാഖ്യാനിക്കുന്നതും, വിധി പറയുന്നതും മാറി മറിയും. ഒരു ജഡ്ജിയുടെ നീതി മറ്റൊരു ജഡ്ജിക്ക് അനീതിയാകും. അതെല്ലാം ഓരോ ജഡ്ജിയും കേസിനെ വിലയിരുത്തുന്ന രീതി. ജഡ്ജിയുടെ മാനസികാവസ്ഥ, ജഡ്ജിയെ സ്വാധീനിക്കുന്ന പല വിഷയങ്ങൾ (അധികാരം, പണം, ഭീഷണി, സെക്‌സ്) അങ്ങിനെ പോകുന്നു.
കോടതികൾ നീതിയുടെ അവസാനവാക്കെന്ന് ചുമ്മാ പറഞ്ഞു നടക്കുന്നവർ പൊട്ടന്മാരാണ്. അവർക്ക് ഈ കോടതികളേ പറ്റി ഒരു ചുക്കും അറിയില്ല. കോടതി നീതി എന്നു പറഞ്ഞാൽ അത് സാങ്കേതികമായുള്ള ഒരു ടെക്‌നിക്കൽ പദം മാത്രമാണ്. അതിൽ ഒരു പാട് ഉടായിപ്പുകളും, ടെക്‌നിക്കലുകളും ഉണ്ട് കേട്ടോ. അതുകൊണ്ട് ഇനിയെങ്കിലും ഏതെങ്കിലും ജഡ്ജി പറയുന്ന വിധികൾ നീതിയുടെ അവസാന വാക്കായി ആരും ഏടുക്കരുത്. ജയലളിത തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് ആർക്കും പറയാൻ ആകില്ല. അവസാനം ഈ വിഷയത്തേ ഈ നിലപാടിലേക്ക് കോടതി എത്തിച്ചിരിക്കുന്നു. ഇന്ത്യക്കാരനായി കഴിയണമെങ്കിൽ ഈ വിധികൾ അംഗീകരിച്ചേ പറ്റൂ. ഒച്ചപാടുണ്ടാക്കുന്നവർക്ക് തല്ക്കാലം കുരച്ച് മടുക്കുമ്പോൾ നിർത്തി വിശ്രമിക്കാം. ഒന്നും സംഭവിക്കില്ല.
ജഡ്ജിമാരെ ശുഭൻ എന്നു വിളിച്ച സിപിഐ(എം) നേതാവ് എം വിജയരാജനെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. അതിൽ മാപ്പ് പറയുന്നു. ജയരാജൻ അങ്ങയോട് ഇപ്പോൾ ബഹുമാനം തോന്നുന്നു. അങ്ങ് മഹാനാണ്. എത്ര കൃത്യമായ ഒരു വസ്തുതയാണ് അങ്ങ് പറഞ്ഞത്. മഹാന്മാരെപോലെ ഭൂതവും ഭാവിയും ഒക്കെ മനസിലാക്കി അങ്ങ് നടത്തിയ ആ പദപ്രയോഗത്തിന്റെ പേരിൽ അങ്ങേക്ക് ജയിലിൽ വരെ പോകേണ്ടിവന്നല്ലോ. താങ്കൾക്ക് ഇനിയും ഇങ്ങിനെ പറയാൻ നാവിനു ശക്തിയുണ്ടാകണം. ഒന്നല്ല ഒരു നൂറുവട്ടം പറയണം ഇവന്മാർ ശുഭന്മാരാണെന്ന്.

സൽമാൻ ഖാൻ കേസിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടതിനെതിരെ നമ്മൾ എന്തിനു അരിശം കൊള്ളുന്നു. അതും കോടതിയുടെ ഒരു നടപ്പ് രീതിതന്നെയാണ്. അവിടെ നീതിയല്ല നടപ്പായതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആർക്കും ഒന്നും ചെയ്യാൻ അവാത്ത നിസഹായ അവസ്ഥയാണ്. ഒരു സർക്കാരാണ് സല്മാൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കിയതെങ്കിൽ ജനവികാരം ഉയർത്താമായിരുന്നു, പ്രതിഷേധിക്കാമായിരുന്നു. സർക്കാർ ജനവികാരത്തേയും, വോട്ടിനേയും ഭയന്ന് തീരുമാനം മാറ്റുമായിരുന്നു. എന്നാൽ കോടതിയോട് എന്തു പറയാൻ, പ്രതിഷേധിക്കാൻ. കാരണം കോടതിക്ക് രാജ്യത്തോടും ജനങ്ങളോടും പാലിച്ചിരിക്കേണ്ട ബാധ്യതകൾ ഒന്നും ഇല്ല. കോടതികൾ ചോദ്യം ചെയ്യലിനും പുറത്തുള്ള പരമാധികാര സിംഹാസനങ്ങളാണ്. എന്തു പറയാം, എന്തും വിധിക്കാം. രാജ്യവും ജനങ്ങളും അത് ശിരസാ വഹിക്കും.

