Search This Blog

Monday, March 30, 2015

മാമലകൾക്കപ്പുറത്ത്...: എന്താണ്‌ ഓശാന?..ഓശാന പള്ളികൾക്കും വൈദീ...

മാമലകൾക്കപ്പുറത്ത്...: എന്താണ്‌ ഓശാന?..ഓശാന പള്ളികൾക്കും വൈദീ...: എന്താണ്‌ ഓശാന?..ഓശാന പള്ളികൾക്കും വൈദീകർക്കും നല്കുന്ന മുന്നറിയിപ്പ് ...

എന്താണ്‌ ഓശാന?..ഓശാന പള്ളികൾക്കും വൈദീകർക്കും നല്കുന്ന മുന്നറിയിപ്പ്


hosana 11 (FILEminimizer)
നമ്മുടെ പള്ളികൾക്കുള്ളിലേക്ക് യേശു വീണ്ടും പ്രവേശിച്ചിരുന്നുവെങ്കിൽ?..(ഓശാനയുടെ ബൈബിൾ പശ്ചാത്തലം ആദ്യം ഒന്നു പറയാം) എന്താണ്‌ ഓശാനയെന്ന് പള്ളിയിലേക്ക് പോകും മുമ്പ് കത്തോലിക്കർ എങ്കിലും അറിഞ്ഞിരിക്കണം. ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനമായിരുന്നു അത്. വലിയ യാത്രയായതിനാൽ ക്രിസ്തു ഒരു വാഹനം തിരഞ്ഞെടുത്തു. കുതിരകളെ തിരഞ്ഞെടുക്കാതെ അന്ന് നിർദ്ധനർ ഉപയോഗിക്കുന്ന കഴുതയേയാണ്‌ യേശു വാഹനമാക്കിയത്. ജറുസലേമിലേ മത പുരോഹിതന്മാരുടെ അനീതിക്കും ദൈവ നാമത്തിലേ ചൂ​‍ൂതാട്ടങ്ങൾക്കുമെതിരായി നടത്തിയ ഒരു ജനകീയ മുന്നേറ്റമായിരുന്നു ആ യാത്ര. ജറുസലേമിലും, അവിടെത്തേ ദേവാലയത്തിലും കർത്താവിന്റെ നാമത്തിൽ ജനങ്ങളെ ചതിക്കുകയും, പണത്തിനായി പള്ളികൾ ഉപയോഗിക്കുകയും ചെയ്യുന്ന മത പുരോഹിതന്മാർക്കെതിരെ ജനങ്ങളെ അണിനിരത്തുകയായിരുന്നു യേശുവിന്റെ ലക്ഷ്യം. ഈ യാത്രയുടെ തുടക്കം മുതൽ 2ദിവസം യേശു അത്യന്തം കോപാകുലനും, ഒരു വിപ്ലവകാരിയുടെ അവേശത്തിലുമായിരുന്നു. വഴിനീളെ ജനം യേശുവിനേ സ്വീകരിച്ചു. അവൻ കടന്നുവരുന്ന വഴിയിൽ ജനം ഇലകളും, വസ്ത്രങ്ങളും വിരിച്ച് പരവതാനിയാക്കി.
Hosanna
ജറുസലേമിൽ വന്നപ്പോഴേക്കും വൻ ജനകൂട്ടമായി ആ യാത്ര മാറി. യേശുവിനേ ജയ്(ഹോസാന)  വിളിച്ച് ജനകൂട്ടം ഇളകി മറിയുന്നതായാണ്‌ ബൈബിൾ വ്യക്തമാക്കുന്നത്. എന്നാൽ ജറുസലേമിലുള്ളവർക്ക് യേശുവിനേ അത്ര പരിചയമില്ലായിരുന്നു. പെട്ടെന്ന് നഗരത്തേ ഇളക്കിമറിച്ച് ജനകൂട്ടവുമായി കടന്നുവന്ന യേശുവിനേ കണ്ട് ജറുസലേം നിവാസികൾ ആമ്പരന്നു. ആരാണിവൻ, എന്താണിത് എല്ലാവരും ചോദിച്ചു. യേശുവിനോടൊപ്പമുള്ള ജനകൂട്ടം പറഞ്ഞു ഇവനാണ്‌ യേശു. ഗലീലിയയിലെ നസറത്തിൽ നിന്നുള്ള പ്രവാചകൻ, ഇവനാണ്‌ ഞങ്ങളുടെ നേതാവ്. കഴുത പുറത്ത് കയറി ജറുസലേമിൽ  അനുയായികളുമായി വന്ന യേശു ആദ്യം ജറുസലേമിനേ നോക്കി കോപാകുലനാവുകയായിരുന്നു. കാരണം നഗരത്തിൽ ജനങ്ങൾ അവനെ സ്വീകരിച്ചില്ലെന്നു മാത്രമല്ല പലരും അവനെ തിരസ്കരിച്ചു.
