Search This Blog

Tuesday, May 12, 2015

കേരളത്തിലെ തീവ്രവാദത്തിനു ഇനിയും തെളിവുകള്‍ വേണോ? ഭയക്കണം ഇവിടെ ജീവിക്കാന്‍!


കേരളത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്നും, തീവ്രവാദവും ഭീകരവാദവും നടത്തിയിരുന്നുവെന്നും ടി.ജെ.ജോസഫ് കേസിലെ വിധിയിലൂടെ ജുഡീഷ്യറി തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയ സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്‌ഫോടക വസ്തു ദുരുപയോഗം അടക്കമുള്ള അതീവഗൗരവമുള്ള വകുപ്പുകള്‍ ജഡ്ജി പി. ശശിധരന്‍ ശരിവച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, സ്‌ഫോടകവസ്തു നിരോധന നിയമം, തീവ്രവാദ നിരോധന നിയമം എന്നിവ പ്രകാരമുതായിരുന്നു ചുമത്തപ്പെട്ട വകുപ്പുകള്‍. കേരളം നമ്മുടെ പഴയ കേരളമല്ല,…മതങ്ങളേയും ദൈവങ്ങളേയും വിമര്‍ശിച്ചാല്‍ കൊലയും കലാപവും നടത്താന്‍ പതിയിരിക്കുന്ന മത ഭ്രാന്തന്മാര്‍ മാളങ്ങളില്‍ വളര്‍ന്നിരിപ്പുണ്ട്. ഇവിടെ താലിബാന്‍ ഭീകരരെ കണ്ടെത്തിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും, അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയ കൊലപാതകങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കുന്ന പരിശീലന സി.ഡികള്‍ പിടിച്ചെടുത്തുകഴിഞ്ഞു. പാക്കിസ്ഥാനിലേ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്തുകയും അവര്‍ ജയിലില്‍ കിടക്കുകയും ചെയ്യുന്നു. പാക്ക് ഭീകരര്‍ക്കൊപ്പം ഭീകരാക്രമണം നടത്തിയ മലയാളി ഭീകരരെ ഇന്ത്യന്‍ സേന അതിര്‍ത്തിര്‍ത്തിയില്‍ വെടിവയ്ച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഐ.എസുമായി ബന്ധപ്പെട്ടവരെയും, ധനസഹായം നല്കിയവരെയും കണ്ടെത്തിയിരിക്കുന്നു.
ശരിക്കും നമ്മള്‍ ഭയക്കണം ഇവിടെ ജീവിക്കാന്‍.. പലതും തുറന്നു പറയാന്‍..സമാധാനപരമായി തീരുമാനവും ചിന്തകളും തുറന്നു പങ്കുവയ്ക്കാന്‍ ..നമ്മുടെ കാരണവന്മാര്‍ പരസ്പരം പരിഹസിച്ചും വിമര്‍ശിച്ചും ചിരിച്ചും ഒക്കെ മതങ്ങളേയും ആചാരങ്ങളേയും വിലയിരുത്തി ജീവിച്ച ഈ നാട്ടില്‍ അവരുടെ പുതുമുറക്കാര്‍ കൂച്ചുവിലങ്ങിലാണ്. ഒരു എഴുത്തും, ചിത്രവും, വിമര്‍ശനവും മതി കലാപത്തിനും, മത യുദ്ധത്തിനും, കൊലക്കും…നാവും, വാക്കും അറിയാതെങ്ങാനും പിഴച്ചാല്‍ കഥ തീര്‍ന്നതുതന്നെ..ദൈവത്തിന്റെ കേരളത്തില്‍ ചെകുത്താന്മാരും, ഭീകരന്മാരും അതിന്റെ ശാന്തതേയും സൗന്ദര്യത്തേയും വരിഞ്ഞുമുറുക്കുകയാണ്. ദൈവത്തിന്റെ കൈകളില്‍നിന്നും കേരളം നഷ്ടപെട്ടു. അത് ടൂറിസത്തിന്റെ പരസ്യബോഡില്‍ കെട്ടിഞ്ഞാന്നു കിടക്കുക മാത്രമാണിപ്പോള്‍ കേരളവും അങ്ങിനെയായി ..പുറമേ കാണുന്ന പല പുഞ്ചിരികള്‍ക്കും സൗന്ദര്യത്തിനും മറുവശത്ത് മതഭീകരത വളര്‍ന്ന് വിഷമായി… ഇരുട്ടായി… നിഴലാട്ടം നടത്തുന്നു. ലോക ഭീകരവാദ പട്ടികയിലേക്ക് നമ്മുടെ ശാന്തമായ കേരളം മെല്ലെ ഇടം പിടിച്ചുകഴിഞ്ഞു. നമ്മള്‍ കാണുന്ന കേരളത്തിന്റെ ഉള്ളില്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ ഒളിച്ചുകിടക്കുന്നു. ഭീകരവാദം ലോകത്ത് മുന്നേറുമ്പോള്‍ നമുക്കും പേടിപ്പിക്കുന്ന പുരോഗതിയുണ്ട്.