കോടതികൾ അപ്പർ, അട്ടർ ബ്യൂറോക്രാറ്റുകളും, ജഡ്ജിമാർ ഹിപ്പോക്രാറ്റുകളും ആയി അധഃപതിച്ചിരിക്കുകയാണ്. എത്ര വിധികളാണ് പണത്തിനും, പദവികൾക്കും വഴങ്ങി പറയുന്നത്?. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ. നിന്ന് അനുഭവിക്കുക തന്നെ. പണം വാങ്ങി വിധി പറയുന്ന എത്രയോ സംഭവങ്ങൾ പുറത്തുവന്നു. ജഡ്ജിമാർ നടത്തിയ അഴിമതികൾ എത്ര പുറത്തായി. മുൻ സുപ്രീം കോടതി ജഡ്ജി കെ.ജി ബാലകൃഷ്ണനെതിരെ വ്യക്തമായ കേസുകൾ വന്നിട്ടും അദ്ദേഹം ഇതാ കുടുങ്ങി, ഇപ്പോൾ അകത്താകും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന ജനം ചമ്മിപോയില്ലേ? അഭയ കേസിൽ ഇടപെട്ട ഹൈക്കോടതി ജഡ്ജിയേ പറ്റി മജിസ്‌ട്രേട്ടിന്റെ വെളിപ്പെടുത്തൽ വന്നില്ലേ? അഭയ കേസിൽ ഒളിഞ്ഞും തെളിഞ്ഞും വിവാദനായകനായ ഹൈക്കോടതി ജഡ്ജി സിറിയക്കിനെതിരെ വന്ന ആരോപണങ്ങൾ പോയ വഴിക്ക് പോയില്ലേ? സരിതകേസിൽ രഹസ്യമൊഴി അന്ന് മജിസ്‌ട്രേട്ട് രേഖപെടുത്തിയിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യമന്തി കസേരയി ഉമ്മൻ ചാണ്ടി കാണുമായിരുന്നോ? സ്വയാശ്ര കോളേജ് കേസിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ കേരളത്തിന്റെ പൊതു വികാരത്തിനും സർക്കാരിന്റെ നീതി നടപ്പാക്കലിനുമെതിരെ തുടരെ തിരിച്ചടികൾ നല്കിയ ഹൈക്കോടതിയുടെ കോഴ വിധികൾ നമ്മൾ മറന്നിട്ടില്ല. ഗുജറാത്ത് കലാപ കേസിൽ വ്യക്തമായ കേസ് ഉണ്ടായിട്ടും ബിജെപി നേതാവും ഇപ്പോഴത്തേ പ്രസിഡന്റുമായ അമിത് ഷായേ കുറ്റവുമുകതനാക്കിയില്ലേ? അന്ന് അദ്ദേഹത്തെ അതിനു സഹായിച്ച നിയമജ്ഞനെ ബിജെപി ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ജഡ്ജിയാക്കി നന്ദി കാണിച്ചില്ലേ? എണ്ണിയെണ്ണി പറയാൻ എത്ര അഴിമതികൾ, പൊരുത്തകേടുകൾ, വൃത്തികേടുകൾ നമ്മുടെ ജഡ്ജിമാരുടെയും ജുഡീഷ്യറിയുടേയും മുഖത്ത് പതിഞ്ഞു കിടക്കുന്നു.
നാം മലയാളികൾ ഇപ്പോൾ ജയലളിതയേ വിട്ടയച്ചതിൽ അരിശം കൊള്ളുന്നു. ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. പൊതു ഖജനാവിനു നഷ്ടം ഉണ്ടാക്കിയതായി ഒരിടത്തും കേസില്ല. എന്നാൽ കേരളത്തിൽ 345 കോടി പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നു സിഐജി തന്നെ വെളിപ്പെടുത്തിയ ലാവ് ലിൻ കേസിൽ പ്രതിയായ പിണറായി വിജയനെ വെറുതെവിട്ടപ്പോൾ എന്തായിരുന്നു വലിയ കോലാഹലം ഉണ്ടാകാതിരുന്നത്. ലാവ ലിൻ കേസിൽ പിണറായി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു കോടതി വിചാരണപോലും നടത്താതെ കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പൊതു ഖജനാവിനു 345 കോടി നഷ്ടം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നിലനില്ക്കുകയാണ്. ഇവിടെ ജയലളിതയെ വിചരണചെയ്ത് ശിക്ഷിച്ച് ജയിലിൽ കിടത്തി അപ്പീലിൽ വെറുതെ വിടുകയായിരുന്നു.
പിണറായി കുറ്റം ചെയ്തുവോ ഇല്ലയോ എന്നു ആർക്കും പറയാൻ കഴിയാത്ത ഒരു സ്ഥിതി കോടതി ഉണ്ടാക്കികൊടുത്തു. ലാവലിൻ കേസിൽ വിചാരണപോലും നടന്നിട്ടില്ല എന്നോർക്കണം. ഒരു പ്രദേശത്ത് നടപ്പാക്കുന്ന നീതിയേയും വിധിയേയും രാജ്യത്തേ മറ്റൊരു ഭാഗത്തേ ജനം അനീതിയെന്നും വിളിക്കുന്നു. ജനങ്ങൾക്കിടയിലും നീതിക്കും, ന്യായത്തിലും പൊതുരൂപം ഒന്നും ഇല്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ നീതി, അനീതി, നല്ല വിധി, ചള്ള് വിധി എന്നൊക്കെ ജനം പറഞ്ഞു നടക്കുന്നു. അതായത് കോടതികൾ എന്ത് തോന്ന്യവാസം വിധിച്ചാലും സമൂഹത്തിൽ ഒരു പ്രബല വിഭാഗം അതിനേ അനുകൂലിക്കാനും സ്വീകരിക്കാനും ഒരുങ്ങി നില്ക്കുകയാണ്. നീതി നിഷേധിക്കപെട്ടവരെ നോക്കി കോടതികളും, ഒരു വിഭാഗം ജനവും പലപ്പോഴും കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.
ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

കോടതിവിധികൾ വിലയിരുത്തുന്നതിൽ പൊതുജനവും പലവിധത്തിലാണ്. കേരളത്തിൽ സിപിഎമ്മിനു എതിരായ വിധി വരുമ്പോൾ അതിനേ നീതിയായി അവരുടെ എതിരാളികൾ വിലയിരുത്തും. സിപിഐ(എം) ആകട്ടെ അനീതി നിറഞ്ഞ് വിധിയായും പറയും. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും, പ്രകടനം നടത്തിയും കേരളത്തിലേ ലക്ഷോപലക്ഷം സിപിഐ(എം) പ്രവർത്തകർ സ്വാഗതം ചെയ്തു. എന്നാൽ പിണറായിയേ വിചാരണയും, വിധിയും തെളിവെടുപ്പും ഒന്നും ഇല്ലാതെ കോടതി വെറുതെ വിട്ടതിനേ യു.ഡി.എഫ് വിമർശിച്ചു. അതായത് ഒരു കോടതിവിധിയേ കേരളത്തിലേ ലക്ഷോപലക്ഷം വരുന്ന ജനങ്ങൾ ചേരിതിരിഞ്ഞ് വൃത്തികെട്ട വിധിയെന്നും, നല്ല വിധിയെന്നും പറഞ്ഞു.
ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്.
സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും..എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്. സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും. എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. published...
http://www.marunadanmalayali.com/column/ullathuparanjal/judicial-jayalalithaa-case-verdict-on-may-11-18878

കേരളത്തിലെ തീവ്രവാദത്തിനു ഇനിയും തെളിവുകള്‍ വേണോ? ഭയക്കണം ഇവിടെ ജീവിക്കാന്‍!


