Search This Blog

Thursday, July 23, 2015

ആക്സായി ചിൻ ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ ഭൂമി.

ചൈനയുമായി 2000ത്തിലധികം വർഷത്തേ ബന്ധങ്ങൾ ഇന്ത്യക്കുണ്ട്. 1950 മുതലാണ്‌ ആധുനിക കാലഘട്ടത്തിലേ ബന്ധങ്ങൾക്ക് തുടക്കം. ഇന്ത്യാ ചൈനാ ബന്ധങ്ങൾ ഉലയാൻ പ്രധാന കാരണം 1962ലെ യുദ്ധമായിരുന്നു. 1962ലെ യുദ്ധത്തിൽ ചൈന ഏകപക്ഷീയവും നിർണ്ണായകവുമായ വിജയമാണ്‌ ഇന്ത്യക്കുമേൽ നേടിയത്. അതിന്റെ നഷ്ടവും പരിക്കുകളും ആയിരം വർഷങ്ങൾ പിന്നിട്ടാലും ഇന്ത്യയ്ക്ക് തിരികെ ലഭിക്കില്ല. 19962 ഒക്ടോബർ 20വരെ ആക്സായി ചിൻ ആയിരുന്നു ഇന്ത്യാ- ചൈന അതിർത്തി വേർതിരിക്കുന്ന പോസ്റ്റ്. ആസ്കിൻ ചിൻ ഭൂപ്രദേശം പൂർണ്ണമായും ഇന്ത്യയുടെ സ്ഥലമായിരുന്നു. കൃത്യം ഒരു മാസത്തേ പടയോട്ടത്തിൽ ചൈന കയറിയെടുത്ത ഇന്ത്യൻ പ്രദേശം ഒരു ലക്ഷ്ത്തിലധികം കിലോമീറ്റർ സ്ക്വയർ ഇന്ത്യൻ ഭൂ പ്രദേശമായിരുന്നു. കാശ്മീർ, ലഡാക്ക് മേഖലകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുദ്ധത്തിൽ 10000 ത്തോളം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുത്തപ്പോൾ അതിന്റെ എട്ടിരട്ടി (80000) യോളം ചൈനീസ് പട്ടാളമായിരുന്നു മറുഭാഗത്ത്. 

ഇന്ത്യാ- ചൈനാ യുദ്ധത്തിനു ശേഷം. 

ലഡാക്കിൽനിന്നും കാശ്മീർ ഭാഗത്തുനിന്നും ചൈനീസ് പട്ടാളം സ്വയം പിൻ വാങ്ങി. ഇന്ത്യൻ ഭൂ പ്രദേശമായ ആക്സായി ചിൻ പൂർണ്ണമായും ചൈനയുടെ കീഴിലാക്കി. 42682 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ്‌ ഇന്ത്യക്ക് ഈ യുദ്ധത്തിൽ ഇല്ലാതായത്. ഇന്നും ചൈനയുടെ ഭരണത്തിൽ ആണത്. ഇന്ത്യയുടെ ഭാഗത്ത് 1383 പേർ കൊലപ്പെട്ടു. അതായത് യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യ പട്ടാളക്കാരുടെ 10%ത്തിലധികം പേർ. 4000ത്തോളം ഇന്ത്യൻ പട്ടാളക്കാരെയും, ആളുകളേയും ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോവുകയും 1700 പേരെ കാണാതാവുകയും, 1000ത്തിലധികം ആളുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. അതായത് ഇന്ത്യ സൈനീകമായി നിലമ്പരിശായ ഒരു യുദ്ധം. ചൈനയുടെ ഭാഗത്ത് 720 ആളുകൾ മരിക്കുകയും 1600പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. അന്നത്തേ യുദ്ധത്തിനുശേഷം അന്താരാഷ്ട്ര വെടിനിർത്തൽ രേഖയായി നിർണ്ണയിച്ചത് 42685 ചതുരശ്ര കിലോമീറ്റർ ഉൾപ്പെട്ട ആക്സായി ചിൻ ഭൂപ്രദേശത്തിനു പുറത്തായിരുന്നു. എന്നാൽ പരമ്പരാഗത അതിർത്തിരേഖയായി ഇന്നും നിലനില്ക്കുന്നത് ഈ ഭൂപ്രദേശം ഇന്ത്യയിലാണ്‌. ഇന്ന് ഇന്ത്യയുടെ ഭൂപടത്തിൽ നാം അഭിമാനത്തോടെ കാണുന്ന തലഭാഗത്തിന്റെ ഇടതുഭാഗം മുഴുവൻ ആക്സിൻ ചിൻ ആണ്‌. അതുമുഴുവൻ ചൈനയിലും ആണ്‌. 

No comments:

Post a Comment