യേശുവിന്റെ ലക്ഷ്യം മുമ്പേ പറഞ്ഞപോലെ ദൈവനാമത്തിലേ ചൂഷകന്മാരെയും, കള്ളന്മാരെയും ജറുസലേമിൽനിന്നും ഓടിക്കുകയെന്നതായിരുന്നു. തുടർന്ന് യേശു കൊള്ളത്തരങ്ങളുടെ കൂടാരമായ ജറുസലേ ദേവാലയത്തിൽ എത്തി. ആരും തടഞ്ഞതായി പറയുന്നില്ല. കാരണം വൻ ജനാവലി അവനോടൊപ്പം ഉള്ളതിലാകാം. ദേവാലയത്തിനുള്ളിൽ കടക്കുന്നതിനുമുമ്പ് അവൻ എല്ലാ നോക്കി വീക്ഷിച്ചു. തുടർന്ന് ദേവാലയത്തിന്റെ ഉള്ളിൽ കയറി. ആ പള്ളിയുടെ ഉള്ളിലേ കാഴ്ച്ചകൾ മുഴുവൻ അവൻ നന്നായി നോക്കി കണ്ടു എന്നാണ്‌ ബൈബിൾ പറയുന്നത്. അപ്പോഴേക്കും അന്ന് വൈകിട്ടായി. എന്തു ചെയ്യണമെന്ന് യേശു തീരുമാനിച്ചുറപ്പിക്കുകയും നേരം വൈകി പോയതിനാൽ കൂട്ടാളികളുമായി അന്ന്‌ രാത്രി ബഥാനിയ എന്ന ജറുസലേമിനു സമീപത്തേ സ്ഥലത്തേക്ക് പോവുകയും ആയിരുന്നു. കാരണം ജറുസലേമിൽ തങ്ങിയിരുന്നുവെങ്കിൽ കുരിശുമരണത്തിനും മുപേ അന്നു രാത്രി അദ്ദേഹത്തേ കള്ളപുരോഹിതന്മാരും മറ്റും വധിക്കുമായിരുന്നുവെന്നു വേണം കരുതാൻ. പിറ്റേന്ന് രാവിലേ തന്നെ വീണ്ടും തന്റെ ഉദ്ദേശ്യം നിറവേട്ടാൻ ജറുസലേ ദേവാലയത്തിൽ എത്തി. അത്യന്തം കോപാകുലനായ ക്രിസ്തുവിനേ ഇവിടെ കാണാം. അവൽ നല്ല കയറുകൊണ്ട് അന്നു രാത്രി തന്നെ ചമ്മട്ടിയുണ്ടാക്കി (ചാട്ടവാർ) കരുതികൂട്ടിയായിരുന്നു രണ്ടാം വരവ്. വന്ന വഴിയിൽ കണ്ട അത്തിപഴത്തിൽ പഴങ്ങൾ നോക്കിയപ്പോൾ ഒന്നുമില്ല. മേലാൻ നീ ഇനി കായ്ക്കാതിരിക്കട്ടെ എന്ന് അതിനുട്ടും ശപിച്ചു. നേരേ വന്ന് പള്ളിക്കുള്ളിൽ കടന്ന് അവിടെ പകിടയും, കച്ചവടവും, നാണയ കച്ചവടവും ഒക്കെ നടത്തിയ എല്ലാവരെയും ചാട്ടവാറിനു അടിച്ചു പുറത്താക്കി. പ്രധാന പുരോഹിതർക്കും, പ്രമാണിമാർക്കും ഒക്കെ അടിയേറ്റിട്ടുണ്ടാകണം. പ്രാവു കച്ചവടക്കാരുടെ പ്രാവുകളും, നാണയങ്ങളും ഒക്കെ ദേവാലയത്തിൽ ചിന്നി ചിതറി. നാണയ പിരിവുകാരുടെ മേശകളും നാണയ പെട്ടികളും യേശു വലിച്ചെറിയുകയും, മറിച്ചിടുകയും, പണപെട്ടികൾ വലിച്ചെറിയുകയും ചെയ്തു. ദേവാലയത്തിലൂടെ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകാൻ അവൻ അനുവദിച്ചില്ല. രാവിലേ മുതൽ തുടങ്ങിയ ഈ ജറുസലേം ദേവാലയ വിപ്ലവം തീരുമ്പോൾവൈകിട്ടായി. അതായത് ജറുസലേമിലേക്കുള്ള യാത്രയും രാജകീയ പ്രവേശനവും 2ദിവസം നീണ്ടുനിന്നു. ദേവാലയ പുരോഹിതരോടും എതിരാളികളോടുമായി അവൻ പറഞ്ഞു ഇതെന്റെ ഭവനമാണ്‌. ഇതിനേ എല്ലാ വിഭാഗം ജനങ്ങൾക്കും  ആയുള്ള പ്രാർഥനാലയം എന്ന് ഇതിനേ വിളിക്കും.  എല്ലാം കഴിഞ്ഞ് ദേവാലയത്തിൽ ജനങ്ങളെ പഠിപ്പിക്കുന്ന ക്ലാസും നടത്തിയ ശേഷമാണ്‌ യേശു പോയത്. യേശുവിനേ തടയാൻ സാധിക്കാത്തതിനാൽ ഈ സഭവത്തോടെ അവനെ വധിക്കാൻ പുരോഹിതരും യഹൂദ മത പ്രമാണികളും തീരുമാനിക്കുകയായിരുന്നു.