കേരളത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്നും, തീവ്രവാദവും ഭീകരവാദവും നടത്തിയിരുന്നുവെന്നും ടി.ജെ.ജോസഫ് കേസിലെ വിധിയിലൂടെ ജുഡീഷ്യറി തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയ സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്‌ഫോടക വസ്തു ദുരുപയോഗം അടക്കമുള്ള അതീവഗൗരവമുള്ള വകുപ്പുകള്‍ ജഡ്ജി പി. ശശിധരന്‍ ശരിവച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, സ്‌ഫോടകവസ്തു നിരോധന നിയമം, തീവ്രവാദ നിരോധന നിയമം എന്നിവ പ്രകാരമുതായിരുന്നു ചുമത്തപ്പെട്ട വകുപ്പുകള്‍. കേരളം നമ്മുടെ പഴയ കേരളമല്ല,…മതങ്ങളേയും ദൈവങ്ങളേയും വിമര്‍ശിച്ചാല്‍ കൊലയും കലാപവും നടത്താന്‍ പതിയിരിക്കുന്ന മത ഭ്രാന്തന്മാര്‍ മാളങ്ങളില്‍ വളര്‍ന്നിരിപ്പുണ്ട്. ഇവിടെ താലിബാന്‍ ഭീകരരെ കണ്ടെത്തിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും, അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയ കൊലപാതകങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കുന്ന പരിശീലന സി.ഡികള്‍ പിടിച്ചെടുത്തുകഴിഞ്ഞു. പാക്കിസ്ഥാനിലേ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്തുകയും അവര്‍ ജയിലില്‍ കിടക്കുകയും ചെയ്യുന്നു. പാക്ക് ഭീകരര്‍ക്കൊപ്പം ഭീകരാക്രമണം നടത്തിയ മലയാളി ഭീകരരെ ഇന്ത്യന്‍ സേന അതിര്‍ത്തിര്‍ത്തിയില്‍ വെടിവയ്ച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഐ.എസുമായി ബന്ധപ്പെട്ടവരെയും, ധനസഹായം നല്കിയവരെയും കണ്ടെത്തിയിരിക്കുന്നു.
ശരിക്കും നമ്മള്‍ ഭയക്കണം ഇവിടെ ജീവിക്കാന്‍.. പലതും തുറന്നു പറയാന്‍..സമാധാനപരമായി തീരുമാനവും ചിന്തകളും തുറന്നു പങ്കുവയ്ക്കാന്‍ ..നമ്മുടെ കാരണവന്മാര്‍ പരസ്പരം പരിഹസിച്ചും വിമര്‍ശിച്ചും ചിരിച്ചും ഒക്കെ മതങ്ങളേയും ആചാരങ്ങളേയും വിലയിരുത്തി ജീവിച്ച ഈ നാട്ടില്‍ അവരുടെ പുതുമുറക്കാര്‍ കൂച്ചുവിലങ്ങിലാണ്. ഒരു എഴുത്തും, ചിത്രവും, വിമര്‍ശനവും മതി കലാപത്തിനും, മത യുദ്ധത്തിനും, കൊലക്കും…നാവും, വാക്കും അറിയാതെങ്ങാനും പിഴച്ചാല്‍ കഥ തീര്‍ന്നതുതന്നെ..ദൈവത്തിന്റെ കേരളത്തില്‍ ചെകുത്താന്മാരും, ഭീകരന്മാരും അതിന്റെ ശാന്തതേയും സൗന്ദര്യത്തേയും വരിഞ്ഞുമുറുക്കുകയാണ്. ദൈവത്തിന്റെ കൈകളില്‍നിന്നും കേരളം നഷ്ടപെട്ടു. അത് ടൂറിസത്തിന്റെ പരസ്യബോഡില്‍ കെട്ടിഞ്ഞാന്നു കിടക്കുക മാത്രമാണിപ്പോള്‍ കേരളവും അങ്ങിനെയായി ..പുറമേ കാണുന്ന പല പുഞ്ചിരികള്‍ക്കും സൗന്ദര്യത്തിനും മറുവശത്ത് മതഭീകരത വളര്‍ന്ന് വിഷമായി… ഇരുട്ടായി… നിഴലാട്ടം നടത്തുന്നു. ലോക ഭീകരവാദ പട്ടികയിലേക്ക് നമ്മുടെ ശാന്തമായ കേരളം മെല്ലെ ഇടം പിടിച്ചുകഴിഞ്ഞു. നമ്മള്‍ കാണുന്ന കേരളത്തിന്റെ ഉള്ളില്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ ഒളിച്ചുകിടക്കുന്നു. ഭീകരവാദം ലോകത്ത് മുന്നേറുമ്പോള്‍ നമുക്കും പേടിപ്പിക്കുന്ന പുരോഗതിയുണ്ട്.
thodupuzha hand chopping
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഉന്നം വയ്ക്കാന്‍ വേണ്ടി ഇത് എഴുതിയതെന്നു തെറ്റിദ്ധരിക്കരുത്. തീവൃവാദം, ഭീകരവാദം, മത കലാപം എന്നിവയെ തൊലിയുരിച്ചു നിര്‍ത്തുമ്പോള്‍ ഒരു മതക്കാരനും കോപവും, ചാട്ടവാറും എടുക്കേണ്ട, തോക്കും കത്തിയുമായി കൊല്ലാനും ഇറങ്ങേണ്ട. അങ്ങിനെ ഇറങ്ങുന്നവര്‍ ആ മതത്തിലേ കലാപകാരികളും പൊതു സമൂഹത്തില്‍ നല്ലവരായ ജനങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ചവരുമാണ്. അവരാണ് തീവൃവാദികളും, മത മൗലീകവാദികളും ഭീകരന്മാരും.നമ്മുടെ കൊച്ചു കേരളത്തിലേ മണല്‍തരിപോലുള്ള ജനസാഗരത്തില്‍ ചിലരുടെ ഹൃദയങ്ങളില്‍ തീവൃവാദവും, ഭീകരവാദവും ആളികത്തുകയാണ്. താലിബാന്‍ മുതല്‍ ഐ.എസ് കലാപകാരികള്‍ വരെ കേരളത്തില്‍ നിലനില്ക്കുന്നുണ്ട്. ഒരു കാലത്ത് ഭീകര സംഘടയായി മുദ്രകുത്തിയ ഹമാസിനു പരസ്യ പിന്തുണയുമായി കേരളത്തിലേ പല കേന്ദ്രങ്ങളില്‍നിന്നും ആളുകള്‍ രംഗത്തുവന്നത് ആരും മറക്കരുത്. കേരളത്തിലേ ചില മാധ്യമങ്ങള്‍ ഹമാസിനു ജയ് വിളിച്ച് എഡിറ്റോറിയല്‍ വരെ എഴുതി.
മാഷിന്റെ കൈവെട്ടിയ യഥാര്‍ഥ ഗൂഢാലോചനക്കാര്‍.