thodupuzha hand chopping
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഉന്നം വയ്ക്കാന്‍ വേണ്ടി ഇത് എഴുതിയതെന്നു തെറ്റിദ്ധരിക്കരുത്. തീവൃവാദം, ഭീകരവാദം, മത കലാപം എന്നിവയെ തൊലിയുരിച്ചു നിര്‍ത്തുമ്പോള്‍ ഒരു മതക്കാരനും കോപവും, ചാട്ടവാറും എടുക്കേണ്ട, തോക്കും കത്തിയുമായി കൊല്ലാനും ഇറങ്ങേണ്ട. അങ്ങിനെ ഇറങ്ങുന്നവര്‍ ആ മതത്തിലേ കലാപകാരികളും പൊതു സമൂഹത്തില്‍ നല്ലവരായ ജനങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ചവരുമാണ്. അവരാണ് തീവൃവാദികളും, മത മൗലീകവാദികളും ഭീകരന്മാരും.നമ്മുടെ കൊച്ചു കേരളത്തിലേ മണല്‍തരിപോലുള്ള ജനസാഗരത്തില്‍ ചിലരുടെ ഹൃദയങ്ങളില്‍ തീവൃവാദവും, ഭീകരവാദവും ആളികത്തുകയാണ്. താലിബാന്‍ മുതല്‍ ഐ.എസ് കലാപകാരികള്‍ വരെ കേരളത്തില്‍ നിലനില്ക്കുന്നുണ്ട്. ഒരു കാലത്ത് ഭീകര സംഘടയായി മുദ്രകുത്തിയ ഹമാസിനു പരസ്യ പിന്തുണയുമായി കേരളത്തിലേ പല കേന്ദ്രങ്ങളില്‍നിന്നും ആളുകള്‍ രംഗത്തുവന്നത് ആരും മറക്കരുത്. കേരളത്തിലേ ചില മാധ്യമങ്ങള്‍ ഹമാസിനു ജയ് വിളിച്ച് എഡിറ്റോറിയല്‍ വരെ എഴുതി.
മാഷിന്റെ കൈവെട്ടിയ യഥാര്‍ഥ ഗൂഢാലോചനക്കാര്‍.
ആരായിരുന്നു ഈ തീവ്രവാദം ആളികത്തിച്ചത്?. ടി.ജെ ജോസഫിന്റെ ചോദ്യ പേപ്പര്‍ പുറത്തുവന്നശേഷം തീര്‍ത്തും ഒരു ലോക്കലായുള്ള വിഷയത്തേ ആളികത്തിച്ചത് മാധ്യമം ദിനപത്രമായിരുന്നു. ഒരു പഞ്ചായത്തിലോ കോളേജ്ജിലോ മാത്രം ചര്‍ച്ചയായ ഈ വിഷയം മാധ്യമം പ്രത്യേക താല്പര്യം എടുത്ത് ലോകമെങ്ങുമുള്ള മുസ്ലീങ്ങളിലേക്ക് പ്രചരിപ്പിച്ചു. സഭവമല്ല അന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതിലുപരി പ്രവാചകനേയും, നബിയേയും നിന്ദിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു മാധ്യമം ചെയ്തത്. മറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ ശരിയായ രീതിയിലായിരുന്നു അതിനേ വിലയിരുത്തിയത്. തുടര്‍ന്ന് നിരവധി മുസ്ലീം സംഘടനകള്‍ വിഷയം ഏറ്റെടുത്തു. പ്രവാചക നിന്ദ ആരോപിച്ച് പ്രകടനം, സമരം, ജാഥകള്‍ നടത്തി.പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ഈ വിഷയത്തിനു പരമാവധി പ്രചരണം നല്കി. മറ്റ് ഭാഷകളിലേക്കും , ഗള്‍ഫ് പത്രങ്ങളിലും ഒക്കെ വാര്‍ത്തകള്‍ പ്രവാചക നിന്ദ എന്ന തലക്കെട്ടില്‍ ഒരു കൊച്ചുഗ്രാമത്തിലേ വിഷയം എത്തിച്ചു. മുസ്ലീം ലോകത്തേ മുഴുവന്‍ ഈ വാര്‍ത്തയിലേക്ക് ശ്രദ്ധിപ്പിച്ചു. മുസ്ലീം ലീഗും അതിന്റെ വിദ്യാര്‍ഥി സംഘടനയും തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്ക് മാര്‍ച്ചു നടത്തി. എം.എസ്.എഫിനെ സ്വാധീനമുള്ള മലപ്പുറത്തേ മിക്ക സ്ഥാപനങ്ങളിലും പോസ്റ്റര്‍ പ്രചരണവും പ്രകടനവും നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജ്ജിലേക്കായി അച്ചടിച്ച വിവാദ ചോദ്യപ്പേപ്പറിന്റെ ആയിരക്കണക്കിനു കോപ്പികള്‍ വിവിധ മുസ്ലീം സംഘടനകള്‍ റീ പബ്ലീഷ് ചെയ്തു. ചോദ്യപ്പേപ്പറിന്റെ അറബി ഭാഷയിലുള്ള തര്‍ജ്ജമവരെ പുറത്തിറക്കി.
background
ചില സ്വാധീനമുള്ള മേഖലകളില്‍ ഇവ വ്യാപകമായി വിതരണം നടത്തി. അങ്ങിനെ തൊടുപുഴയെന്ന കേരളത്തിന്റെ ഗ്രാമത്തില്‍ നടന്ന ഒരു ചോദ്യപ്പേപ്പര്‍ വിവാദം കുറിക്കുകൊള്ളുന്ന രീതിയില്‍ ലോകമെങ്ങും വിവിധ ഭാഷകളില്‍ അച്ചടിച്ചും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇന്ത്യയിലേ പ്രവാചക നിന്ദയായി പുറംലോകം ഈ വാര്‍ത്തയേ വിലയിരുത്തി. അങ്ങിനെ തീവൃവാദത്തിനായി കളമൊരുക്കലും ഭീകര അക്രമത്തിനായി പലരേയും തയ്യാറാക്കലും നടത്തിയത് എന്തിനായിരുന്നു?..അരാണ് യതാര്‍ഥ ഗൂഢാലോചനക്കാര്‍?..എന്തിനായിരുന്നു മാധ്യമം ഉള്‍പ്പെടെയുള്ള മുസ്ലീം സമൂഹത്തില്‍ സ്വാധീനമുള്ള പത്രങ്ങള്‍ തെറ്റുകള്‍ പ്രചരിപ്പിച്ചതും, തീവൃവാദം വളര്‍ത്തിയതും?…അന്നത്തേ കേരളാ ഭരണകൂടം ഈ അദ്ധ്യാപകനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും, ജയിലില്‍ അടക്കുകയും നിയമാനുസൃതമായ നടപടികള്‍ എല്ലാ ചെയ്തിരുന്നിട്ടും എന്തിനായിരുന്നു ഈ വിഷയത്തേ ഇത്രമാത്രം കത്തിച്ചു നിര്‍ത്തിയതും, മുസ്ലീം തീവൃവാദികളിളേക്ക് എത്തിച്ചുകൊടുത്തതും?…ഈ രാജ്യത്ത് ഒരു നിയമം ഉണ്ട്. അത് വയ്ച്ച് അദ്ധ്യാപകനെ കുറ്റവിചാരണ നടത്താന്‍ ഈ രാജ്യംത്തേ സംവിധാനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടും എന്തിനായിരുന്നു പിന്നെയും വിവാദങ്ങള്‍ നിലനിര്‍ത്തിയത്?..തീവൃവാദികളാണോ കേരളത്തിലേ കുറ്റവിചാരണയും ശിക്ഷയും, നിയമവും ഒക്കെ തീരുമാനിക്കുന്നത്. പുറം നാട്ടിലും, ഇന്ത്യക്ക് പുറത്തും ഈ വിഷയം ചര്‍ച്ചക്കായി ചോദ്യപേപ്പര്‍ തര്‍ജ്ജമചെയ്ത് കൊടുത്ത ആളുകള്‍ ഉത്തരം പറയട്ടെ..