ഇന്നു നടക്കുന്നത്!!!!

കത്തോലിക്കാ സഭയ്ക്ക് നാണം കൊണ്ട് തലതാഴട്ടെ. കുതിര സവാരി ഉപേഷിച്ച് അന്നത്തേ സാധാരണക്കാരന്റെ വാഹനമായ കഴുതപ്പുറം തിരഞ്ഞെടുത്ത യേശു വിന്റെ പിന്മുറക്കാരായ പുരോഹിതർ, ബിഷപ്പുമാർ ഒക്കെ നടക്കുന്ന വാഹനം ഏതാ. അത്യാഢംബര കാർ മുതൽ വിമാനം വരെ അവർക്ക് സ്വന്തമായുണ്ട്. പശുക്കൂട്ടിൽ ജനിച്ച യേശുവിന്റെ പിന്മുറക്കാരായ ആളുകൾ പള്ളിമേടകളിലും അരമനകളിലും രാജകീയ ശയനം നടത്തുന്നു. പാവപ്പെട്ടവൻ കക്കിയും, ചുമച്ചും, വിയർത്തും ഉണ്ടാക്കുന്ന പണത്തിന്റെ മുകളിലാണ്‌ ഈ ശയനം.  അരമനയിലേ തമ്പുരാനേ വിശ്വാസിക്ക് കാണാൻ ഭാഗ്യമില്ല. ഉച്ചകഴിഞ്ഞാൽ തിന്ന് എല്ലിനിടയിൽ തിന്നത് കുത്തുമ്പോൾ  ഉണ്ടാകുന്ന വിഷമത്തിന്റെ ഉറക്കം വേറെ. ഡസനിലധികം സമയം മാനന്തവാടിയിലും തലശേരിയിലും ഈ പരിശുദ്ധന്മാരെ കാണാൻ പോയി സിക്രട്ടറിയേ കണ്ട് മടങ്ങിയ ആൾ കൂടിയെന്ന നിലയിലാണിതെഴുതുന്നത്. സാധാരണക്കാരേ വിശ്വാസികളേ ഇവിരേ​‍ാട് അടുത്തു നോക്കണം കൂടുതൽ അറിയാൻ.