ആരായിരുന്നു ഈ തീവ്രവാദം ആളികത്തിച്ചത്?. ടി.ജെ ജോസഫിന്റെ ചോദ്യ പേപ്പര്‍ പുറത്തുവന്നശേഷം തീര്‍ത്തും ഒരു ലോക്കലായുള്ള വിഷയത്തേ ആളികത്തിച്ചത് മാധ്യമം ദിനപത്രമായിരുന്നു. ഒരു പഞ്ചായത്തിലോ കോളേജ്ജിലോ മാത്രം ചര്‍ച്ചയായ ഈ വിഷയം മാധ്യമം പ്രത്യേക താല്പര്യം എടുത്ത് ലോകമെങ്ങുമുള്ള മുസ്ലീങ്ങളിലേക്ക് പ്രചരിപ്പിച്ചു. സഭവമല്ല അന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതിലുപരി പ്രവാചകനേയും, നബിയേയും നിന്ദിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു മാധ്യമം ചെയ്തത്. മറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ ശരിയായ രീതിയിലായിരുന്നു അതിനേ വിലയിരുത്തിയത്. തുടര്‍ന്ന് നിരവധി മുസ്ലീം സംഘടനകള്‍ വിഷയം ഏറ്റെടുത്തു. പ്രവാചക നിന്ദ ആരോപിച്ച് പ്രകടനം, സമരം, ജാഥകള്‍ നടത്തി.പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ഈ വിഷയത്തിനു പരമാവധി പ്രചരണം നല്കി. മറ്റ് ഭാഷകളിലേക്കും , ഗള്‍ഫ് പത്രങ്ങളിലും ഒക്കെ വാര്‍ത്തകള്‍ പ്രവാചക നിന്ദ എന്ന തലക്കെട്ടില്‍ ഒരു കൊച്ചുഗ്രാമത്തിലേ വിഷയം എത്തിച്ചു. മുസ്ലീം ലോകത്തേ മുഴുവന്‍ ഈ വാര്‍ത്തയിലേക്ക് ശ്രദ്ധിപ്പിച്ചു. മുസ്ലീം ലീഗും അതിന്റെ വിദ്യാര്‍ഥി സംഘടനയും തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്ക് മാര്‍ച്ചു നടത്തി. എം.എസ്.എഫിനെ സ്വാധീനമുള്ള മലപ്പുറത്തേ മിക്ക സ്ഥാപനങ്ങളിലും പോസ്റ്റര്‍ പ്രചരണവും പ്രകടനവും നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്കായി അച്ചടിച്ച വിവാദ ചോദ്യപ്പേപ്പറിന്റെ ആയിരക്കണക്കിനു കോപ്പികള്‍ വിവിധ മുസ്ലീം സംഘടനകള്‍ റീ പബ്ലീഷ് ചെയ്തു. ചോദ്യപ്പേപ്പറിന്റെ അറബി ഭാഷയിലുള്ള തര്‍ജ്ജമവരെ പുറത്തിറക്കി.
background
ചില സ്വാധീനമുള്ള മേഖലകളില്‍ ഇവ വ്യാപകമായി വിതരണം നടത്തി. അങ്ങിനെ തൊടുപുഴയെന്ന കേരളത്തിന്റെ ഗ്രാമത്തില്‍ നടന്ന ഒരു ചോദ്യപ്പേപ്പര്‍ വിവാദം കുറിക്കുകൊള്ളുന്ന രീതിയില്‍ ലോകമെങ്ങും വിവിധ ഭാഷകളില്‍ അച്ചടിച്ചും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇന്ത്യയിലേ പ്രവാചക നിന്ദയായി പുറംലോകം ഈ വാര്‍ത്തയേ വിലയിരുത്തി. അങ്ങിനെ തീവൃവാദത്തിനായി കളമൊരുക്കലും ഭീകര അക്രമത്തിനായി പലരേയും തയ്യാറാക്കലും നടത്തിയത് എന്തിനായിരുന്നു?..അരാണ് യതാര്‍ഥ ഗൂഢാലോചനക്കാര്‍?..എന്തിനായിരുന്നു മാധ്യമം ഉള്‍പ്പെടെയുള്ള മുസ്ലീം സമൂഹത്തില്‍ സ്വാധീനമുള്ള പത്രങ്ങള്‍ തെറ്റുകള്‍ പ്രചരിപ്പിച്ചതും, തീവൃവാദം വളര്‍ത്തിയതും?…അന്നത്തേ കേരളാ ഭരണകൂടം ഈ അദ്ധ്യാപകനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും, ജയിലില്‍ അടക്കുകയും നിയമാനുസൃതമായ നടപടികള്‍ എല്ലാ ചെയ്തിരുന്നിട്ടും എന്തിനായിരുന്നു ഈ വിഷയത്തേ ഇത്രമാത്രം കത്തിച്ചു നിര്‍ത്തിയതും, മുസ്ലീം തീവൃവാദികളിളേക്ക് എത്തിച്ചുകൊടുത്തതും?…ഈ രാജ്യത്ത് ഒരു നിയമം ഉണ്ട്. അത് വയ്ച്ച് അദ്ധ്യാപകനെ കുറ്റവിചാരണ നടത്താന്‍ ഈ രാജ്യംത്തേ സംവിധാനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടും എന്തിനായിരുന്നു പിന്നെയും വിവാദങ്ങള്‍ നിലനിര്‍ത്തിയത്?..തീവൃവാദികളാണോ കേരളത്തിലേ കുറ്റവിചാരണയും ശിക്ഷയും, നിയമവും ഒക്കെ തീരുമാനിക്കുന്നത്. പുറം നാട്ടിലും, ഇന്ത്യക്ക് പുറത്തും ഈ വിഷയം ചര്‍ച്ചക്കായി ചോദ്യപേപ്പര്‍ തര്‍ജ്ജമചെയ്ത് കൊടുത്ത ആളുകള്‍ ഉത്തരം പറയട്ടെ..