TJ Joseph
കേരളത്തില്‍ താലിബാന്‍ അനുയായികളും തീവ്രവാദവും ഉണ്ടെന്ന് പറയാന്‍ കേരളം അതാതു കാലത്ത് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നാണവും മടിയുമാണ്. കേന്ദ്ര ഇന്റലിജന്‍സ്, സസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവരുടെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ കാലാ കാലത്തേ ഇവിടുത്തേ സര്‍ക്കാരുകള്‍ പൂഴ്ത്തിവയ്ക്കും. ഇതായിരുന്നു കൈവെട്ട് കേസില്‍ ഇടതു സര്‍ക്കാരും കാണിച്ചത്.ഈ കേസിലേ തീവൃവാദത്തിന്റെ വശങ്ങള്‍ മാത്രം ഒന്നു പരിശോധിക്കാം. 2010 ജൂലൈ 4നായിരുന്നു ഇദ്ദേഹത്തേ അക്രമിച്ച് റോഡില്‍ പിടിച്ചുകിടത്തി മഴുകൊണ്ട് കൈ വെട്ടിമാറ്റുകയും, കാലുകള്‍ക്കും മറ്റൊരു കൈക്കും ഗുരുതര പരിക്കുകള്‍ ഏല്പ്പിച്ചതും. താലിബാന്‍ മോഡല്‍ അക്രമണമാണ് ഉണ്ടായതെന്നും മുസ്ലീം തീവൃവാദികളുമായി പ്രതികള്‍ക്കുള്ള ബന്ധവും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ താലിബാന്‍ സംബന്ധിച്ച ആരോപണവും, തീവൃവാദത്തിന്റെ അംശങ്ങളും കേസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അന്ന് ആഭ്യന്തിര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തീവൃവാദം ഇല്ലെന്നു കാട്ടി പ്രസ്താവനയിറക്കി. കേരളാ പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ തീവൃവാദം, താലിബാന്‍ ബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. മത സ്പര്‍ദ്ധയും കലാപവും ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല അന്നത്തേ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കേസ് ശരിയായ വഴിക്കാണ് പോകുന്നതെന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു. 2010 ജൂലൈ 4നു ആലുവ എ.സ്.പി ജെ.ജയാനന്ത് എറണാകുളം പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സിക്രട്ടറി മന്‍സൂറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്നും സി.ഡികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനവും നല്കുന്നതിന്റെ ഗൈഡുകളും പിടിച്ചെടുത്തിരുന്നു.
ജൂലൈ 8 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റയ്ഡ് നടത്തുകയും ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, എന്നിവയും കണ്ടെടുക്കുന്നു. ഒന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ലീഡറുമായ കുഞ്ഞുമോന്റെ വീട്ടിലേ റയ്ഡില്‍ വീണ്ടും സി.ഡികള്‍ പിടിക്കുന്നു. ഈ സി.ഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ അല്‍ ക്വയ്ദ നടത്തുന്ന ഓപ്പറേഷന്‍ ആയിരുന്നു. പാശ്ചാത്യരെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. കൊലപാതകം നടത്തുന്നതില്‍ പരിശീലനം നടത്തുന്ന സി.ഡികളായിരുന്നു അവ. ഒരാളെ പിടിക്കുന്നതുമുതല്‍ കൊല നടത്തി ബോഡികള്‍ കൈകാര്യം ചെയ്യുന്നതുവരെ സി.ഡികളില്‍ ഉണ്ടായിരുന്നു. പ്ശ്ചാത്യരുടെ നിരവധി ശവശരീരങ്ങളില്‍ നടത്തുന്ന കൊലപാതക ക്‌ളാസുകള്‍ ഉള്‍പ്പെട്ട ഈ സി.ഡികള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും എത്തിയതാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. സി.ഡികള്‍ കേരളത്തില്‍ എത്തിച്ച ആളുകളെ വരെ പോലീസ് അറസ്റ്റു ചെയ്യുന്നു. പല സി.ഡികളിലും താലിബാന്‍ ബന്ധവും സംഭാഷണവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ അറസിലായ ചിലരുടെ വീടുകളില്‍നിന്നും ജനാധിപത്യത്തിനെതിരെ യുദ്ധം നടത്തണമെന്ന് നിരവധി പുസ്തകങ്ങള്‍ ലഭിക്ക്ന്നു. ഇസ്ലാമും ജനാധിപത്യവും എന്ന നിരോധിക്കപെട്ട പുസ്തകവും പിടിച്ചെടുക്കുന്നു. ഇന്ത്യക്ക് പുറത്തുനിന്നും അഫ്ഗാനിസ്ഥാനില്‍നിന്നോ, കാബൂളിനിന്നോ എത്തിയ പുസ്തകമായിരുന്നു ഇവയെല്ലാം.