ദേവാലയത്തേ കള്ള കച്ചവടക്കാരുടേയും പണപ്പിരിവിന്റേയും ഗുഹയാക്കി മാറ്റിയിരിക്കുന്നു. ദേവാലയത്തിൽ ചെന്നാൽ ഇന്നു പണത്തിന്റെ കണക്കും പിരിവിന്റെ യാചനകളുമാണുയരുന്നത്. കർത്താവിന്റെ തിരു രക്ഷവും, ശരീരവും അൾത്താരയിൽ വയ്ച്ചശേഷം പിരിവുകൊടുക്കാത്തവൻ മുടിഞ്ഞുപോകുമെന്നും, കാശ് തരുന്നവൻ തഴ്ച്ചു വളരുമെന്നും വൈദീകർ പരസ്യമായി പറയുന്നു. പത്രോസിന്റെ പണമെന്ന പേരിൽ പള്ളിക്കുള്ളിൽ വിശുദ്ധകുർബാന മദ്ധ്യേ പാട്ടയും പാത്രവും, ബക്കറ്റും കുലുക്കി പാട്ടപിരിവ് നടത്തുന്നു. പണ പാത്രങ്ങൾ പള്ളിക്കുള്ളിൽനിന്നും 2000ത്തിലധികം വർഷങ്ങൾമുന്നം യേശു നിരോധിച്ചതാണ്‌ വൈദീകരേ…വിശുദ്ധ കുർബാനയുടെ നല്ലൊരു ഭാഗവും സഭാംഗങ്ങളോട് പണപിരിവിനേ പറ്റി മാത്രം പ്രസംഗിക്കുന്നു. ചില പള്ളികളിൽ കുർബാനയ്ക്ക് തുടങ്ങുമ്പ്പോൾ , പ്രസംഗ മദ്ധ്യേ, കുർബാന കഴിഞ്ഞ് അറിയിപ്പ് വായിക്കുപോൾ എല്ലാം പിരിവിന്റെ വൃത്തികെട്ട ചന്തക്കണക്കു വൈദീകർ പറയുന്നു. വിശുദ്ധ ബൈബിൾ വായനക്കിടയിൽ പോലും വായന പാതിവഴി നിർത്തി പണം ജനങ്ങളോ ചോദിക്കുന്നു. പള്ളികളിൽ നിറയേ പണപെട്ടികൾ, ഈ മരകുറ്റികൾ എടുത്ത് വലിച്ചെറിയുകയോ അഗ്നിയിൽ എറിയുകയോ ചെയ്യണം. എല്ലാ വൈദീകരെയും കുറ്റപ്ര്ടുത്തുന്നില്ല. കർത്താവിന്റെ നാമത്തിൽ പള്ളികളിൽ നാണയപെട്ടികൾ നിരത്തി പണകച്ചവടം നടത്തുകയും വിശുദ്ധബലിയേ അവിശുദ്ധമാക്കി കർത്താവിന്റെ നാമത്തേ ഒറ്റിക്കൊടുക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയിലേ കള്ള കത്തനാമാരെ യേശു വെറുതേ വിടില്ല. അന്ന് ചാട്ടയുമായാണ്‌ കർത്താവ് വന്നിരുന്നതെങ്കിൽ ഇന്ന് മിഷ്യൻ ഗണ്ണുമായിട്ടെ  യേശു വരൂ.
വിലകൂടിയ പള്ളികളും സൗധങ്ങളും പണുത് ഒടുവിൽ പിന്നെയും ആഢംബര സൗധങ്ങൾ കെട്ടിപൊക്കുന്ന ദേവാലയ നടത്തിപുകാരെ യേശു ഏതു നരകത്തിൽ അടയ്ക്കും. സാധാരണക്കാരന്റെ കുടുംബ വരുമാനത്തിൽ ഭീഷണിപ്പെടുത്തിയും, കൈയ്യിട്ടുവാരിയും, സമുദായത്തിൽ ഒറ്റപ്പെടുത്താൻ നീക്കം നടത്തിയും അവന്റെ വിയർപ്പുതുള്ളികളെ വഞ്ചിക്കുന്ന വൈദീകർ കൊടും പാതകങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കണം. സ്വൗധങ്ങൾ തീക്കുന്നത് കത്തോലിക്കരുടെ വിയർപ്പിന്റെയും ജീവിതത്തിന്റെയും പുറത്താണ്‌. വിശ്വാസത്തേ ഇകഴ്ത്തി ബൈവനാമത്തിൽ ചൂഷണം ചെയ്യുകയണ്‌. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നത് ദുർവ്യാഖ്യാനം നടത്തുകയാണ്‌. ബൈബിളിലേ പല വാക്യങ്ങളും പണപിരിവിനും , കാശ് തട്ടാനും ചോദിക്കാനും കുർബാന മദ്ധ്യേ വളച്ചൊടിക്കുന്നു. വാളെടുത്തവൻ വെളിച്ചപ്പാട് എന്ന വിധം കാശിനായി എന്തും ചുയ്യുകയാണ്‌. കർത്താവിനേയും ബൈബിളിനേയും ചില പള്ളി നടത്തിപ്പുകാർ വഞ്ചിക്കുന്ന വിധം യഹൂദർ പോലും പെരുമാറിയിട്ടില്ല.  