TJ Joseph
കേരളത്തില്‍ താലിബാന്‍ അനുയായികളും തീവ്രവാദവും ഉണ്ടെന്ന് പറയാന്‍ കേരളം അതാതു കാലത്ത് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നാണവും മടിയുമാണ്. കേന്ദ്ര ഇന്റലിജന്‍സ്, സസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവരുടെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ കാലാ കാലത്തേ ഇവിടുത്തേ സര്‍ക്കാരുകള്‍ പൂഴ്ത്തിവയ്ക്കും. ഇതായിരുന്നു കൈവെട്ട് കേസില്‍ ഇടതു സര്‍ക്കാരും കാണിച്ചത്.ഈ കേസിലേ തീവൃവാദത്തിന്റെ വശങ്ങള്‍ മാത്രം ഒന്നു പരിശോധിക്കാം. 2010 ജൂലൈ 4നായിരുന്നു ഇദ്ദേഹത്തേ അക്രമിച്ച് റോഡില്‍ പിടിച്ചുകിടത്തി മഴുകൊണ്ട് കൈ വെട്ടിമാറ്റുകയും, കാലുകള്‍ക്കും മറ്റൊരു കൈക്കും ഗുരുതര പരിക്കുകള്‍ ഏല്പ്പിച്ചതും. താലിബാന്‍ മോഡല്‍ അക്രമണമാണ് ഉണ്ടായതെന്നും മുസ്ലീം തീവൃവാദികളുമായി പ്രതികള്‍ക്കുള്ള ബന്ധവും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ താലിബാന്‍ സംബന്ധിച്ച ആരോപണവും, തീവൃവാദത്തിന്റെ അംശങ്ങളും കേസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അന്ന് ആഭ്യന്തിര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തീവൃവാദം ഇല്ലെന്നു കാട്ടി പ്രസ്താവനയിറക്കി. കേരളാ പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ തീവൃവാദം, താലിബാന്‍ ബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. മത സ്പര്‍ദ്ധയും കലാപവും ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല അന്നത്തേ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കേസ് ശരിയായ വഴിക്കാണ് പോകുന്നതെന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു. 2010 ജൂലൈ 4നു ആലുവ എ.സ്.പി ജെ.ജയാനന്ത് എറണാകുളം പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സിക്രട്ടറി മന്‍സൂറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്നും സി.ഡികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനവും നല്കുന്നതിന്റെ ഗൈഡുകളും പിടിച്ചെടുത്തിരുന്നു.
ജൂലൈ 8 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റയ്ഡ് നടത്തുകയും ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, എന്നിവയും കണ്ടെടുക്കുന്നു. ഒന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ലീഡറുമായ കുഞ്ഞുമോന്റെ വീട്ടിലേ റയ്ഡില്‍ വീണ്ടും സി.ഡികള്‍ പിടിക്കുന്നു. ഈ സി.ഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ അല്‍ ക്വയ്ദ നടത്തുന്ന ഓപ്പറേഷന്‍ ആയിരുന്നു. പാശ്ചാത്യരെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. കൊലപാതകം നടത്തുന്നതില്‍ പരിശീലനം നടത്തുന്ന സി.ഡികളായിരുന്നു അവ. ഒരാളെ പിടിക്കുന്നതുമുതല്‍ കൊല നടത്തി ബോഡികള്‍ കൈകാര്യം ചെയ്യുന്നതുവരെ സി.ഡികളില്‍ ഉണ്ടായിരുന്നു. പ്ശ്ചാത്യരുടെ നിരവധി ശവശരീരങ്ങളില്‍ നടത്തുന്ന കൊലപാതക ക്‌ളാസുകള്‍ ഉള്‍പ്പെട്ട ഈ സി.ഡികള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും എത്തിയതാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. സി.ഡികള്‍ കേരളത്തില്‍ എത്തിച്ച ആളുകളെ വരെ പോലീസ് അറസ്റ്റു ചെയ്യുന്നു. പല സി.ഡികളിലും താലിബാന്‍ ബന്ധവും സംഭാഷണവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ അറസിലായ ചിലരുടെ വീടുകളില്‍നിന്നും ജനാധിപത്യത്തിനെതിരെ യുദ്ധം നടത്തണമെന്ന് നിരവധി പുസ്തകങ്ങള്‍ ലഭിക്ക്ന്നു. ഇസ്ലാമും ജനാധിപത്യവും എന്ന നിരോധിക്കപെട്ട പുസ്തകവും പിടിച്ചെടുക്കുന്നു. ഇന്ത്യക്ക് പുറത്തുനിന്നും അഫ്ഗാനിസ്ഥാനില്‍നിന്നോ, കാബൂളിനിന്നോ എത്തിയ പുസ്തകമായിരുന്നു ഇവയെല്ലാം.
joseph
ഇത്രമാത്രം തെളിവുകള്‍ മിടുക്കന്മാരായ കേരളാ പോലീസ് ടീം കണ്ടെത്തിയിട്ടും 2010 സപ്റ്റംബര്‍ 6ന് കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് നല്കിയ മറുപടി ലജ്ജിപ്പിക്കുകയും നാണക്കേടുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു. തീവൃവാദവും, ഹിസ്ബുള്‍ മുജാഹിദിനും, അല്‍ ക്വയ്ദയുമായും താലിബാനുമായും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്ന് ഹൈക്കോടതിയില്‍ സ്ത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുന്നു. പ്രതികളുടെ ജമ്യാപേക്ഷ വന്നപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് അനുകൂലമായി ഇത്തരത്തില്‍ ഒരു സത്യവാങ്ങ് കേരളത്തിലേ അന്നത്തേ ഇടതുമുന്നണി സര്‍ക്കാര്‍ എന്തിനായിരുന്നു ഫയല്‍ ചെയ്തത്?.. അച്യുതാനന്ദന്റെയും കോടിയേരിയുടേയും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്ങ് മൂലം ഹൈക്കോടതി ചവറ്റുകുട്ടയിലേക്കിടുകയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചെന്നു മാത്രമല്ല അന്തര്‍ദേശീയ ഭീകരവാദം കേസില്‍ ഉണ്ടെന്നും സമൂഹത്തിന് അപകടകരമായ നീക്കം പ്രതികള്‍ നടത്തിയെന്നും, പ്രതികള്‍ അപകടകാരികള്‍ ആണെന്നും വിലയിരുത്തുകയും ചെയ്തു.