joseph
ഇത്രമാത്രം തെളിവുകള്‍ മിടുക്കന്മാരായ കേരളാ പോലീസ് ടീം കണ്ടെത്തിയിട്ടും 2010 സപ്റ്റംബര്‍ 6ന് കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് നല്കിയ മറുപടി ലജ്ജിപ്പിക്കുകയും നാണക്കേടുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു. തീവൃവാദവും, ഹിസ്ബുള്‍ മുജാഹിദിനും, അല്‍ ക്വയ്ദയുമായും താലിബാനുമായും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്ന് ഹൈക്കോടതിയില്‍ സ്ത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുന്നു. പ്രതികളുടെ ജമ്യാപേക്ഷ വന്നപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് അനുകൂലമായി ഇത്തരത്തില്‍ ഒരു സത്യവാങ്ങ് കേരളത്തിലേ അന്നത്തേ ഇടതുമുന്നണി സര്‍ക്കാര്‍ എന്തിനായിരുന്നു ഫയല്‍ ചെയ്തത്?.. അച്യുതാനന്ദന്റെയും കോടിയേരിയുടേയും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്ങ് മൂലം ഹൈക്കോടതി ചവറ്റുകുട്ടയിലേക്കിടുകയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചെന്നു മാത്രമല്ല അന്തര്‍ദേശീയ ഭീകരവാദം കേസില്‍ ഉണ്ടെന്നും സമൂഹത്തിന് അപകടകരമായ നീക്കം പ്രതികള്‍ നടത്തിയെന്നും, പ്രതികള്‍ അപകടകാരികള്‍ ആണെന്നും വിലയിരുത്തുകയും ചെയ്തു.
tj joseph
തീവ്രവാദികള്‍ക്കും, ഭീകരന്മാര്‍ക്കും മുമ്പില്‍ വാലുചുരുട്ടി നിന്ന ഇടതു സര്‍ക്കാരിന്റെ വൃത്തികേട് ഇവിടെയും ഒതുങ്ങുന്നില്ല,…2011 ജനവരി 14ന് വധശ്രമം, നിയമ വിരുദ്ധമായി സംഘം ചേരല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, ആയുധങ്ങളുമായി ലഹള നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി. തീവൃവാദം, രാജ്യ സുരക്ഷ, മത സ്പര്‍ദ്ധ, ദേശ സുരക്ഷ തുടങ്ങിയ കുറ്റങ്ങള്‍ എല്ലാം അന്നത്തേ സര്‍ക്കാര്‍ വിഴുങ്ങി. എന്തിനായിരുന്നു?..ആരുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു ഇത്?. അവസാനം 2011 മാര്‍ച്ച് 9നാണ് ദേശീയ അന്വേഷണ ഏജന്‍സി കൈവെട്ട് കേസ് ഏറ്റെടുക്കുന്നത്. കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കാതെ അന്വേഷണം നടത്താന്‍ താല്പര്യമില്ലെന്നാണ് എല്‍.ഐ.എ ആദ്യം ഈ കേസില്‍ ഇടപെട്ട് ഹൈക്കോടതിയേ അറിയിച്ചത്. തുടര്‍ന്ന് കേരളത്തിലേ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയും, കുറ്റപത്രവും ചവറ്റുകുട്ടയിലിട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിന്റേയും കേസിന്റേയും വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തീവൃവാദം, ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയിലേ തെളിവുകള്‍, ദേശീയ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ എല്ലാം തന്നെ കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
published www.pravasishabdam.com http://www.pravasishabdam.com/tj-joseph-hand-chop-case-is-the-real-evidence-for-terrorism-in-kerala/

No comments:

Post a Comment