ആർക്കായി ഇതൊക്കെ കെട്ടിപൊക്കി എഴുന്നൊള്ളിച്ച് ആസ്തികൾ കൂട്ടുന്നു. നാട്ടിൽ വൈദീകരുടെ ഇഷ്ടമേഖല ഇപ്പോൾ സിമന്റ് കുഴയും, കെട്ടിടം പണിയലുമാണ്‌. പർച്ചേസിങ്ങിലും, പണികളിലും ലക്ഷങ്ങൾ പിടുങ്ങാൻ ഏറ്റവും എളുപ്പ വഴി കെട്ടിടം പണിയാണേ, അതിനവർ കേടില്ലാത്ത പള്ളിയും, പള്ളികൂടവും, സൺ ഡേസ്കൂളും ഒക്കെ ജെ.സി.ബിക്ക് ഇടിച്ചുനിരത്തുകയും വീണ്ടും പണിയുകയും ചെയ്യും. വിവാഹത്തിനും, മാമോദീസയ്ക്കും, മരിച്ചാലും പോലും വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തട്ടിപ്പും പിരിവും, പണം വാങ്ങലും നടത്തുന്ന കൊള്ള സംഘമായി വൈദീകരും ഇടവക, പള്ളി ഭരണക്കാരും തരം താഴുന്നു. വിശ്വാസികളുടെ കൂദാശകൾക്ക് പോലും വിലയിടുന്ന തെമ്മാടികളായി മാരുകയാണ്‌ നിരവധി പള്ളി കത്തനാർമാർ. പ്രവാസികളാണേൽ രണ്ടിടി കൂടുതൽ കിട്ടും.പ്രതിഫലം പറ്റാതെ എത്ര വൈദീകർ ഉണ്ടാകും വൈദീക പണിചെയ്യുന്നവർ?..പള്ളികൾ വിശ്വാസികൾ ജീവിത ചിലവെല്ലാം നല്കുന്ന വൈദീകർ അരമനകളിൽനിന്നും കത്തോലിക്കാ രാജ്യങ്ങളിലേ സർക്കാരുകളിൽനിന്നും ശംബളവും ദൈവ വേലയ്ക്ക് വാങ്ങുന്നു.
ഈ ആർത്തിപിടിച്ച യേശുവിന്റെ വഞ്ചകന്മാരെ എങ്ങിനെ നമുക്ക് നമ്മുടെ അജപാലകരായി കാണാൻ സാധിക്കും?…യേശു വീണ്ടും എത്രയും പെട്ടെന്ന് വരുവാൻ വിശ്വാസികൾ പ്രാർഥിക്കുക. യേശു വന്ന് അവന്റെ വിശ്വാസികളേ കൂട്ടി ഇനിയും ഓശാന നടത്തട്ടെ. പള്ളികളിലേക്ക് മാർച്ച് നടത്തട്ടെ. എല്ലാം നോക്കി കണ്ട് അവൻ പറ്റിയ ആയുധവും എടുത്ത്   കള്ളന്മാരെയും പണകിഴികളേയും, പണം എണ്ണുന്ന മേശകളേയും ബകറ്റും, നാണയവും, നോട്ടുകെട്ടുകളും ഒക്കെ വലിച്ചെറിയട്ടെ. പള്ളികളും പള്ളിമേടകളും വൃത്തിയാക്കി വീണ്ടും പറയട്ടെ ഇത് എന്റെ ഭവനമാണ്‌. നിങ്ങൾക്ക് നാണയപിരിവും, കച്ചവടവും നടത്താനുള്ള കവർച്ചകാരുടെ ഗുഹയല്ല. എല്ലാ ജന വിഭാഗങ്ങൾക്കും പ്രാർഥിക്കാനുള്ള സ്ഥലം എന്ന് ഇതിനേ അറിയപ്പെടു..മഹത്തായ ഈ ക്രിസ്തു വചനത്തിൽ എല്ലാ ക്രിസ്ത്യാനികളും, ഹിന്ദുക്കളും, മുസ്ലീം, തുടങ്ങി എല്ലാവരും ഉൾപ്പെടും.
ഒരു ബൈബിൾ വാക്യം കൂടി പറഞ്ഞ് നിർത്താം. യേശു ജറുസലേം ദേവാലയത്തിനു പുറത്തുവന്നപ്പോൾ ശിഷ്യൻ പറഞ്ഞു: ഗുരോ നോക്കൂ, എത്ര വലിയ കല്ലുകൾ, എത്ര വിസ്മയകരമായ സൗധങ്ങൾ..യേശു പറഞ്ഞു മഹാ സൗധങ്ങൾ നിങ്ങൾ കാണിന്നില്ലേ..കല്ലില്ന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും. 40 സംവൽസരം കൊണ്ട് പണുതുകൊണ്ടിരുന്ന ദേവാല നിർമ്മാണം ശിഷ്യർ ചുറ്റി നടന്ന് കാണുവാൻ യേശുവിനേ ക്ഷണിച്ചപ്പോഴും അതിനു തയ്യാറാകാതെ അതിന്റെ തകർച്ച പ്രവചിക്കുകയായിരുന്നു.