tj joseph
തീവ്രവാദികള്‍ക്കും, ഭീകരന്മാര്‍ക്കും മുമ്പില്‍ വാലുചുരുട്ടി നിന്ന ഇടതു സര്‍ക്കാരിന്റെ വൃത്തികേട് ഇവിടെയും ഒതുങ്ങുന്നില്ല,…2011 ജനവരി 14ന് വധശ്രമം, നിയമ വിരുദ്ധമായി സംഘം ചേരല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, ആയുധങ്ങളുമായി ലഹള നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി. തീവൃവാദം, രാജ്യ സുരക്ഷ, മത സ്പര്‍ദ്ധ, ദേശ സുരക്ഷ തുടങ്ങിയ കുറ്റങ്ങള്‍ എല്ലാം അന്നത്തേ സര്‍ക്കാര്‍ വിഴുങ്ങി. എന്തിനായിരുന്നു?..ആരുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു ഇത്?. അവസാനം 2011 മാര്‍ച്ച് 9നാണ് ദേശീയ അന്വേഷണ ഏജന്‍സി കൈവെട്ട് കേസ് ഏറ്റെടുക്കുന്നത്. കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കാതെ അന്വേഷണം നടത്താന്‍ താല്പര്യമില്ലെന്നാണ് എല്‍.ഐ.എ ആദ്യം ഈ കേസില്‍ ഇടപെട്ട് ഹൈക്കോടതിയേ അറിയിച്ചത്. തുടര്‍ന്ന് കേരളത്തിലേ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയും, കുറ്റപത്രവും ചവറ്റുകുട്ടയിലിട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിന്റേയും കേസിന്റേയും വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തീവൃവാദം, ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയിലേ തെളിവുകള്‍, ദേശീയ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ എല്ലാം തന്നെ കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
published www.pravasishabdam.com http://www.pravasishabdam.com/tj-joseph-hand-chop-case-is-the-real-evidence-for-terrorism-in-kerala/

നമുക്കെന്തിനാ മാവോവാദം? ഇതു ചൈനപോലും ചവിട്ടികൂട്ടിയ ഇസം.


മാവോ വാദികളേ ഹൃദയത്തിൽ കയറ്റി പൂജിക്കുന്ന ചെറുപ്പക്കാരോടും, സൈബർ പ്രവർത്തകരോടും തുറന്നു പറയാം. ഈ മാവോയിസമെന്നാൽ ഒരു കൂതറ ഇസമാണ്‌. വല്ല നിവർത്തിയുമെണ്ടെങ്കിൽ നാടുനന്നാക്കാൻ ഇത്തരം ചൂടൻ ഇസങ്ങൾ തലച്ചോറിൽ നിന്നും മാറ്റി വേറെ വല്ല മാർഗ്ഗവും തേടുക. അല്ലെങ്കിൽ അത് നിങ്ങളേയും കൊണ്ടേ പോകൂ…മാവോയിസം ലോകത്ത് നശിച്ചുപോയപോലെ നിങ്ങളും ഇല്ലാതാകും. നിലവിലേ സാമൂഹ്യക്രമത്തിലും സംവിധാനത്തിലും അതൃപ്തരായ കൂറെ ആളുകളുടെ നിലമറന്ന വിഭ്രാന്തികളാണ്‌ മാവോവാദ പ്രവർത്തനം. ഗറില്ലാ യുദ്ധം നടത്തുക, പതിയിരുന്ന് ചതിപ്രയോഗങ്ങൾ നടത്തുക, കാട്ടിൽ കയറി പാത്തിരുന്ന് ധീരതയെന്ന ഭീരുത്വം കാട്ടുക അതൊക്കെയാണ്‌ ഫേസ്ബുക്കിൽ മ്യാവോയിസമെന്ന് ചെല്ലപേരിട്ടിരിക്കുന്ന ഇന്ത്യൻ മാവോയിസം. മാവോവാദികളേ നിങ്ങൾ എന്തിനു കാട്ടിൽ കഴിയുന്നു?. ഇന്ത്യയിലേ ജനകോടികളേ രക്ഷിക്കാന്നാണേൽ വരിക പുറത്ത്. ധീരതയോടെ ജനനായകരാവുക..സമരങ്ങൾ പകൽ വെളിച്ചത്തിൽ, സ്വാതന്ത്ര്യത്തിന്റെ ഇടിവാളുകൾ മിന്നിക്കുന്ന മാധ്യമ കണ്ണുകൾക്ക് മുന്നിൽ നിന്നും നെഞ്ചുവിരിച്ച് നയിക്കുക. പൊത്തിൽ കയറിയിരുന്ന് പാത്ത് നടത്താനുതല്ല വിപ്ലവം. കാട്ടിൽ നിന്നും നാട്ടിലിറങ്ങി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ജനങ്ങളെ അനീതിക്കെതിരെ നയിക്കുക. വ്യവസ്ഥിതിയുടെ തെറ്റുകൾ തിരുത്തുക. അലാതെ എതിർക്കുന്നവരെ തല്ലിക്കൊന്നും, കശാപ്പുചെയ്തും, ഇല്ലാതാക്കിയും തങ്ങളെ അനുകൂലിക്കുന്നവരുടെ മാത്രം ഒരു ലോക ക്രമത്തിനായും സ്വപ്നം കാണരുത്. ഉണർന്നിരുന്ന് കാണുന്ന ഇത്തരം പകൽ സ്വപ്നങ്ങൾ നിങ്ങളെ അവശേഷിക്കുന്ന ചരിത്രത്തിൽനിന്നുകൂടി തുടച്ചെറിയാനിടവരുത്തും. ജനാധിപത്യവും, തിരഞ്ഞെടുപ്പും, കക്ഷിരാഷ്ട്രീയവും, മനുഷ്യന്റെ മൗലീകാവകാശവും അനുവദിക്കാത്ത കാടൻ മാവോ സേതൂങ്ങ് ചിന്തകളേ പ്രണയിക്കുന്നവരാണ്‌ മാവോയിസ്റ്റുകൾ.നിങ്ങളേ സമരക്കാർ എന്നു വിളിച്ചാൽ സമരം എന്ന ജനാധിപത്യത്തിലേ നിധിപോലുള്ള വാക്കിനുപോലും അപമാനകരമാകും.
അറസ്റ്റിലായ രൂപേഷിന്റെ മകൾ ആമിയോട് മാധ്യമങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അച്ചൻ രൂപ്പേഷ് ഇറങ്ങി പ്രവർത്തിക്കണോ അതോ ഇങ്ങിനെപോയാൽ മതിയോ എന്നു ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്‌. ”രൂപേഷും ഷൈനയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരണ്ട, ഇങ്ങിനെ പോയാൽ മതി, പർലിമെന്ററി ജനാധിപത്യം ജനങ്ങൾക്കൊപ്പം നില്ക്കുന്നില്ല- എന്നാണ്‌ ആ കുട്ടി പറഞ്ഞത്. ഇവിടെ ശിശുമരണം, പട്ടിണിമരണം എന്നിവ തുടരുന്നു. ഇതൊക്കെ നടക്കുമ്പോൾ അച്ചനും അമ്മയ്ക്കും ഇത്തരത്തിൽ പ്രവർത്തിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും ഈ കുട്ടി പറയുന്നു”. പട്ടിണിമരണവും, അഴിമതിയും ഒക്കെ നാട്ടിൽ നടമാടുമ്പോൾ കാട്ടിൽ കേറി പാത്തിരിക്കുന്നതും ആരുമില്ലാത്ത തക്കം നോക്കി കെ.എഫ്.സി.കോഴിക്കടയും, പാറമടകളുടെ ഓഫീസും തകർത്ത് കൈത്തരിപ്പ് തീത്താൽ മാറുന്നതല്ല ഈ നാട്ടിലേ വിഷയങ്ങൾ എന്ന് ഈ ആമി എന്ന കുട്ടിയേ ആരു ബോധ്യപ്പെടുത്തികൊടുക്കും?. ആമി എന്ന ഈ കുട്ടി മൊഴിഞ്ഞ വാക്കുകൾ മാവോവാദത്തിനു വാട്ടം പിടിക്കുന്ന പലരും ഇപ്പോൾ ഹൃദയത്തിൽ ചില്ലിട്ട് സൂക്ഷിക്കുകയാണ്‌. മാവോവാദം മാറി കഴിഞ്ഞ ദിവസം ആമീ വാദമായി ഈ ഇസത്തേ ചിലർ മാറ്റിയിരുന്നു. പാർലിമെറ്ററി ജനാധിപത്യത്തിനും, പൗരാവകാശം ഉറപ്പുവരുത്തുന്ന റിപ്പബ്ലിക്കൻ ഭരണഘടനയോടും രാജ്യത്തോടുമുള്ള അടങ്ങാത്ത വെറുപ്പും പകയും മാത്രമാണ്‌ ഇതിനെല്ലാം പിന്നിൽ. അവിടെ ആമിയും, രൂപേഷും, മുരളിയും, ഷൈനയും ഒക്കെ ചില നിമിത്തങ്ങൾ മാത്രം.
cpi-maoist-cadre
1950-1960 കാലഘട്ടത്തിൽ ചൈനയിൽ മാറ്റങ്ങൾക്ക് വഴിമരുന്നിട്ട മാവോ സേതൂങ്ങിന്റെ ചിന്തകളേയാണ്‌ നമ്മുടെ നാട്ടിലും ഇപ്പോൾ ചിലർ പൊക്കിപിടിക്കുന്നത്. മാവോ തന്റെ ചിന്തകൾ പാകിയത് ചക്രവർത്തിമാരും ഭൂ സ്വാമിമാരും ഭരണം നടത്തിയ ചൈനാ സാമ്രാജ്യത്തിത്തിലായിരുന്നു. അവിടെ മനുഷ്യർ അടിമകളായിരുന്നു. കർഷകർക്ക് ഭൂമിയില്ലായിരുന്നു. അടിമത്വവും ജന്മിത്വവും, പ്രഭുത്വവും നിലനിന്നിരുന്നു അന്ന് ചൈനയിൽ. ജനാധിപത്യവും, സഘടിക്കാനുള്ള അവകാശവും പൗരാവകാശവും ഒന്നും അന്ന് ചൈനയിൽ ഇല്ലായിരുന്നു. വൻ ശക്തിയായ ജപ്പാന്റെ പിടിച്ചടക്കലിന്റെ ഭീകരതയിലായിരുന്നു അന്ന് ചൈന. അവിടെ നീതിന്യായ വ്യവസ്ഥയും ജനങ്ങളുടെ ഭരണഘടനയും ഇല്ലായിരുന്നു. ജനങ്ങൾക്ക് ഭരണം നടത്താനും ഭരണാധികാരികളെ നിയമിക്കാനും കഴിയില്ലായിരുന്നു.
അങ്ങിനെയുള്ള ചൈനയിൽ അര നൂറ്റാണ്ട്മുമ്പ് നിലനിന്നതും ഇപ്പോൾ ഇല്ലാത്തതുമായ ഒരു മാവോ ചിന്തയും പൊക്കിപ്പിടിച്ച് എന്തിനാ ഇന്ത്യയിൽ ഒരു വിഭാഗം ഒളിപ്പോർ നടത്തുന്നത്?. ഇതു അന്ധകാരത്തിൽ അകപ്പെട്ട് കിടന്ന ചൈനയല്ല..ജനാധിപത്യവും, തിരഞ്ഞെടുപ്പും, നീതിന്യായ സംവിധാനവും, മതേതരത്വവും ഉള്ള ഇന്ത്യയാണ്‌. പൗര സ്വാതന്ത്ര്യവും, മനുഷ്യന്റെ മൗലീക അവകാശങ്ങളും അംഗീകരിച്ച മനുഷ്യത്വം മുറ്റി നില്ക്കുന്ന ജനായത്ത ഭരണഘടന ഉള്ള രാജ്യമാണ്‌. ഇന്ത്യ സോഷ്യലിസ്റ്റ് ചിന്താഗതികളേ പിന്തുണയ്ക്കുന്ന മതേതര റിപബ്ലിക്കാണ്‌. പിന്നെ ഇത്രയും മനോഹരമായ പൗരാവകാശവും, മതേതരത്വവും, ഭരണഘടനയും, സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ചിന്തയുമുള്ള ഈ രാജ്യത്ത് പലവിഷയങ്ങളും ഉണ്ടായിരിക്കും. അതെല്ലാം ഈ വ്യവസ്ഥിതിയുടെ കുഴപ്പമല്ല, അതിനേ നയിക്കുന്നവരുടേയും നിയന്ത്രിക്കുന്നവരുടേയും കുറ്റമാണ്‌. അതിനെല്ലാം പ്രതിവിധിയും ഈ സംവിധാനത്തിൽ തന്നെ പറയുന്നുണ്ട്. അതിനാൽ ഈ മാവോയുടെ പഴഞ്ചാക്കും ഭ്രാന്തൻ ചിന്തയും, ലോകം കുഴിച്ചുമൂടിയ ഇസവും ഇങ്ങോട്ട് കൊണ്ടുവരേണ്ട. ഈ മണ്ണിൽ കിളിർക്കില്ല. അത് കരിയുകതന്നെ ചെയ്യും. അരനൂറ്റാണ്ടായി അത് കാണുകയും ചെയ്യുന്നു. കുറ്റങ്ങൾക്കും കുറവുകൾക്കും ഒരു രാത്രി വിപ്ലവത്തിൽ പരിഹാരം ഉണ്ടാകില്ല. ഇവിടെ എന്തിനാണ്‌ മോവോവാദികളേ… കാട്ടിലിരുന്ന് പാത്തും പതുങ്ങിയും സമരിക്കുന്നത്?…വരുവിൽ ഈ രാജ്യത്തേ അതിവിശാലമായ ജനാധിപത്യ സ്വാതത്ര്യത്തിൽ അണിചേരുക. ഞങ്ങൾ ഇന്ത്യയിലേ ജനകോടികൾക്കും ഞങ്ങൾ നെഞ്ചേറ്റുന്ന ജനാധിപത്യത്തിനു ആദ്യം വഴ്ങ്ങുകയും കീഴ്പ്പെടുകയും ചെയ്യുക.
Maoist-gun
മാവോവാദികൾ ഇന്ത്യയിലേ നിരാശിതരായതും വഴിതെട്ടിയതുമായ ഒരു കൂട്ടം സമരക്കാരുടെ കൂട്ടമാണ്‌. സമൂഹത്തോടും, നാടിനോടും, രാജ്യത്തോടും, നിയമ സംവിധാനത്തോടും അവഹേളനവും, വെറുപ്പും, പകയും കാത്തുസൂക്ഷിക്കുന്ന വികൃതസമരക്കാരിണിവർ. മാവോ സേതൂങ്ങ് ഭരിച്ച് മാവോവാദം നടപ്പാക്കിയ ചൈനയേപ്പോലെ ഈ രാജ്യത്തേ ആക്കുവാൻ ചിലർക്ക് വല്ലാത്ത കലിയാണ്‌. ചില കാര്യത്തിൽ മാവോ ചൈനയിൽ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു. മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു. മാവോയിസത്തേ ചൈനപോലും കാൽ നൂറ്റാണ്ട്മുന്നേ ചുരുട്ടികൂട്ടി കുപ്പയിലിട്ടു .1978-ൽ ഡെങ് സിയാവോ പിങ് മാവോയിസത്തിന്റെ വേരറുത്ത് മാറ്റിയിട്ടാണ്‌ സാമ്പത്തിക പരിഷ്കരണം ആരംഭിച്ചത്. എന്നിട്ടാണ്‌ കുറെ അലവലാതി നിരാശിതർ ഇന്ത്യയിൽ ഇതും പൊക്കിപിടിച്ചുനടക്കുന്നത്.
മാവോവാദികളെ നിങ്ങൾ പറയുന്ന മാവോരാജ്യത്ത് മനുഷ്യൻ എന്തു പറയണമെന്നും ചിന്തിക്കണെമെന്നും നിങ്ങളല്ലേ തീരുമാനിക്കുന്നത്. തലച്ചോർ അടിച്ചുതകർത്ത മരവിച്ച മനുഷ്യരാകാൻ എന്തിനു ഞങ്ങളേ മാടിവിളിക്കുന്നു?…മാവോ രാജ്യം വന്നാൽ അവിടെ ശരിയായ മാർക്സിസവും കമ്യൂണിസവും, മറ്റൊരു ഇസവും ഇല്ല. പിന്നെ എല്ലാ ഇസത്തിന്റേയും മീതേ ജനങ്ങൾ കൊതിക്കുന്ന ജനാധിപത്യത്തിനു വല്ല സ്ഥാനവും ഉണ്ടോ?.. കാട്ടിൽ നിന്നും തോക്കും പടക്കവും ഒക്കെ ഉപേഴിച്ച് നാട്ടിൽ വരിക..ഈ ജനാധിപത്യം എല്ലാ ഇസക്കാരെയും ഉൾക്കൊള്ളുന്നു. ജനാധിപത്യത്തിൻ നിന്നുകൊണ്ട് ജനാധിപത്യത്തേ വിമർശിക്കാനും, കുറ്റം പറയാൻ പോലും അത് നിങ്ങളെ അനുവദിക്കും. എല്ലാ മൗലീക വാദങ്ങൾക്കും, ഇസങ്ങൾക്കും ഈ ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ട്. മാവോ വാദികളേ ഈ ജനാധിപത്യത്തിനു കീഴിൽ വന്നാൽ നിങ്ങളുടെ മാവോവാദത്തേ പോലും പ്രചരിപ്പിക്കാനും അത് പ്രസംഗിക്കാനും സാധിക്കും. അതാണ്‌ ജനാധിപത്യം. എല്ലാ ചിന്തകളേയും, ഇസങ്ങളേയും, മതങ്ങളേയും ജനാധിപത്യം അംഗീകരിക്കുന്നു.
maoist_pune_759
അവസാനമായി ഒന്നുകൂടി..മാവോയിസം ഭരിക്കാത്ത രാജ്യമായതിനാൽ ഇതെല്ലാം എഴുതാൻസ്വാതന്ത്ര്യമുണ്ട്.. മാവോയിസം നയിക്കുകയും ഒടുവിൽ അതിനേ ചവിട്ടികൂട്ടി കുപ്പയിലെറിയുകയും ചെയ്ത ചൈനയിലേ ഒരു മാധ്യമ പ്രവർത്തകന്‌ ഇത്തരം വിലയിരുത്തൽ സാധിക്കില്ല. മാവോവാദികൾ ഇന്ത്യയിൽ പിടിയിലാകുമ്പോൾ വാർത്തകൾ നല്കുകയും അറസ്റ്റിലാകുന്നവരുടെ പൗരാവകാശത്തിന്റെ കാവലാളുകളും ഇന്ത്യയിലേ മാധ്യമങ്ങളാണ്‌. പിടിക്കുന്ന പ്രതിയോഗിയേ നിയമത്തിനും ഭരണഘടനയ്ക്കും മുന്നിൽ കൊണ്ടുവന്ന് അതനസരിച്ച് നീതി നടപ്പാക്കുന്നു. എന്നാൽ മാവോകൾ പറയുന്ന സ്വപ്ന രാജ്യത്ത് പ്രതിയോഗിയേ പിടിച്ചാൽ റിപോർട്ട് ചെയ്യുന്ന പത്രക്കാരനേയും, പിടിക്കുന്ന പ്രതിയോഗിയേയും ഭൂമുഖത്തുനിന്നുപോലും തുടച്ചുമാറ്റും. അതാണ്‌ മാവോവാദികളേ നിങ്ങൾ പറയുന്ന സാങ്കല്പ്പിക ലോകവും നിലവിലേ ഞങ്ങളുടെ ലോകക്രമവും തമ്മിലുള്ള വ്യത്യാസം.